നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Cyber Attack | മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണം; ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി

  Cyber Attack | മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണം; ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി

  ആക്രമണം ആര്‍ക്കെതിരെ ആയാലും നടപടിയെടുക്കും. വ്യക്തിഹത്യകൾ സൈബര്‍ ഇടങ്ങളിൽ മാത്രമല്ല എല്ലായിടത്തുനിന്നും ഒഴിഞ്ഞുനില്‍ക്കണമെന്നും മുഖ്യമന്ത്രി

  News18

  News18

  • Share this:
   തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആക്രമണം ആര്‍ക്കെതിരെ ആയാലും നടപടിയെടുക്കും. വ്യക്തിഹത്യകൾ സൈബര്‍ ഇടങ്ങളിൽ മാത്രമല്ല എല്ലായിടത്തുനിന്നും ഒഴിഞ്ഞുനില്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

   ബോധപൂര്‍വ്വം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന കേന്ദ്രങ്ങളുമുണ്ട്. അത് കണ്ടെത്തുന്നതിനടക്കം പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. ഈ സംവിധാനത്തിന് നല്ല ഫലം സൃഷ്ടിക്കാനാകുമെന്നാണ് കരുതുന്നത്. കുറേക്കൂടി നിയമപരമായ കരുത്ത് വേണം. അതുമായി ബന്ധപ്പെട്ട പൊതു അഭിപ്രായം പരിശോധിക്കണം. അധിക്ഷേപിക്കുന്ന വാര്‍ത്തകള്‍ തയ്യാറാക്കാല്‍, തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കല്‍, ആള്‍മാറാട്ടം , എന്തും വിളിച്ചുപറയല്‍ എന്നിവ ശക്തമായി കൈകാര്യം ചെയ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
   TRENDING ബാങ്ക് കൊള്ളയ്ക്കിടെ ഇലക്ട്രിക് കട്ടർ അബദ്ധത്തിൽ ഓണായി; കഴുത്ത് മുറിഞ്ഞ് മോഷ്ടാവ് മരിച്ചു [NEWS]'ലൈഫ് പദ്ധതിയിൽ സ്വപ്നയ്ക്ക് കമ്മീഷൻ കിട്ടിയതെങ്ങന? ഉത്തരമില്ലാത്തതിനാലാണ് മുഖ്യമന്ത്രിക്ക് അസഹിഷ്ണുത': കെ സുരേന്ദ്രൻ [NEWS] സരിതയുടെ അഭിനയം; ട്രോളന്മാർക്ക് ചാകര; 'വയ്യാവേലി' യൂട്യൂബിൽ ദിവസം കാണുന്നത് 15000 പേരോളം[NEWS]
   ഇതിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണം ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍, സൈബര്‍ ഡോം എന്നിവ അന്വേഷിക്കും. പത്രപ്രവര്‍ത്തക യൂണിയനും മാധ്യമപ്രവര്‍ത്തകരും ഡിജിപിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
   Published by:Aneesh Anirudhan
   First published: