• HOME
  • »
  • NEWS
  • »
  • kerala
  • »
  • വിവാദങ്ങളിൽ മാത്രം സുഖം കാണുന്നവരുണ്ട്; നാടിന്റെ അഭിവൃദ്ധിക്കൊപ്പമാണ് നിൽക്കേണ്ടത്: കിഫ്ബി വിവാദത്തിൽ മുഖ്യമന്ത്രി

വിവാദങ്ങളിൽ മാത്രം സുഖം കാണുന്നവരുണ്ട്; നാടിന്റെ അഭിവൃദ്ധിക്കൊപ്പമാണ് നിൽക്കേണ്ടത്: കിഫ്ബി വിവാദത്തിൽ മുഖ്യമന്ത്രി

CM Press Meet | വിവാദങ്ങളിൽ മാത്രം സുഖം കാണുന്നവരുണ്ടെന്ന് ആയിരുന്നു ഇതിന് മുഖ്യമന്ത്രിയുടെ മറുപടി. നാടിന്റെ അഭിവൃദ്ധിക്കൊപ്പമാണ് നിൽക്കേണ്ടത്. നാടിന്റെ വികസനത്തിന് തുരങ്കം വെയ്ക്കലാകരുത്. ചില മനസ് അങ്ങനെയായെന്നും അതിൽ ഖേദിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ

മുഖ്യമന്ത്രി പിണറായി വിജയൻ

  • News18
  • Last Updated :
  • Share this:
    തിരുവനന്തപുരം: കിഫ്ബി വിവാദത്തിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വിവിധ രംഗങ്ങളിൽ മികവിന് കിഫ്ബി സഹായകമായെന്നും കിഫ്ബിയെ ശക്തിപ്പെടുത്തിയത് ബദൽ മാർഗ ഭാഗമായെന്നും മുഖ്യമന്ത്രി പറഞ്ഞു. യോഗ്യരായ ആളുകൾക്ക് മതിയായ ശമ്പളം നൽകേണ്ടേയെന്നും അത് വിവാദമാക്കണോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

    കിഫ്ബി റിക്രൂട്മെന്റെ സംസ്ഥാന സർക്കാരിന്റെ ധൂർത്തിന് ഉത്തമ ഉദാഹരണമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇന്ന് ആരോപിച്ചിരുന്നു. കിഫ്ബിയിലേക്കുള്ള റിക്രൂട്മെന്റ് നോട്ടിഫിക്കേഷനിൽ 10, 000 രൂപ ദിവസ വേതനത്തിൽ നിയമനം നടത്താൻ പോകുന്നു എന്നാണ് പറയുന്നത്. ഇത് കേട്ടുകേൾവി പോലുമില്ലാത്ത കാര്യമാണെന്നും സർക്കാരിന്റെ ധൂർത്തിനുള്ള തെളിവാണിതെന്നും ആയിരുന്നു ചെന്നിത്തലയുടെ ആരോപണം.

    You may also like:റിലയൻസ് ജിയോയിൽ 5655 കോടി രൂപയുടെ നിക്ഷേപം നടത്തി അമേരിക്കൻ കമ്പനി സിൽവർ ലേക്ക് [NEWS]മലയാറ്റൂർ കുരിശുമുടിയിൽ പുരോഹിതന്റെ കൊലപാതകം; പ്രതി കപ്യാർ ജോണിയ്ക്ക് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും [NEWS]കോവിഡ് തിരക്കിനിടയിൽ ഒരു കല്യാണം; ഡ്യൂട്ടി കഴിഞ്ഞ് സബ് കലക്ടർ നേരെ കതിർമണ്ഡപത്തിലേക്ക് [NEWS]

    വിവാദങ്ങളിൽ മാത്രം സുഖം കാണുന്നവരുണ്ടെന്ന് ആയിരുന്നു ഇതിന് മുഖ്യമന്ത്രിയുടെ മറുപടി. നാടിന്റെ അഭിവൃദ്ധിക്കൊപ്പമാണ് നിൽക്കേണ്ടത്. നാടിന്റെ വികസനത്തിന് തുരങ്കം വെയ്ക്കലാകരുത്. ചില മനസ് അങ്ങനെയായെന്നും അതിൽ ഖേദിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

    ഒന്നായി ശ്രമിച്ചാൽ പല പുതിയ കാര്യങ്ങളും നടപ്പാക്കാം. അവസരങ്ങൾ ഉപയോഗിക്കേണ്ട ഘട്ടമാണ്. അതിന് സാഹചര്യമൊരുക്കലാണ് വേണ്ടത്. പുതിയ ശീലത്തിലേക്ക് മാധ്യമങ്ങളും മാറണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

    കിഫ്ബിയെ ശക്തിപ്പെടുത്തിയത് ബദൽ മാർഗ ഭാഗമായി. യോഗ്യരായ ആളുകൾക്ക് മതിയായ ശമ്പളം നൽകേണ്ടേ. അത് വിവാദമാക്കണോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

    വ്യവസായനുകൂല അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ മാധ്യമങ്ങൾക്ക് വലിയ പങ്കുണ്ട്. നാടിനെതിരായ കാര്യങ്ങൾക്ക് പ്രധാന്യം നൽകരുത്.
    ആ ശീലമാണ് മാറി വരേണ്ടത്. ചിലരുടെ പ്രത്യേക മാനസികാവസ്ഥയാണത്. അത് തിരുത്താനാണ് മാധ്യമങ്ങൾ ഇടപെടണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

    Published by:Joys Joy
    First published: