നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കർമസമിതി പ്രവർത്തകൻ മരിച്ചത് ഹൃദയസ്തംഭനം മൂലമെന്ന് മുഖ്യമന്ത്രി

  കർമസമിതി പ്രവർത്തകൻ മരിച്ചത് ഹൃദയസ്തംഭനം മൂലമെന്ന് മുഖ്യമന്ത്രി

  • Share this:
   തിരുവനന്തപുരം: കർമസമിതി പ്രവർത്തകൻ മരിച്ചത് ഹൃദയസ്തംഭനം മൂലമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്. ചന്ദ്രൻ ഉണ്ണിത്താന്‍റെ മരണത്തെക്കുറിച്ച് മാധ്യമപ്രവർത്തകൾ ചോദിച്ചപ്പോൾ ആയിരുന്നു മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്.

   പന്തളത്ത് നടന്ന സംഘർഷത്തിൽ ഇയാൾക്ക് പരുക്ക് പറ്റിയിരുന്നു, എന്നാൽ മരണകാരണം ഹൃദയാഘാതമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ശബരിമല കർമസമിതി ഇങ്ങനെയല്ലല്ലോ പറയുന്നത് എന്ന് ചോദിച്ചപ്പോൾ തനിക്ക് ലഭിച്ച വിവരമനുസരിച്ച് മരണകാരണം ഹൃദയസ്തംഭനം ആണെന്നാണ് മുഖ്യമന്ത്രി പറയുന്നത്.

   അതേസമയം, പോസ്റ്റ് മോർട്ടം ഇതുവരെ കഴിഞ്ഞിട്ടില്ല

   വിധി നടപ്പാക്കുന്നതിൽ എതിർപ്പുണ്ടെങ്കിൽ തന്ത്രി സ്ഥാനമൊഴിയണം: മുഖ്യമന്ത്രി

   ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിൽ പ്രതിഷേധിച്ച് പന്തളത്ത് ഇന്നലെ നടന്ന പ്രകടനത്തിനിടെ ആയിരുന്നു ചന്ദ്രൻ ഉണ്ണിത്താന് പരുക്കേറ്റത്. കല്ലേറിൽ ആയിരുന്നു പരുക്കേറ്റത്. തലയിൽ ഗുരുതര പരുക്കേറ്റ ഇദ്ദേഹത്തെ ആദ്യം പന്തളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി.

   ചികിത്സയിലിരിക്കേ രാത്രി പത്തരയോടെ മരിക്കുകയായിരുന്നു.

   First published: