നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • സ്പ്രിങ്ക്ളർ | ആരോപണങ്ങൾക്ക് മറുപടി പറയാൻ ഉദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി

    സ്പ്രിങ്ക്ളർ | ആരോപണങ്ങൾക്ക് മറുപടി പറയാൻ ഉദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി

    രാഷ്ട്രീയ അക്രമണങ്ങൾ രാഷ്ട്രീയക്കാർ തമ്മിൽ ആകുന്നത് നല്ലതിനാണെന്നും എന്തിനാണ് ഇതിൽ ഉദ്യോഗസ്ഥരെ ആക്രമിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.

    മുഖ്യമന്ത്രി പിണറായി വിജയൻ

    മുഖ്യമന്ത്രി പിണറായി വിജയൻ

    • News18
    • Last Updated :
    • Share this:
      തിരുവനന്തപുരം: സ്പ്രിങ്ക്ളർ വിവാദത്തിൽ വീണ്ടും മറുപടി പറയാൻ തയ്യാറാകാതെ മുഖ്യമന്ത്രി പിണറായി വിജയൻ. വൈകുന്നേരം വാർത്താസമ്മേളനത്തിൽ സംസാരിക്കവെ ഒരു ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി സ്പ്രിങ്ക്ളർ വിവാദത്തിൽ മറുപടി നൽകാൻ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കിയത്.

      ഒരു തരത്തിലുള്ള ആശങ്കയുമില്ലെന്നും മടിയിൽ കനമുള്ളവർക്കേ വഴിയിൽ ഭയമുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. വിരമിച്ച ഉദ്യോഗസ്ഥരെ വിദഗ്ദ സമിതിയിൽ ഉൾപ്പടുത്തിയത് വൈദഗ്ദ്യമുള്ളതിനാലാണെന്നും രാഷ്ട്രീയപരമായ അക്രമങ്ങൾക്ക് ഉദ്യോഗസ്ഥരെ ലക്ഷ്യമിടുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി.

      You may also like:ലോക ഭൗമ ദിനത്തിൽ ഗൂഗിളിൽ തേനീച്ചയ്ക്ക് എന്ത് കാര്യം ?‍ [NEWS]രോഗം സ്ഥിരീകരിച്ച ഡൽഹിയിലെ കച്ചവടക്കാരൻ മരിച്ചു [NEWS]അഞ്ചുമാസമെടുത്ത് സർക്കാർ ജീവനക്കാരുടെ 30 ദിവസത്തെ ശമ്പളം പിടിക്കും [NEWS]

      രാഷ്ട്രീയ അക്രമണങ്ങൾ രാഷ്ട്രീയക്കാർ തമ്മിൽ ആകുന്നത് നല്ലതിനാണെന്നും എന്തിനാണ് ഇതിൽ ഉദ്യോഗസ്ഥരെ ആക്രമിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.

      അതേസമയം, സ്പ്രിങ്ക്ളർ വിവാദത്തിൽ സിപിഐയുടെ നിലപാടിനെക്കുറിച്ച് ചോദിച്ചപ്പോൾ ഓരോ ആളുകൾക്കും ഓരോ അഭിപ്രായമുണ്ടെന്ന് ആയിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കോവിഡ് വന്നതിനു ശേഷം വിവാദങ്ങൾ ഇല്ലാത്തതിൽ ചിലർക്ക് വിഷമമാണ്. അവർ വിവാദങ്ങൾ പെരുപ്പിക്കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

      സ്വന്തം ശീലം വെച്ച് മറ്റുള്ളവരെ അളക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അമേരിക്കയിൽ മുഖ്യമന്ത്രി ചികിത്സയ്ക്ക് പോയത് സ്പ്രിങ്ക്ളർ കമ്പനിയുമായി ചർച്ച നടത്താനാണെന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്.
      First published: