HOME » NEWS » Kerala » CM SAYS MORE FINE WILL BE CHARGED FOR NOT WEARING MASK SS

കോവിഡ് പ്രോട്ടോക്കോൾ പാലിക്കാത്ത കടകൾ അടയ്ക്കും; മാസ്‌ക് ധരിച്ചില്ലെങ്കിൽ കൂടുതൽ പിഴ: മുഖ്യമന്ത്രി

കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് നിരവധി തവണ വ്യക്തമാക്കിയെങ്കിലും നമ്മുടെ ജാഗ്രതയിൽ കുറവ് വന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി

News18 Malayalam
Updated: October 3, 2020, 6:20 PM IST
കോവിഡ് പ്രോട്ടോക്കോൾ പാലിക്കാത്ത കടകൾ അടയ്ക്കും; മാസ്‌ക് ധരിച്ചില്ലെങ്കിൽ കൂടുതൽ പിഴ: മുഖ്യമന്ത്രി
pinarayi vijayan
  • Share this:
തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് നിരവധി തവണ വ്യക്തമാക്കിയെങ്കിലും നമ്മുടെ ജാഗ്രതയിൽ കുറവ് വന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനം ലാഘവത്തോടെ സമീപിക്കുന്ന സ്ഥിതിവിശേഷം ഉണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതുകൊണ്ടാണ് മാസ്‌ക് ധരിക്കാത്തവർക്കെതിരെ കൂടുതൽ പിഴ ചുമത്താനും മാനദണ്ഡം പാലിക്കാത്ത കടകൾ അടയ്ക്കാനും തീരുമാനിച്ചത്. കടകളിൽ ആവശ്യമായ ക്രമീകരണം ഒരുക്കേണ്ട ചുമതല ഉടമയ്ക്കാണ്. കടകളിൽ ശാരീരിക അകലം പാലിക്കണം, നിശ്ചിത എണ്ണം ആളുകൾ മാത്രമേ ഒരു സമയം പ്രവേശിക്കാവൂ, മാസ്‌ക് ധരിക്കണം, സാനിറ്റൈസർ ഉപയോഗിക്കണം.

Also Read: Covid 19| സംസ്ഥാനത്ത് ഇന്ന് 7834 പേര്‍ക്ക് കോവിഡ്; 22 മരണം

സർക്കാർ പരിപാടികളിലടക്കം 20 പേരിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ലെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. കോവിഡ് പരിശോധനയുടെ എണ്ണം വർദ്ധിപ്പിക്കും. മികവിന്റെ കേന്ദ്രങ്ങളായ 90 സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
Published by: user_49
First published: October 3, 2020, 6:19 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading