മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കുന്ന പ്രശ്നമില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. സ്വപ്നയുടെ ആരോപണങ്ങള്‍ക്ക് പിന്നിലെ ഗൂഢാലോചന സര്‍ക്കാര്‍ അന്വേഷിക്കണം. ഗൂഢാലോചനയില്‍ യു.ഡി.എഫിനും പങ്കുണ്ടെന്ന് ഇ.പി.ജയരാജന്‍ ആരോപിച്ചു. പിന്നില്‍ പ്രവര്‍ത്തിച്ചതാരെന്ന് പുറത്തുവന്ന ഫോണ്‍ സംഭാഷണം തെളിയിക്കുന്നു. പി.സി.ജോര്‍ജിന് സര്‍ക്കാരിനോട് വിദ്വേഷമുണ്ടാകാം. മാധ്യമങ്ങള്‍ ഇത്തരം ആരോപണങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്നും ഇ.പി.ജയരാജന്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടപ്പോള്‍ തന്നെ ഗൂഢാലോചനയില്‍ പ്രതിപക്ഷത്തിനുള്ള പങ്ക് ബോധ്യമായി. ജയിലില്‍ കിടന്നപ്പോഴും പല ഏജന്‍സികള്‍ ചോദ്യംചെയ്തപ്പോഴും ഇത്തരം വെളിപാടുകള്‍ ആരും നടത്തിയില്ല. ഇപ്പോഴത്തെ ആരോപണങ്ങള്‍ക്ക് പിന്നില്‍ ചില ശക്തികള്‍ പ്രവര്‍ത്തിക്കുന്നു. കോണ്‍ഗ്രസ് കത്തിക്കേണ്ടത് മുഖ്യമന്ത്രിയുടെ കോലമല്ല മറിച്ച് സോണിയാ ഗാന്ധിയുടെ കോലമാണെന്നും ജയരാജന്‍ പറഞ്ഞു. ഏതെങ്കിലും ആളുകള്‍ എന്തെങ്കിലും വിളിച്ചുപറഞ്ഞാല്‍ തകര്‍ന്ന് പോകുന്നതല്ല ഇടത് മുന്നണിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read- സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നിൽ രാഷ്ട്രീയ ഗുഢാലോചന; മുഖ്യമന്ത്രിയെ തേജോവധം ചെയ്യാൻ നീക്കം: CPM
മുഖ്യമന്ത്രിക്കെതിരെ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഉന്നയിക്കുന്ന ആരോപണം ബോധപൂർവ്വം കെട്ടിചമച്ചതാണെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. മാഫിയ ഭീകര പ്രവർത്തനമാണ് നടക്കുന്നത്. പിന്നിൽ പ്രവർത്തിച്ചവരുടെ സംഭാഷണം പുറത്ത് വന്നു. നിഗൂഢ ശക്തികൾ പിന്നിൽ പ്രവർത്തിച്ചു. ഗൂഢാലോചനയെക്കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്ന് സർക്കാരിനോട് എൽഡിഎഫ് ആവശ്യപ്പെട്ടതായും ഇ പി ജയരാജൻ പറഞ്ഞു.
ഗൂഢാലോചനയെ കുറിച്ച് അന്വേഷണം വേണമെന്നാണ് എൽ ഡി എഫ് ആവശ്യപ്പെട്ടത്. പി സി ജോർജ് മാത്രമല്ല പിന്നിൽ. രാഷ്ട്രീയത്തെ അപകീർത്തിപ്പെടുത്താൻ നീക്കം നടക്കുന്നു. പി സി ജോർജിനും പങ്കുണ്ട്. മുഖ്യമന്ത്രിയെ കരിവാരി തേക്കാൻ ശ്രമം നടക്കുന്നു. പി. സി. ജോർജിന്‍റെയും ബി ജെ പിയുടെയും ഗൂഢാലോചനയെന്ന് ഇ. പി. ജയരാജൻ ആരോപിച്ചു.
ആരോപണം ഉന്നയിച്ച ആള്‍ കേസില്‍പ്പെട്ട് ജയിലിലായിരുന്നു കുറേക്കാലം. അതിനുശേഷം പുറത്തുവന്ന് ആര്‍എസ്‌എസിന്റെ നേതൃത്വത്തിലുള്ള സ്ഥാപനത്തില്‍ ഉന്നത ഉദ്യോഗസ്ഥയായി പ്രവര്‍ത്തിക്കുകയാണ്. അവര്‍ ആര്‍എസ്‌എസിന്റെ പൂര്‍ണ നിയന്ത്രണത്തിലാണെന്നും ഇ പി ജയരാജൻ ആരോപിച്ചു.
ഇപ്പോള്‍ വെളിപാട് വന്നതുപോലെ, രഹസ്യമൊഴി കോടതിയില്‍ നല്‍കിയശേഷം മാധ്യമങ്ങള്‍ക്ക് മുന്നില്‍ മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കുമെതിരെ അതിരൂക്ഷമായ നിലയിലുള്ള, അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. ഇതിന് പിന്നില്‍ തത്പര കക്ഷികളുണ്ടെന്നും ഇ പി ജയരാജൻ ആരോപിച്ചു.
ഇപ്പോൾ നടന്ന കാര്യങ്ങളെല്ലാം പുറത്തുകൊണ്ടുവരുന്ന തരത്തിലുള്ള അന്വേഷണം ആവശ്യമാണെന്ന് ഇ പി ജയരാജൻ പറഞ്ഞു. അത്തരത്തില്‍ അന്വേഷണം നടത്തി സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്തണമെന്ന് എല്‍ഡിഎഫ് ആവശ്യപ്പെടുന്നു. ബിരിയാണി ചെമ്പില്‍ സ്വര്‍ണം കടത്തിയെന്ന ആരോപണം ആര് വിശ്വസിക്കുമെന്ന് ഇപി ജയരാജന്‍ ചോദിച്ചു. ഇതൊക്കെ കേൾക്കുന്ന ജനങ്ങളെ വിഡ്ഡികളാക്കുകയാണോ?. മുഖ്യമന്ത്രിക്ക് ഇതിലെന്താ ബന്ധം?. ബോധപൂര്‍വം കഥയുണ്ടാക്കി ഇപ്പോള്‍ അവതരിപ്പിക്കുകയാണെന്നും ഇ പി ജയരാജൻ പറഞ്ഞു. മുഖ്യമന്ത്രി രാജിവെക്കേണ്ടതില്ല. ഇത്തരം വൃത്തികെട്ട നിലവാരമില്ലാത്ത പ്രചാരണങ്ങള്‍ക്കും മുഖ്യമന്ത്രിയെപ്പോലുള്ള ഉന്നത സ്ഥാനത്തിരിക്കുന്നയാള്‍ മറുപടി പറയേണ്ടതില്ലെന്നും എൽഡിഎഫ് കൺവീനർ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Ep jayarajan, Ldf