• HOME
  • »
  • NEWS
  • »
  • kerala
  • »
  • SSLC, പ്ലസ് ടു പരീക്ഷകൾ നിശ്ചയിച്ച സമയത്തു തന്നെ നടത്തും: മുഖ്യമന്ത്രി

SSLC, പ്ലസ് ടു പരീക്ഷകൾ നിശ്ചയിച്ച സമയത്തു തന്നെ നടത്തും: മുഖ്യമന്ത്രി

ആവശ്യമായ ഗതാഗത സൗകര്യങ്ങള്‍ സ്കൂള്‍ ബസുകള്‍ ഉള്‍പ്പെടെ ഉപയോഗിച്ച് ഒരുക്കുന്നതാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Last Updated :
  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ നിശ്ചയിച്ച സമയത്ത് തന്നെ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് അവലോകന യോഗത്തിനു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്.

    മെയ് 26 മുതല്‍ 30 വരെ അവശേഷിക്കുന്ന എസ്എസ്എല്‍സി/ഹയർ സെക്കന്‍ററി / വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി പരീക്ഷകള്‍ നടത്താന്‍ തീരുമാനമെടുത്ത് പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചിരുന്നു. പരീക്ഷകള്‍ നിശ്ചയിച്ചിരുന്നതു പോലെ തന്നെ നടത്തുന്നതാണ്.

    ആവശ്യമായ ഗതാഗത സൗകര്യങ്ങള്‍ സ്കൂള്‍ ബസുകള്‍ ഉള്‍പ്പെടെ ഉപയോഗിച്ച് ഒരുക്കുന്നതാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

    You may also like:ആറ് ജീവനക്കാര്‍ക്ക്​ രോഗം സ്ഥിരീകരിച്ചു: ഗ്രേറ്റര്‍ നോയിഡയിലെ OPPO ഫാക്​ടറി അടച്ചിട്ടു [NEWS]വീട്ടിനുള്ളിൽ ഫലപ്രദമായി ജോലി ചെയ്യാൻ സുരക്ഷിതമായ 'ഓഫീസ്' എങ്ങനെ സജ്ജമാക്കാം ? [NEWS]കോവിഡി​​ന്റെ മറവില്‍ കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ വില്‍ക്കുന്നു:​ രമേശ്​ ചെന്നിത്തല [NEWS]

    സാമൂഹിക അകലം പാലിക്കണമെന്ന നിബന്ധന നിലനില്‍ക്കുന്ന ഘട്ടത്തില്‍ സ്റ്റേജ് ഗ്യാരേജുകളുടെ (റൂട്ട് ബസ്) വാഹനനികുതി പൂര്‍ണമായും ഒഴിവാക്കും. ആ കാലയളവിലേക്ക് മിനിമം ചാര്‍ജ് 50 ശതമാനം വര്‍ധിപ്പിക്കും. കിലോമീറ്ററിന് 70 പൈസ എന്നത് 1.10 പൈസയാകും.

    യാത്രാ ഇളവുകള്‍ക്ക് അര്‍ഹതയുള്ളവര്‍ പരിഷ്കരിച്ച ചാര്‍ജിന്‍റെ പകുതി നല്‍കിയാല്‍ മതി. ബോട്ട് യാത്രാനിരക്ക് 33 ശതമാനം വരെ വര്‍ധിപ്പിക്കും.

    ഭക്ഷ്യസ്വയം പര്യാപ്തത ലക്ഷ്യമാക്കി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന സംയോജിത കാര്‍ഷിക പുനരുജ്ജീവന പദ്ധതിയായ സുഭിക്ഷ കേരളത്തിന്‍റെ ഭാഗമായി വിവരശേഖരം നടത്താന്‍ കര്‍ഷക രജിസ്ട്രേഷന്‍ പോര്‍ട്ടല്‍ വികസിപ്പിച്ചു. ജനങ്ങളെ കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷിച്ച് ആവശ്യമായ സാമ്പത്തിക സാങ്കേതിക സഹായങ്ങള്‍ സമയബന്ധിതമായി കൈമാറുന്നതിനാണ് പോര്‍ട്ടല്‍. www.aims.kerala.gov.in/subhikshakeralam എന്നതാണ് പോര്‍ട്ടല്‍ വിലാസം.

    First published: