സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്‍റെ മൂന്നാംഘട്ടം; എല്ലാവരും ആരോഗ്യസന്ദേശ പ്രചാരകരായി മാറണം: മുഖ്യമന്ത്രി

കൂടുതല്‍ വ്യാപനത്തിലേക്ക് കടന്നാല്‍ സമൂഹവ്യാപനം എന്ന വിപത്തിലേക്ക് എത്തിച്ചേര്‍ന്നേക്കാമെന്നും മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്

News18 Malayalam | news18-malayalam
Updated: June 17, 2020, 7:45 PM IST
സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്‍റെ മൂന്നാംഘട്ടം; എല്ലാവരും ആരോഗ്യസന്ദേശ പ്രചാരകരായി മാറണം: മുഖ്യമന്ത്രി
മുഖ്യമന്ത്രി പിണറായി വിജയന്‍
  • Share this:
തിരുവനന്തപുരം: കേരളം കോവിഡ് വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശാരീരിക അകലം-മാസ്ക് ഉപയോഗം, സമ്പര്‍ക്ക വിലക്ക്, റിവേഴ്സ് ക്വാറന്റീന്‍ എന്നീ വഴികളിലൂടെയാണ് സംസ്ഥാനത്ത് കോവിഡ് വ്യാപനം പ്രതിരോധിക്കാന്‍ സാധിച്ചത്. ഇവ തുടര്‍ന്നാല്‍ കോവിഡിനെ ഫലപ്രദമായി തടയാന്‍ സാധിക്കും.

നിയന്ത്രണങ്ങള്‍ സ്വയം പിന്തുടരണം. മറ്റുള്ളവരെ രോഗനിയന്ത്രണ നടപടികള്‍ സ്വീകരിക്കാന്‍ പ്രേരിപ്പിക്കണം. എല്ലാവരും ആരോഗ്യസന്ദേശ പ്രചാരകരാകണം. മെയ് 4 വരെ മൂന്ന് പേരാണ് കോവിഡ് ബാധിച്ച്‌ മരണമടഞ്ഞിരുന്നത്. ഇപ്പോഴത് 20 ആയി വര്‍ധിച്ചു. പ്രധാനമായും പുറത്ത് നിന്നും വന്ന പ്രായാധിക്യമുള്ള മറ്റ് രോഗങ്ങളുള്ളവരാണ് മരണമടഞ്ഞതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

TRENDING:Corona-Lockdown effect| എഞ്ചിനിയർമാരും ബിരുദധാരികളും തൊഴിലുറപ്പ് പദ്ധതിയിൽ ജോലിക്കിറങ്ങി [NEWS]India-China Border Violence| ലഡാക്കിലെ സംഘർഷം ചർച്ച ചെയ്യാൻ സർവകക്ഷി യോഗം വിളിച്ച് പ്രധാനമന്ത്രി [NEWS] Covid 19 in Kerala | ഇന്ന് സംസ്ഥാനത്ത് 75 പേർക്ക് കോവിഡ്; 90 പേർക്ക് രോഗമുക്തി: മുഖ്യമന്ത്രി [NEWS]
നിലവിലെ സ്ഥിതിയില്‍ വിദേശത്ത് നിന്നും തിരിച്ചെത്തുന്നവരില്‍ ഒന്നരശതമാനം ആളുകള്‍ കോവിഡ് പോസിറ്റീവാകുന്നുണ്ട്. യാത്രക്കാരുടെ എണ്ണം വരുംദിവസങ്ങളില്‍ രണ്ട് ലക്ഷമായി വര്‍ധിക്കാന്‍ ഇടയുണ്ട്. യാത്രക്കാരുടെ എണ്ണം വര്‍ധിക്കുമ്പോള്‍ കോവിഡ് പോസിറ്റീവ് ആവുന്നവരുടെ എണ്ണവും വര്‍ധിക്കും. രണ്ട് ശതമാനം ആളുകള്‍ക്ക് കോവിഡ് ബാധിക്കുന്നത് ഏകദേശം നാലായിരത്തോളം പേരെയാണ് ബാധിക്കുക.

മുന്‍കരുതല്‍ പാലിച്ചില്ലെങ്കില്‍ ഇവരില്‍ നിന്നും സമ്പര്‍ക്കം മൂലം കൂടുതല്‍ ആളുകളിലേക്ക് രോഗം വ്യാപിക്കും. കൂടുതല്‍ വ്യാപനത്തിലേക്ക് കടന്നാല്‍ സമൂഹവ്യാപനം എന്ന വിപത്തിലേക്ക് എത്തിച്ചേര്‍ന്നേക്കാമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.
First published: June 17, 2020, 7:44 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading