HOME » NEWS » Kerala » CM PINARYI VIJAYAN APPRECIATION ON VANITHA

വനിതാ മതില്‍: യാഥാസ്ഥിതിക-വര്‍ഗീയ ശക്തികള്‍ക്ക് താക്കീതെന്ന് മുഖ്യമന്ത്രി

News18 Malayalam
Updated: January 1, 2019, 8:32 PM IST
വനിതാ മതില്‍: യാഥാസ്ഥിതിക-വര്‍ഗീയ ശക്തികള്‍ക്ക് താക്കീതെന്ന് മുഖ്യമന്ത്രി
മുഖ്യമന്ത്രി പ‌ിണറായി വിജയൻ
  • Share this:
തിരുവനന്തപുരം: നവോത്ഥാന മൂല്യങ്ങളും സ്ത്രീകള്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളും നിഷേധിക്കാന്‍ സംഘടിതമായി ശ്രമിക്കുന്ന യാഥാസ്ഥിതിക-വര്‍ഗീയ ശക്തികള്‍ക്ക് വലിയൊരു താക്കീതാണ് വനിതാമതിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ സ്ത്രീസമൂഹം പുരോഗമന ചിന്തയ്‌ക്കൊപ്പമാണെന്നതിന്റെ മഹാവിളംബരമായി വനിതാ മതില്‍ മാറിയെന്നും അദ്ദേഹം പറഞ്ഞു.

വിസ്മയിപ്പിക്കുന്ന പങ്കാളിത്തം കൊണ്ട് വനിതാ മതില്‍ ചരിത്ര സംഭവമാക്കിയ കേരളത്തിലെ സ്ത്രീസമൂഹത്തെ അഭിവാദ്യം ചെയ്യുന്നതായും മുഖ്യമന്ത്രി പറഞ്ഞു . കൃത്യം ഒരു മാസം കൊണ്ടാണ് 620 കിലോമീറ്റര്‍ ദൂരം സ്ത്രീകളുടെ വന്‍മതില്‍ തീര്‍ക്കുന്നതിനുളള പ്രവര്‍ത്തനം നടത്തിയതെന്ന് പറഞ്ഞ അദ്ദേഹം വനിതാ മതില്‍ സമാനതകളില്ലാത്ത സ്ത്രീമുന്നേറ്റമാക്കുന്നതിന് പിന്തുണ നല്‍കിയ സാമൂഹിക-രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും അഭിനന്ദിച്ചു.

Also Read: ശൈലജ മുതല്‍ ബൃന്ദ വരെ; ചരിത്രത്തില്‍ ഇടംപിടിച്ച വനിതാ മതില്‍

'സത്രീകള്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ സംരക്ഷിക്കാനും ലിംഗനീതി നിഷേധിക്കാനുളള കടന്നാക്രമണങ്ങളെ പ്രതിരോധിക്കാനും സ്ത്രീകള്‍ നടത്തിയ ഇന്ത്യയിലെ ഏറ്റവും വലിയ മുന്നേറ്റമായി വനിതാ മതില്‍ മാറി.' മുഖ്യമന്ത്രി പറഞ്ഞു.

Dont Miss: ജാതി സംഘടനകളല്ല നവോത്ഥാനത്തിന്റെ പതാകാവാഹകര്‍: വി.എസ്

എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ച് ജാതി-മത-രാഷ്ട്രീയ വ്യത്യാസമില്ലാതെ കേരളത്തിലെ സ്ത്രീസമൂഹം ഒന്നാകെ വനിതാ മതിലിനൊപ്പം നിന്നു. എതിര്‍പ്പുകളെയും അപവാദ പ്രചാരണങ്ങളെയും അവഗണിച്ച് വനിതാ മതിലില്‍ അണിചേര്‍ന്ന സ്ത്രീസമൂഹം കേരളത്തിന്റെ അന്തസ്സും അഭിമാനവും ഉയര്‍ത്തിയിരിക്കയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.



First published: January 1, 2019, 8:26 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories