• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'തുഷാറിനു വേണ്ടി ഇടപെടണം'; കേന്ദ്രത്തിന് കത്തയച്ച് പിണറായി

'തുഷാറിനു വേണ്ടി ഇടപെടണം'; കേന്ദ്രത്തിന് കത്തയച്ച് പിണറായി

തുഷാറിന്റെ ആരോഗ്യനിലയില്‍ ആശങ്ക പ്രകടിപ്പിച്ചാണ് മുഖ്യമന്ത്രി, കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനു കത്തയച്ചത്.

  • Share this:
    തിരുവനന്തപുരം: ബി.ഡി.ജെ.എസ് ചെയര്‍മാന്‍ തുഷാര്‍ വെള്ളപ്പള്ളി അജ്മനില്‍ അറസ്റ്റിലായ സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചു. തുഷാറിന്റെ ആരോഗ്യനിലയില്‍ ആശങ്ക പ്രകടിപ്പിച്ചാണ് മുഖ്യമന്ത്രി, കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനു കത്തയച്ചത്. നിയമത്തിനുള്ളില്‍ നിന്നുകൊണ്ട് തുഷാറിന് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കണമെന്നും വിഷയത്തില്‍ ഇടപെടണമെന്നുമാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.

    ചൊവ്വാഴ്ച വൈകിട്ടാണ് ചെക്കു കേസില്‍ തുഷാറിനെ അജ്മാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. തുഷാറിന്റെ യുഎഇയിലെ കെട്ടിട നിര്‍മാണ കമ്പനിയുമായി ബന്ധപ്പെട്ട് തൃശൂര്‍ മതിലകം സ്വദേശി നാസില്‍ അബ്ദുല്ല നല്‍കിയ കേസിലായിരുന്നു അറസ്റ്റ്. ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് കസ്റ്റഡിയിലെടുത്ത തുഷാറിനെ പിന്നീട് അജ്മാന്‍ പൊലീസിന് കൈമാറി.

    ഇതിനിടെ തുഷാറിനെ മോചിപ്പിക്കാന്‍ അജ്മാനിലുള്ള എസ്.എന്‍.ഡി.പിയുടെ പോഷക സംഘടനകളും ശ്രമമാരംഭിച്ചിട്ടുണ്ട്.

    Also Read 'തുഷാറിനെ വിളിച്ചു വരുത്തി കുടുക്കി': വെള്ളാപ്പള്ളി നടേശന്‍

    First published: