• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മുഖ്യമന്ത്രി അമേരിക്കയിലേക്ക് യാത്ര തിരിച്ചു


Updated: September 2, 2018, 12:40 PM IST
മുഖ്യമന്ത്രി അമേരിക്കയിലേക്ക് യാത്ര തിരിച്ചു

Updated: September 2, 2018, 12:40 PM IST
തിരുവനന്തപുരം: ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക് യാത്ര തിരിച്ചു. ഇന്ന് പുലർച്ചെ 4.40ന് തിരുവനന്തപുരം വിമാനത്താവളത്തിൽനിന്നാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്. മുഖ്യമന്ത്രിയുടെ ഭാര്യ കമലയും അദ്ദേഹത്തിന് ഒപ്പമുണ്ട്. മയോ ക്ലിനിക്കിൽ മൂന്ന് ആഴ്ചത്തെ ചികിത്സയ്ക്ക് ശേഷമാകും പിണറായി മടങ്ങിയെത്തുക.

ദുരിതാശ്വാസനിധി സംഭാവനകൾ ഇന്നുമുതൽ മന്ത്രി ഇ.പി ജയരാജൻ സ്വീകരിക്കും

മന്ത്രിസഭാ യോഗത്തിന്റെ അധ്യക്ഷ ചുമതലയും ദുരിത്വാശസ നിധിയുടെ ചുമതലയും ഇ പി ജയരാജന് നൽകി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവനകൾ ഇന്ന് രാവിലെ 10 മുതൽ ഇ.പി ജയരാജനാണ് സ്വീകരിക്കുന്നത്.

ഓഗസ്റ്റ് 19ന് നിശ്ചയിച്ചിരുന്ന യാത്ര പ്രളയക്കെടുതിയെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു.

മിനസോട്ടയിലെ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രിക്ക് ചികിത്സ. ന്യൂറോളജി, ക്യാന്‍സര്‍, കാര്‍ഡിയോളജി, പ്രമേഹം ചികില്‍സകള്‍ക്ക് പ്രസിദ്ധമാണ് മയോ ക്ലിനിക്. ചികിത്സയ്ക്കായി മൂന്ന് ആഴ്ചയോളം ആശുപത്രിയിൽ കഴിയേണ്ടി വരും.
First published: September 2, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍