നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Sprinklr Row|ഹൈക്കോടതി ഉത്തരവ് പ്രതിപക്ഷ ആരോപണങ്ങളെ നിരാകരിക്കുന്നത്; കരാറുമായി മുന്നോട്ടുപോകും: മുഖ്യമന്ത്രി

    Sprinklr Row|ഹൈക്കോടതി ഉത്തരവ് പ്രതിപക്ഷ ആരോപണങ്ങളെ നിരാകരിക്കുന്നത്; കരാറുമായി മുന്നോട്ടുപോകും: മുഖ്യമന്ത്രി

    Sprinklr Row| ''ഇപ്പോഴുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാമെന്നാണ് കോടതി സര്‍ക്കാരിനോട് പറഞ്ഞിരിക്കുന്നത്. സര്‍ക്കാര്‍ ആ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുക തന്നെ ചെയ്യുമെന്നും''

    മുഖ്യമന്ത്രി പിണറായി വിജയൻ

    മുഖ്യമന്ത്രി പിണറായി വിജയൻ

    • Share this:
      തിരുവനന്തപുരം: സ്പ്രിങ്ക്ളർ കരാറില്‍ പ്രതിപക്ഷം ഉന്നയച്ച ആരോപണങ്ങളും ആക്ഷേപങ്ങളും നിരാകരിക്കുന്നതാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിധിയുടെ പകര്‍പ്പ് ഇതുവരെ ലഭിച്ചിട്ടില്ലെന്നും അതിനാല്‍ വിഷയത്തെക്കുറിച്ച് വിശദമായി പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

      പ്രതിപക്ഷത്തിന്റെ ഹര്‍ജിയിലെ പ്രധാന ആവശ്യം കരാര്‍ റദ്ദാക്കണമെന്നും സ്റ്റേ ചെയ്യണമെന്നുമായിരുന്നു. ഇത് രണ്ടും കോടതി അംഗീകരിച്ചില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാത്രമല്ല ഇപ്പോഴുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാമെന്നാണ് കോടതി സര്‍ക്കാരിനോട് പറഞ്ഞിരിക്കുന്നത്. സര്‍ക്കാര്‍ ആ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

      BEST PERFORMING STORIES:Sprinklr Row| സ്പ്രിങ്ക്ളറിനെ മാത്രം എങ്ങനെ തെരഞ്ഞെടുത്തു? ഹൈക്കോടതിയിൽ നടന്നത് മണിക്കൂറുകൾ നീണ്ട വാദം [NEWS]മഹാമാരി ജീവനെടുത്ത കുരുന്നിന് വിട; മാനദണ്ഡം പാലിച്ച് ശരീരം ഖബറടക്കി [PHOTOS]'ചെന്നിത്തല പുസ്തകം വായിക്കുമോ? ചോദിക്കുന്നത് മറ്റാരുമല്ല, പുസ്തകം കൈകൊണ്ട് തൊടാത്ത പരിഷകൾ'; ജോയ് മാത്യു [NEWS]

      ഡാറ്റ സുരക്ഷയുടെ കാര്യത്തില്‍ സര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അക്കാര്യം സത്യവാങ്മൂലത്തിലൂടെ കോടതിയെ അറിയിച്ചിട്ടുണ്ട്. ഡാറ്റ സുരക്ഷിതത്വം ഉറപ്പാക്കുന്നത് സര്‍ക്കാര്‍ ഏറ്റവും മുന്തിയ പരിഗണന നല്‍കുന്ന കാര്യമാണ്. അതില്‍ ഏതെങ്കിലും തരത്തിലുള്ള വിട്ടുവീഴ്ച ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

      സംസ്ഥാനത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സ്പ്രിങ്ക്ളർ കരാര്‍ മൂലം വിഷമമുണ്ടായി എന്ന വാദത്തെ മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഡാറ്റ വിശകലനമാണോ എന്ന് അദ്ദേഹം ചോദിച്ചു.

      ''നമ്മള്‍ ഇപ്പോഴും കടുത്ത ഭീഷണിയിലാണ്. അത്തരമൊരു ഭീഷണി ഉയര്‍ന്നുവന്നാല്‍ രോഗ ബാധിതരുടെ എണ്ണം ദശലക്ഷങ്ങളാകുമെന്നാണ് കണക്കാക്കുന്നത്. രോഗബാധിതര്‍ എവിടെ എന്ന് കണ്ടെത്താന്‍, അവരെ ചികിത്സിക്കുന്നതിന് കൃത്യമായ ഡാറ്റാ വിശകലനം ആവശ്യമാണ്. അത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ചെയ്യാന്‍ സാധിക്കില്ല''- മുഖ്യമന്ത്രി പറഞ്ഞു.

      നമ്മുടെ പ്രതിരോധത്തെ സഹായിക്കുന്നതിനാണ് സ്പ്രിങ്ക്ളർ . അക്കാര്യത്തില്‍ സ്പ്രിങ്ക്ളർ പോലെ ഒരു കമ്പനി നമ്മളെ സഹായിക്കുന്നത് നാട്ടില്‍ ആര്‍ക്കും വിഷമമുള്ള കാര്യമല്ല. എന്നാല്‍ വിവരങ്ങള്‍ ചോരുമോ എന്ന് ചിലര്‍ക്ക് ഉത്കണ്ഠയുണ്ട്. അത് സ്വാഭാവികമാണ്. അത് ചോരാതിരിക്കാനുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ഉണ്ടാക്കുക എന്നതാണ് പ്രധാനം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉറപ്പ് നല്‍കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.



      First published:
      )}