നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സൗജന്യമായി വാക്സിൻ നൽകുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

  സൗജന്യമായി വാക്സിൻ നൽകുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

  'രാജ്യത്ത് കോവിഡ് മഹാമാരിക്കെതിരെ സാമൂഹിക പ്രതിരോധം സൃഷ്ടിക്കുന്നതിന് ഈ പുതിയ നയം വലിയ തോതിൽ സഹായകമാകും'

  ഫയൽ ചിത്രം

  ഫയൽ ചിത്രം

  • Share this:
   തിരുവനന്തപുരം: സംസ്ഥാനങ്ങൾക്ക് സൗജന്യമായി വാക്സിൻ നൽകുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഇന്നത്തെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനങ്ങൾക്ക് സൗജന്യമായി വാക്സിൻ നൽകണമെന്നത് കേരളം ഏറെ നാളായി ഉന്നയിച്ചു വരുന്ന ആവശ്യമാണ്. രാജ്യത്ത് കോവിഡ് മഹാമാരിക്കെതിരെ സാമൂഹിക പ്രതിരോധം സൃഷ്ടിക്കുന്നതിന് ഈ പുതിയ നയം വലിയ തോതിൽ സഹായകമാകുമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ മുഖ്യമന്ത്രി പറഞ്ഞു

   മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം

   ജൂൺ 21 മുതൽ സംസ്ഥാനങ്ങൾക്ക് സൗജന്യമായി വാക്സിൻ നൽകുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഇന്നത്തെ പ്രഖ്യാപനത്തെ സഹർഷം സ്വാഗതം ചെയ്യുന്നു. സംസ്ഥാനങ്ങൾക്ക് സൗജന്യമായി വാക്സിൻ നൽകണമെന്നത് കേരളം ഏറെ നാളായി ഉന്നയിച്ചു വരുന്ന ആവശ്യമാണ്.

   രാജ്യത്ത് കോവിഡ് മഹാമാരിക്കെതിരെ സാമൂഹിക പ്രതിരോധം സൃഷ്ടിക്കുന്നതിന് ഈ പുതിയ നയം വലിയ തോതിൽ സഹായകമാകും. വാക്സിൻ വാങ്ങുന്നതിനായി സംസ്ഥാനങ്ങൾ വലിയ തുക ചെലവഴിക്കേണ്ട സാഹചര്യവും ഇതുവഴി ഒഴിവാക്കാൻ സാധിക്കും.

   കോവിഡ്-19 മാനദണ്ഡങ്ങൾ ശക്തമായി പാലിച്ചുകൊണ്ട് രോഗപ്രതിരോധത്തിൻ്റെ മുൻ നിരയിൽ കേരളം ഉണ്ടാകുമെന്ന് ഈ അവസരത്തിൽ ഒരിക്കൽ കൂടി ഉറപ്പു നൽകുകയാണ്. ഉചിതമായ തീരുമാനം കൈക്കൊണ്ടതിൽ പ്രധാനമന്ത്രിയോട് ഹൃദയപൂർവം നന്ദി പറയുന്നു.

   ജൂൺ 21 മുതൽ രാജ്യത്ത് 18 വയസിനു മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്സിൻ

   സുപ്രധാന പ്രഖ്യാപനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തു. ജൂൺ 21 മുതൽ രാജ്യത്ത് സൗജന്യ വാക്സിൻ നിലവിൽ വരും. 18 വയസിനു മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്സിൻ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. സ്വകാര്യ ആശുപത്രികൾക്കും സൗജന്യമായി വാക്സിൻ നൽകും.

   സംസ്ഥാനങ്ങൾക്ക് നൽകിയിരുന്ന അമ്പത് ശതമാനം കൂടി കേന്ദ്രസർക്കാർ ഏറ്റെടുത്തു. ഇനി സംസ്ഥാനങ്ങൾക്ക് വാക്സിനു വേണ്ടി പണം മുടക്കേണ്ടി വരില്ല. വാക്സിന്റെ ചെലവ് പൂർണമായും കേന്ദ്രസർക്കാർ ആയിരിക്കും നിർവഹിക്കുക.

   സ്വകാര്യ ആശുപത്രികൾക്ക് ഒരു ഡോസിന് 150 രൂപ വരെ സർവീസ് ചാർജ് ആയി ഈടാക്കാം. സൗജന്യ ഭക്ഷ്യധാന്യ വിതരണം നവംബർ വരെ നീട്ടിയതായും പ്രധാനമന്ത്രി അറിയിച്ചു. വാക്സിനേഷൻ ചെലവ് പൂർണമായും കേന്ദ്ര സർക്കാർ വഹിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. 18 വയസിന് മുകളിലുള്ള എല്ലാവർക്കും കേന്ദ്രം സൗജന്യമായി വാക്സിൻ നൽകും. കൂടാതെ സ്വകാര്യ ആശുപത്രികളിലെ വാക്സിനുകളുടെ നിരക്ക് കുറച്ചു. 150 രൂപയ്ക്ക് വാക്സിൻ ലഭ്യമാകും.

   വാക്സിനേഷൻ നടപടികളെ രാഷ്ട്രീയമായ വിലപേശലായി സംസ്ഥാനങ്ങൾ കാണരുതെന്ന് പ്രധാനമന്ത്രി പറഞ്ഞു. വാക്സിൻ ചെലവ് പൂർണമായും കേന്ദ്രം വഹിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ജൂൺ 21 മുതൽ കേന്ദ്ര സർക്കാരിന്‍റെ പുതിയ വാക്സിൻ നയം നിലവിൽ വരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

   വാക്സിനേഷൻ നയം രൂപീകരിച്ചത് സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ചാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാനങ്ങളുടെ നിർദ്ദേശങ്ങൾക്ക് മുൻഗണന നൽകി. മുൻഗണനക്രമം തീരുമാനിച്ചതും സംസ്ഥാനങ്ങളുമായി ആലോചിച്ച ശേഷമാണ്. വക്സിൻ സംഭരണം കേന്ദ്രസർക്കാർ നടത്തും. സൗജന്യ വാക്സിൻ കേന്ദ്രം നൽകുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
   Published by:Anuraj GR
   First published:
   )}