വ്യാജന്മാരെന്ന് അടച്ചാക്ഷേപിക്കരുത്; നാട്ടുവൈദ്യന്മാരാണീ ശാഖയെ നിലനിർത്തിയത്: മുഖ്യമന്ത്രി
വ്യാജന്മാരെന്ന് അടച്ചാക്ഷേപിക്കരുത്; നാട്ടുവൈദ്യന്മാരാണീ ശാഖയെ നിലനിർത്തിയത്: മുഖ്യമന്ത്രി
പഠിച്ചു വന്നവർ മാത്രമാണ് ആയുര്‍വേദത്തിന്റെ എല്ലാ അവകാശികളുമെന്ന് ചിന്തിക്കരുത്. പഠിച്ചതിനും അപ്പുറം ചില കാര്യങ്ങളുണ്ട്.
പിണറായി വിജയൻ
Last Updated :
Share this:
കൊച്ചി: നാട്ടു വൈദ്യന്മാരെല്ലാം വ്യാജന്മാരാണെന്ന് പറയുന്നതിനോട് യോജിപ്പില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യാജവൈദ്യന്മാർക്കെതിരെ നടപടിയുണ്ടാകണമെന്ന ആവശ്യം ഡോക്ടർമാരിൽ നിന്നടക്കം ഉയർന്ന സാഹചര്യത്തിൽ കൂടിയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. എറണാകുളത്തെ എൽഡിഎഫ് സ്ഥാനാർഥി മനു റോയിയുടെ തെരഞ്ഞെടുപ്പ് പരിപാടിയിൽ ഇത് സംബന്ധിച്ച ചോദ്യം ഉയർന്നപ്പോഴാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.
വ്യാജവൈദ്യം ആയുർവേദത്തിൽ മാത്രമല്ല അലോപ്പതിയിലുൾപ്പെടെ എല്ലാ ശാഖകളിലുമുണ്ട്. അത് അനുവദിക്കാൻ പാടില്ലാത്തതാണ് എന്ന് അറിയിച്ചു കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പഠിച്ചു വന്നവർ മാത്രമാണ് ആയുര്‍വേദത്തിന്റെ എല്ലാ അവകാശികളുമെന്ന് ചിന്തിക്കരുത്. പഠിച്ചതിനും അപ്പുറം ചില കാര്യങ്ങളുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. നാടൻ വൈദ്യന്മാരെയാണ് വ്യാജവൈദ്യന്മാർ എന്നു പറയുന്നതെങ്കിൽ അതിനോട് യോജിക്കാനാകില്ല അങ്ങനെ അടച്ചാക്ഷേപിക്കരുത്. അവരാണ് പണ്ട് ഈ ശാഖയെ നിലനിര്‍ത്തിയതെന്ന് ഓർമ്മ വേണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ആയുർവേദ ചികിത്സാ മേഖലയിൽ വലിയ ചികിത്സകരുണ്ടായിരുന്നു പക്ഷെ സർട്ടിഫിക്കറ്റില്ലാത്തതിനാൽ ഇവർ വ്യാജനാണെന്ന് ആരോപിക്കുന്നു. എന്നാൽ അവരുടെ ചികിത്സയിലൂടെ രോഗങ്ങൾ മാറിയ വ്യക്തികൾ ഈ ചികിത്സയുടെ സാക്ഷ്യപത്രങ്ങളാണെന്നും തനിക്ക് നേരിട്ട് അറിയാവുന്ന സംഭവങ്ങളുണ്ടെന്നും എല്ലാ ബിരുദങ്ങളും കഴിഞ്ഞ് ഇവരുടെ കീഴിൽ പഠനം നടത്തുന്നവരെയും തനിക്കറിയാമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. . എന്നാൽ യഥാർഥ വ്യാജന്മാരെ തിരിച്ചറിഞ്ഞ് കർക്കശ നിലപാട് സ്വീകരിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.