• HOME
  • »
  • NEWS
  • »
  • kerala
  • »
  • മന്ത്രിയുടെ യാത്രാ റൂട്ട് മാറ്റിയ സംഭവം; സസ്പെൻഡ് ചെയ്ത പൊലീസുദ്യോഗസ്ഥന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ

മന്ത്രിയുടെ യാത്രാ റൂട്ട് മാറ്റിയ സംഭവം; സസ്പെൻഡ് ചെയ്ത പൊലീസുദ്യോഗസ്ഥന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ

മന്ത്രി പി. രാജീവിന്റെ യാത്രാറൂട്ടിൽ മാറ്റം വരുത്തിയതിനാണ് ഗ്രേഡ്‌ എസ്.ഐ സാബുരാജനെ സസ്പെൻഡ് ചെയ്തത്.

  • Last Updated :
  • Share this:
    തിരുവനന്തപുരം: വ്യവസായ മന്ത്രി പി രാജീവിന്റെ (P Rajeev) യാത്രാ റൂട്ട് മാറ്റിയതിന് സസ്പെൻഡ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ. ഗ്രേഡ്‌ എസ്.ഐ സാബുരാജനാണ് മെഡൽ ലഭിച്ചത്. മന്ത്രി പി. രാജീവിന്റെ യാത്രാറൂട്ടിൽ മാറ്റം വരുത്തിയതിനാണ് ഗ്രേഡ്‌ എസ്.ഐ സാബുരാജനെ സസ്പെൻഡ് ചെയ്തത്.

    മുഖ്യമന്ത്രിയുടെ 2022ലെ പൊലീസ് മെഡൽ സംസ്ഥാന പൊലീസ് സേനയിലെ 21 പേർക്കാണ് ലഭിച്ചത്. സേവനം, സമർപ്പണം, പ്രതിബദ്ധത എന്നിവയുടെ അടിസ്ഥാനത്തിലാണ് മെഡൽ നൽകുന്നത്. അതേസമയം പൊലീസുകാരനെതിരെ നടപടി ആവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം.

    Also Read-മന്ത്രി പി രാജീവിന്റെ യാത്രാ റൂട്ട് മാറ്റി; രണ്ട് പൊലീസുകാർക്ക് സസ്പെഷൻ

    നെയ്യാറ്റിൻകരക്ക് സമീപം പള്ളിച്ചലിൽ പരിപാടിയിൽ പങ്കെടുത്തശേഷം തിരികെ എറണാകുളത്ത് മടങ്ങാനായിരുന്നു മന്ത്രിയുടെ തീരുമാനം. പള്ളിച്ചൽ മുതൽ കഴക്കൂട്ടം വെട്ടുറോഡ് വരെയുള്ള മന്ത്രിയുടെ എസ്കോർട്ട് ഡ്യൂട്ടി സാബുരാജനും സുനിലുമായിരുന്നു. കരമനയിൽനിന്ന് അട്ടക്കുളങ്ങര ഭാഗത്തുകയറി ഈഞ്ചയ്ക്കൽ ജംഗ്ഷനിൽനിന്ന് ദേശീയപാതയിലേക്ക് പ്രവേശിക്കുന്ന റൂട്ടായിരുന്നു ആദ്യം നിശ്ചയിച്ചത്.

    Also Read-പ്രിയാ വർഗീസ് നിയമനം: റിസര്‍ച്ച് സ്‌കോര്‍ ഏറ്റവും കുറവ്; അഭിമുഖത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക്; രേഖ പുറത്ത്

    എന്നാൽ, അട്ടക്കുളങ്ങര റോഡിൽ പണി നടക്കുന്നതുകൊണ്ടും തിരക്കുള്ള റോഡായതിനാലും അട്ടക്കുളങ്ങരയിലേക്ക് കയറാതെ കരമനയിൽനിന്ന് തമ്പാനൂർ വഴി പാളയം അണ്ടർ പാസേജിലൂടെ ചാക്കയിലെത്തി അവിടെനിന്ന് ദേശീയപാത‍യിലേക്ക് പ്രവേശിക്കുന്ന റൂട്ടാണ് ഇരുവരും തെരഞ്ഞെടുത്തത്. ഇത് തനിക്ക് ബുദ്ധിമുട്ടുണ്ടാക്കിയതായി മന്ത്രി അപ്പോൾ തന്നെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറെ അറിയിച്ചിരുന്നു. തുടർന്നാണ് ജില്ലാ ക്രൈം സെൽ എ സി പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത്.
    Published by:Jayesh Krishnan
    First published: