ഹെലികോപ്റ്റർ വിവാദം തള്ളി മുഖ്യമന്ത്രി; നൽകുന്നത് കേന്ദ്രസർക്കാർ സ്ഥാപനമെന്നും വിശദീകരണം
ഹെലികോപ്റ്റർ വിവാദം തള്ളി മുഖ്യമന്ത്രി; നൽകുന്നത് കേന്ദ്രസർക്കാർ സ്ഥാപനമെന്നും വിശദീകരണം
''ഇടപാട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള കാര്യമാണ്. അവിടെ നിരക്ക് കൂടുതലാണ് ഇവിടെ കുറവാണ് എന്നൊക്കെ പറയുന്നില് കാര്യമില്ല''
ഹെലികോപ്റ്റർ (പ്രതീകാത്മക ചിത്രം
Last Updated :
Share this:
തിരുവനന്തപുരം: ഹെലികോപ്റ്റർ വിവാദത്തെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിന്റെ നിലവിലെ സാഹചര്യത്തില്‍ ഹെലികോപ്റ്ററിന്റെ ആവശ്യമുണ്ട്. കേന്ദ്രസര്‍ക്കാരിന് കീളിലുള്ള പൊതുമേഖലാ സ്ഥാപനമായ പവന് ഹാന്‍സ് ലിമിറ്റഡില്‍ നിന്നാണ് ഹെലികോപ്റ്റര്‍ വാങ്ങാന്‍ തീരുമാനിച്ചത്. ഇരട്ട എഞ്ചിന് ഹെലികോപ്റ്ററാണ് വാടകയ്ക്ക് എടുക്കുന്നത്. ഇത് വിശദമായി ചര്‍ച്ച ചെയ്ത് എടുത്ത തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന പൊലീസിനായി ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കുന്ന കാര്യത്തില്‍ സ്വകാര്യ കമ്പനികളുടെ ടെന്റര്‍ ക്ഷണിക്കേണ്ട ആവശ്യമില്ല. പ്രതിപക്ഷവുമായി വിഷയം ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഹെലികോപ്റ്റര്‍ ഇടപാടില്‍ പ്രതിപക്ഷം ഉയര്‍ത്തുന്ന വിമര്‍ശനങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള വകുപ്പ് സെക്രട്ടറിമാര്‍ അടങ്ങിയ സമിതിയാണ് പഠനം നടത്തിയത്. ഇന്ത്യന്‍ വ്യോമസേനയുടെ വിദഗ്ധരും സമിതിയിലുണ്ടായിരുന്നു. പവന് ഹാന്‍സ് രാജ്യത്തെ പല സംസ്ഥാനങ്ങള്‍ക്കും ഹെലി കോപ്റ്റര്‍ നല്‍കിയിട്ടുണ്ട്. അനുബന്ധ ഉപകരണങ്ങള്‍, ഇന്ധനം, സ്റ്റാഫിന്റെ പരിപാലനം തുടങ്ങി വിവിധ കാര്യങ്ങള്‍ പരിശോധിച്ചാണ് നിരക്ക് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമായത്. ഇടപാട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള കാര്യമാണ്. അവിടെ നിരക്ക് കൂടുതലാണ് ഇവിടെ കുറവാണ് എന്നൊക്കെ പറയുന്നില് കാര്യമില്ല- മുഖ്യമന്ത്രി പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.