'ജനങ്ങളുടെ താത്പര്യം സംരക്ഷിക്കുന്ന മുഖ്യമന്ത്രിയാണോയെന്ന് തീരുമാനിക്കേണ്ടത് ഗോയലല്ല'; കേന്ദ്രമന്ത്രിക്ക് മറുപടി

മഹാരാഷ്ട്രയില്‍ നിന്നുള്ള ട്രെയിനിന് കേരളം അനുമതി നൽകാത്തതിനെ തുടർന്ന് റദ്ദാക്കിയിരുന്നു. ഇത് കേരളത്തിലെ ജനങ്ങളെക്കുറിച്ച് മുഖ്യമന്ത്രിക്ക് ചിന്തയില്ലാത്തതു കൊണ്ടാണെന്നായിരുന്നു ന്യൂസ് 18 ഇന്ത്യയ്ക്കു നൽകിയ അഭിമുഖത്തിൽ റെയില്‍വേ മന്ത്രിയുടെ പ്രതികരണം.

News18 Malayalam | news18-malayalam
Updated: May 26, 2020, 9:06 PM IST
'ജനങ്ങളുടെ താത്പര്യം സംരക്ഷിക്കുന്ന മുഖ്യമന്ത്രിയാണോയെന്ന്  തീരുമാനിക്കേണ്ടത് ഗോയലല്ല';  കേന്ദ്രമന്ത്രിക്ക് മറുപടി
പിണറായി വിജയൻ (ഫയൽ ചിത്രം)
  • Share this:
തിരുവനന്തപുരം: റെയിൽ മന്ത്രി പീയുഷ് ഗോയലിന്റെ വിമർശനങ്ങൾക്ക് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ ജനങ്ങളുടെ താത്പര്യം സംരക്ഷിക്കുന്ന മുഖ്യമന്ത്രിയാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് പീയൂഷ്‌ ഗോയൽ അല്ല സംസ്ഥാനത്തെ ജനങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മഹാരാഷ്ട്രയില്‍ നിന്നുള്ള ട്രെയിനിന് കേരളം അനുമതി നൽകാത്തതിനെ തുടർന്ന് റദ്ദാക്കിയിരുന്നു. ഇത് കേരളത്തിലെ ജനങ്ങളെക്കുറിച്ച് മുഖ്യമന്ത്രിക്ക് ചിന്തയില്ലാത്തതു കൊണ്ടാണെന്നായിരുന്നു ന്യൂസ് 18 ഇന്ത്യയ്ക്കു നൽകിയ അഭിമുഖത്തിൽ റെയില്‍വേ മന്ത്രിയുടെ പ്രതികരണം.

You may also like:Covid 19: ഇനി മുതല്‍ ക്വാറന്റീന്‍ സൗജന്യമല്ല; വിദേശത്ത് നിന്നെത്തുന്നവര്‍ പണം നല്‍കണം [news]ചായക്കടയിലെയും ജ്യൂസ് കടയിലെയും കുപ്പി ഗ്ലാസ് രോഗപ്പകർച്ചയുണ്ടാക്കും; ഓരോ തവണയും അണുനശീകരണം നടത്തണം [NEWS]ഉത്രയെ കടിച്ചത് മൂർഖൻ തന്നെ; വിഷപ്പല്ല് പരിശോധനയ്ക്ക് അയയ്ക്കും; പാമ്പിന്റെ പോസ്റ്റുമോർട്ടം കഴിഞ്ഞു [NEWS]
"കേരളത്തിലേക്ക് ട്രെയിന്‍ അയക്കുന്നത് സംബന്ധിച്ച യാതൊരു വിവരങ്ങളും സംസ്ഥാന സര്‍ക്കാരിന് ലഭിച്ചിരുന്നില്ല. ശരിയായ നിരീക്ഷണത്തിനും രോഗവ്യാപനം തടയുന്നതിനും സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെ തകിടം മറിക്കുന്നതാണ് ഈ രീതി. ഇവിടെ വന്നിറങ്ങുന്നവര്‍ക്കുള്ള ക്രമീകരണങ്ങള്‍ ഒരുക്കുക എന്നത് വലിയ പ്രശ്‌നമാവും. ഒട്ടേറെ അപാകതകള്‍ അതിലുണ്ടാവും. അതൊഴിവാക്കാനാണ് റെയില്‍വെ മന്ത്രിക്ക് കത്തയച്ചത്. ഈ കാര്യം മാത്രമാണ് കത്തില്‍ പറഞ്ഞത്. പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവരെയാണ് കേരളത്തിലേക്ക് അയക്കുന്നതെന്ന് റെയില്‍വെ അറിയിക്കുകയും വേണം. കാരണം, ഇവരെല്ലാം റയില്‍വെയില്‍ ബുക്ക് ചെയ്താണ് വരുന്നത്." മുഖ്യമന്ത്രി പറഞ്ഞു.

"റെയില്‍വെ മന്ത്രിയെന്ന നിലയ്ക്ക് അദ്ദേഹം വളരെ ശ്രദ്ധയോടെ നിര്‍വഹിക്കേണ്ട കാര്യമായാണ് സംസ്ഥാനം കാണുന്നത്. പക്ഷെ, കത്ത് ലഭിച്ചതിനു ശേഷവും പിറ്റേ ദിവസവും വീണ്ടുമൊരു ട്രെയിന്‍ പുറപ്പെടാന്‍ തീരുമാനിച്ചു. ഇത് ആശ്ചര്യകരമായ നടപടിയാണ്. ഉദ്യോഗസ്ഥതലത്തില്‍തന്നെ സംസ്ഥാനം ഇതില്‍ ഇടപെട്ടു. ഇതിന്റെ ഭാഗമായി ആ തീരുമാനം റദ്ദാക്കി. സാധാരണ ഇത്രയും ചെറിയ കാര്യങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തേണ്ട കാര്യമില്ല. ഈ തലത്തില്‍ത്തന്നെ തീരേണ്ടതാണ്. പിയൂഷ് ഗോയല്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് അതേപോലെ മറുപടി പറയണമോ എന്നതു മാത്രമാണ് പ്രശ്‌നം. ഇതു വളരെ നിര്‍ഭാഗ്യകരമായിപ്പോയി. ആ പദവിക്കു ചേര്‍ന്നതല്ല. ഇന്നു നമ്മുടെ രാജ്യം നേരിടുന്ന പ്രശ്‌നങ്ങളുടെ ഗൗരവത്തിന്റെ നേരിയ ഒരംശം പോലും അദ്ദേഹത്തെ പോലുള്ള ഒരാള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല എന്നത് അത്യന്തം നിര്‍ഭാഗ്യകരമാണ്." മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തിന്റെ പലഭാഗങ്ങളില്‍ നിന്നും ട്രെയിനുകള്‍ കേരളത്തിലേക്ക് വരുന്നുണ്ട്. അതില്‍ തടസങ്ങളൊന്നുമില്ല. സംസ്ഥാനം സമ്മതിക്കാത്ത പ്രശ്നവും ഇല്ല. എവിടെ നിന്നായാലും രജിസ്റ്റര്‍ ചെയ്തിരിക്കണം. ഇവിടേക്ക് എത്തുന്നവരെ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് തന്നെ പരിശോധനക്ക് ശേഷം ക്വാറന്റീനിലേക്ക് മാറ്റുകയാണ്. ക്വാറന്റീന്‍ വീട്ടില്‍ ആകാമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ട്. എന്നാല്‍ വീട്ടില്‍ അതിനുള്ള സൗകര്യം ഉണ്ടോ എന്ന് മനസിലാക്കണം. അതിനായി ട്രെയിനില്‍ വരുന്നവരുടെ വിവരങ്ങള്‍ മുന്‍കൂട്ടി ലഭിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

First published: May 26, 2020, 7:44 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading