തിരുവനന്തപുരം: പത്ത് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറെ പൂജപ്പുരയിലെ വീട്ടിലെത്തിച്ചു. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിനെ ഇനിയും ചോദ്യം ചെയ്യുമോയെന്നു വ്യക്തമല്ല. പുലർച്ചെ രണ്ടേ കാലോടെ സെക്രട്ടേറിയറ്റിന് സമീപത്തെകസ്റ്റംസ് ഓഫീസിൽ നിന്നും ആദ്യം പുറത്തേക്ക് വന്ന കസ്റ്റംസ് ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പ്രതികരിക്കാൻ തയാറായിരുന്നില്ല. തൊട്ടുപിന്നാലെ മറ്റൊരു വാഹനത്തിലാണ് ശിവശങ്കർ പുറത്തേക്ക് വന്നത്.
ഈ വാഹനത്തെ മാധ്യമപ്രവർത്തരും പിന്തുടർന്നു. പൂജപ്പുരയിലെ വീടിന് മുന്നിൽ വാഹനത്തിൽ നിന്നും ഇറങ്ങുമ്പോഴും മാധ്യമങ്ങളോട് സംസാരിക്കാൻ ശിവശങ്കറും തയാറായില്ല.
ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സെക്രട്ടേറിയറ്റിന് സമീപമുള്ള കസ്റ്റംസ് ഓഫീസിൽ ശിവശങ്കർ ചോദ്യം ചെയ്യലിന് ഹാജരായത്.
ചോദ്യം ചെയ്യലിനു ഹാജരാകാൻ കസ്റ്റസും ഡി.ആർ.ഐയും വീട്ടിലെത്തി നോട്ടീസ് നൽകിയതിനു പിന്നാലെയാണ് ശിവശങ്കർ കസ്റ്റംസ് ഓഫീസിൽ എത്തിയത്.
ശിവശങ്കറിന്റെ ഫ്ലാറ്റിനുസമീപത്തെ ഹോട്ടലിലും കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ കസ്റ്റംസ് ശേഖരിച്ചു. ഈമാസം 1, 2 തീയതികളില്‍ ഇവിടെ ചിലർ മുറിയെടുത്തെന്നാണ് വിവരം.
ഇതിനിടെ സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനും സരിത്തിനും മന്ത്രി കെ.ടി ജലീൽ, എം ശിവശങ്കർ എന്നിവരുമായി സ്വപ്ന നിരവധി തവണ വിളിച്ചതിന്റെ കോൾ ലിസ്റ്റ് പുറത്തുവന്നു. മന്ത്രി ജലീലിന്റെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയെയും സ്വപ്ന വിളിച്ചിട്ടുണ്ട്.
TRENDING:സ്വർണക്കടത്ത് പ്രതികൾ ഫോണിൽ വിളിച്ചവരുടെ പട്ടികയിൽ മന്ത്രി കെ.ടി ജലീലും ശിവശങ്കറും [NEWS]സ്വപ്ന സുരേഷിനെതിരായ സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് മുക്കിയത് മുഖ്യമന്ത്രിയുടെ ഓഫീസ് [NEWS] ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഇപ്പോൾ സമയമായിട്ടില്ല; മുഖ്യമന്ത്രി [NEWS]
ജൂണിൽ 9 തവണയാണ് മന്ത്രി കെ.ടി. ജലീലും സ്വപ്നയും തമ്മിൽ ഫോണിൽ സംസാരിച്ചത്. ജൂൺ ഒന്നിന് മാത്രമാണ് സ്വപ്ന മന്ത്രിയെ വിളിച്ചത്. ബാക്കിയുള്ള എട്ട് തവണയും മന്ത്രി അങ്ങോട്ട് വിളിക്കുകയായിരുന്നു. ജൂൺ ഒന്നാം തീയതി ഉച്ചയ്ക്ക് 1.27ന് 98 സെക്കൻഡ് സംസാരിച്ചു. രണ്ടാം തീയതി വൈകിട്ട് 4 മണിക്കുള്ള സംഭാഷണം 64 സെക്കൻഡ് നീണ്ടു. ജൂൺ അഞ്ചാം തീയതി ഉച്ചയ്ക്ക് 1.59ന് 89 സെക്കൻഡ് സംസാരിച്ചു. ജൂൺ എട്ടാം തീയതി ഉച്ചയ്ക്ക് 1.9ന് 105 സെക്കൻഡ് സംസാരിച്ചു. ജൂൺ 16-ന് വൈകിട്ട് 7.59ന് 79 സെക്കൻഡ് സംസാരിച്ചു. ജൂൺ 23ന് രാവിലെ 10.13ന് നാണ് അടുത്ത കോൾ. അപ്പോഴോക്ക് കാൾ കട്ടായി സ്വപ്ന എസ്എംഎസ് അയച്ചു. 10.15ന് 54 സെക്കൻഡ് സംസാരിച്ചു. ജൂൺ 24ന് രാവിലെ 9.50ന് 84 സെക്കൻഡ് സംസാരിച്ചു.
ജൂൺ മൂന്നാം തീയതി സരിത്ത് എംബസി ഡ്രൈവറെയും അറ്റാഷേയും വിളിച്ചു. സരിത്ത് നിരവധി തവണ ശിവശങ്കറിനെ വിളിച്ചതിന്റെ വിവരവും പുറത്തു വന്നിട്ടുണ്ട്. മന്ത്രി ജലീലിന്റെ പേഴ്സനൽ സ്റ്റാഫ് അംഗം നാസറിനെയും സരിത്ത് വിളിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Diplomatic baggage, Diplomatic baggage gold smuggling, Diplomatic channel, Gold smuggling, Gold Smuggling Case, Gold Smuggling Case Live, Gold smuggling cases