• HOME
  • »
  • NEWS
  • »
  • kerala
  • »
  • ' പ്രതിഷേധക്കാര്‍ വിമാനത്തില്‍ കയറുന്ന വിവരം മുഖ്യമന്ത്രി നേരത്തെ അറിഞ്ഞിരുന്നു'; കോടിയേരി ബാലകൃഷ്ണന്‍

' പ്രതിഷേധക്കാര്‍ വിമാനത്തില്‍ കയറുന്ന വിവരം മുഖ്യമന്ത്രി നേരത്തെ അറിഞ്ഞിരുന്നു'; കോടിയേരി ബാലകൃഷ്ണന്‍

മുഖ്യമന്ത്രി വിമാനത്തില്‍ നിന്ന് ഇറങ്ങിയ ശേഷമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചതെന്നും കോടിയേരി പറ‍ഞ്ഞു

  • Share this:
    കോഴിക്കോട്: പ്രതിഷേധിക്കാനായി മൂന്നു പേര്‍ വിമാനത്തില്‍ കയറുന്ന കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ അറിഞ്ഞിരുന്നായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സുരക്ഷ ഉദ്യോഗസ്ഥര്‍ ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇവരെ തടയേണ്ട എന്ന് മുഖ്യമന്ത്രി തന്നെയാണ് നിര്‍ദ്ദേശിച്ചത്. മുഖ്യമന്ത്രി വിമാനത്തില്‍ നിന്ന് ഇറങ്ങിയ ശേഷമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചതെന്നും കോടിയേരി പറ‍ഞ്ഞു. സംഭവം നടന്ന് മണിക്കൂറുകൾക്കകം കോഴിക്കോട് പുറമേരിയില്‍ നടന്ന പരിപാടിക്കിടയിലാണ് കോടിയേരി ഇക്കാര്യം പറഞ്ഞത്.

    യാത്രക്കാരുടെ കൂട്ടത്തില്‍ കയറാന്‍ പോകുന്നവരില്‍ മൂന്ന് പേര്‍ സംശയിക്കപ്പെടേണ്ടവരാണ്. അവര്‍ ഈ വിമാനത്തില്‍ കയറിയതിന് പിന്നില്‍ ദുരൂഹതയുണ്ട് എന്ന് മുഖ്യമന്ത്രിയെ അറിയിച്ചു. അവര്‍ വിമാനത്തില്‍ കയറുന്നത് തടഞ്ഞു നിര്‍ത്താം എന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയോട് പറഞ്ഞു. 'യാത്രക്കാരെന്ന നിലയില്‍ അവരെ എന്തിനാണ് തടഞ്ഞുനിര്‍ത്തുന്നത്, അവര്‍ ആരെങ്കിലും ആയിക്കൊള്ളട്ടെ, അവര്‍ യാത്രക്കാരല്ലേ. കയറട്ടേ അവര്‍ കയറട്ടേ, തടഞ്ഞുവെയ്‌ക്കേണ്ടതില്ല' മുഖ്യമന്ത്രി പറഞ്ഞതായി കോടിയേരി വെളിപ്പെടുത്തി.

    'പ്രതിഷേധം നടന്നത് മുഖ്യമന്ത്രി വിമാനത്തില്‍ നിന്ന് ഇറങ്ങിയശേഷം' ഇപി ജയരാജന്‍ ആദ്യം പറഞ്ഞതിങ്ങനെ

    മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ ഉണ്ടായ പ്രതിഷേധത്തെ തുടര്‍ന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ സംഭവത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളില്‍ പൊരുത്തക്കേട്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്ത് സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോഴാണ് വിമാനം ലാന്‍ഡ് ചെയ്തതിന് തൊട്ടുപിന്നാലെ ഏഷ്യാനെറ്റ് ന്യൂസിനോട് ഇപി പറഞ്ഞ വാക്കുകള്‍ സര്‍ക്കാര്‍ വാദത്തെ ദുര്‍ബലമാക്കുന്നത്.

    വിമാനത്തിൽനിന്ന് മുഖ്യമന്ത്രി ഇറങ്ങിയ ശേഷമാണ് പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ എഴുന്നേറ്റതെന്നായിരുന്നു ജയരാജന്റെ പ്രതികരണം. മദ്യപിച്ചു ലക്കുകെട്ട അവർക്കു നേരെ നിൽക്കാൻ പോലും കഴിയുമായിരുന്നില്ലെന്നും ജയരാജൻ ഏഷ്യാനെറ്റ് പ്രതിനിധിയോട് പറഞ്ഞു. എന്നാൽ, അരമണിക്കൂറിനു ശേഷ നടത്തിയ പ്രതികരണത്തില്‍ മുഖ്യമന്ത്രിയെ ആക്രമിക്കാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശ്രമിച്ചുവെന്നാണ് ഇപി ജയരാജന്‍ പറഞ്ഞത്.

    ഇപി ജയരാജന്‍റെ വാക്കുകള്‍.. (ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധിയോട് പറഞ്ഞത് )

    ശരിക്കും എന്താണുണ്ടായത്. ഇപി ഒന്നു പറയാമോ?

    ലാൻഡ് ചെയ്തു. മുഖ്യമന്ത്രിയൊക്കെ ഇറങ്ങി വാഹനത്തിലേക്കു പോയി. ഞങ്ങൾ അതിന്റെ കുറച്ചുകൂടി മുൻപിലാണ് ഉണ്ടായിരുന്നത്. ഞങ്ങൾ എഴുന്നേറ്റ് എന്റെ ബാഗ് എടുക്കുമ്പോഴുണ്ട് മുമ്പ്ന്ന് രണ്ട് മൂന്ന് ആള് കൂടി തമ്മ് പിടിച്ച് കെട്ടി മറിഞ്ഞ് ‘യൂ –ത്ത് – കോ–ൺ –ഗ്ര –സ് ... സി – ന്ദാ –– ബാ’.. പറയാൻപോലും പറ്റുന്നില്ലാന്ന്. 

    ∙ താങ്കൾ നിൽക്കുകയായിരുന്നു. ഇവർ മുഖ്യമന്ത്രിക്ക് അടുത്തേക്ക് പോകുന്നത് തടയാൻ ?

    മുഖ്യമന്ത്രി ഇറങ്ങിപ്പോയിരിക്കുന്നു. (ചിരിച്ചുകൊണ്ട്) മുഖ്യമന്ത്രി ഇറങ്ങിപ്പോയിരുന്നു. മുഖ്യമന്ത്രി അവിടെ ഇല്ല. കള്ളും കുടിച്ച് മറ്റുള്ളവരുടെ മേൽ വീഴാതിരിക്കാൻ ഞാനവിടെ നടുവിൽ നിന്നു. 
    Published by:Arun krishna
    First published: