നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • വാക്സിനെടുത്ത ഷാനവാസ് 'മുഖ്യമന്ത്രി ഷാനവാസ്' ആയി; കോവിൻ പോർട്ടലിലെ മറിമായം

  വാക്സിനെടുത്ത ഷാനവാസ് 'മുഖ്യമന്ത്രി ഷാനവാസ്' ആയി; കോവിൻ പോർട്ടലിലെ മറിമായം

  കടയിൽ പോകാൻ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ ശ്രമിച്ച ഷാനവാസ് താൻ മുഖ്യമന്ത്രിയായത് അറിഞ്ഞ് ഞെട്ടി

  മുഖ്യമന്ത്രി ഷാനവവാസ്

  മുഖ്യമന്ത്രി ഷാനവവാസ്

  • Share this:
   കങ്ങഴ: കോവിൻ പോർട്ടൽ തന്നെ മുഖ്യമന്ത്രിയാക്കിയതിന്റെ അമ്പരപ്പിലാണ് പത്തനാട് ചേരിയിൽ ഷാനവാസ് എന്ന സിഎം ഷാനവാസ്. കടയിൽ പോകാൻ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ ശ്രമിച്ച ഷാനവാസാണ് താൻ മുഖ്യമന്ത്രിയായത് അറിഞ്ഞ് ഞെട്ടിയത്.

   ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റിനായി മൊബൈൽ നമ്പരും ഒടിപിയും നൽകി കോവിൻ പോർട്ടലിൽ ലോഗിൻ ചെയ്തപ്പോഴാണ് സിഎം ഷാനവാസ് 'ചീഫ് മിനിസ്റ്റർ' ഷാനവാസ് ആയത്.

   പോർട്ടലിന്റെ മലയാളം പതിപ്പിൽ സിഎം എന്നത് ചീഫ് മിനിസ്റ്റർ എന്നാക്കി പോർട്ടൽ തന്നെ പരിഭാഷപ്പെടുത്തിയതാണ് സംഭവം. ഇതോടെ സിഎം ഷാനവാസ് മുഖ്യമന്ത്രി ഷാനവാസ് ആയി. സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യുമ്പോൾ ഇംഗ്ലീഷിൽ ഷാനവാസ് സിഎം എന്നായിരുന്നു ഉണ്ടായിരുന്നത്.

   യുവതി മദ്യപിച്ച് റോഡിന്റെ നടുവിൽ ഗതാഗതം തടസ്സപ്പെടുത്തി; വീഡിയോ വൈറൽ

   ആളുകൾ മദ്യം കഴിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്യുന്നത് നമ്മൾ മുമ്പ് കണ്ടിട്ടില്ലാത്തതോ കേൾക്കാത്തതോ ആയ കാര്യമല്ല. പലരും അവരുടെ പരിധിക്കപ്പുറം മദ്യം കുടിക്കുകയും സകലബോധവും നഷ്ടപ്പെടുകയും ചെയ്യുന്നു. ഇത് എപ്പോഴും ഒരു തമാശ മട്ടിൽ കാണേണ്ടതില്ല. ചില നേരങ്ങളിൽ കാര്യം ഗൗരവതരമാവും. മഹാരാഷ്ട്രയിലെ പൂനെ നഗരത്തിൽ റോഡിൻറെ നടുവിൽ കോലാഹലം സൃഷ്ടിക്കുന്ന ഒരു യുവതിയുടെ ദൃശ്യങ്ങൾ പട്ടികയിലേക്ക് നിങ്ങൾക്ക് ചേർക്കാവുന്ന മറ്റൊരു വീഡിയോയാണ്.

   Also Read- വാക്‌സിൻ സർട്ടിഫിക്കറ്റ് ഇനി വാട്സാപ്പിൽ ലഭിക്കും; എങ്ങനെ എന്നറിയാം

   ഓഗസ്റ്റ് 4, ബുധനാഴ്ച ഒരു സ്ത്രീ ഗതാഗതത്തിനിടയിൽ നടുറോഡിൽ കിടക്കുന്നത് കാഴ്ചയാണ് ഈ വീഡിയോയുടെ ഉള്ളടക്കം. ട്രാഫിക് തടസ്സപ്പെടുത്തുന്നതിനിടയിൽ ആകെ കോലാഹലം സൃഷ്ടിക്കുന്ന സ്ത്രീ ഏതെങ്കിലും തരത്തിലുള്ള സ്വാധീനത്തിലാണെന്ന് കരുതപ്പെടുന്നു. ഈ വീഡിയോ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും വൈറലായി മാറുകയും ചെയ്തു. (വീഡിയോ ചുവടെ)

   ട്രാഫിക് തന്നെ കടന്നുപോകുന്നത് തുടരുന്നതിനിടയിൽ ഒരു കാര്യവും ശ്രദ്ധിക്കാതെ സ്ത്രീ റോഡിന് നടുവിൽ കോലാഹലങ്ങൾ സൃഷ്‌ടിക്കുന്നത്‌ കാണാം. ഒരു ഘട്ടത്തിനുശേഷം, സ്ത്രീക്ക് പരിക്കില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി വണ്ടിയോടിക്കുന്നവർ ട്രാഫിക് നിർത്തി. ആരെങ്കിലും പോലീസിനെ വിളിക്കുന്നതുവരെ യുവതി അതേസ്ഥലത്തു തന്നെ തുടർന്നു.

   സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. എന്തായാലും സ്ത്രീയുടെ ചേഷ്ടകളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. പോലീസ് സ്ഥലത്തെത്തിയപ്പോൾ സ്ത്രീയെ കണ്ടെത്താൻ കഴിയാത്തതിനാൽ അവർ ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ്.

   തിലക് റോഡിലെ ഹിരാബാഗ് ചൗക്കിൽ രാത്രി 10.30 ഓടെയാണ് സംഭവം നടന്നതെന്ന് സ്വർഗേറ്റ് പോലീസ് സ്റ്റേഷനിലെ അധികൃതർ പറയുന്നു. പോലീസ് സ്ഥലത്തെത്തിയ ശേഷം യുവതി എഴുന്നേറ്റ് ഓടി.

   "ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് ഹിരാബാഗിന് സമീപം സംഭവം നടന്നത്. ഒരു സ്ത്രീ റോഡിൽ അലോസരം സൃഷ്ടിക്കുന്നതായി ഞങ്ങൾക്ക് ചിലരിൽ നിന്ന് ഫോൺകോൾ ലഭിച്ചു. എന്നിരുന്നാലും, പോലീസ് ഉദ്യോഗസ്ഥർ സമീപിക്കുന്നത് കണ്ടപ്പോൾ അവർ എഴുന്നേറ്റു പോയി," സ്വർഗേറ്റ് സ്റ്റേഷനിലെ സീനിയർ ഇൻസ്പെക്ടർ പറഞ്ഞു.
   Published by:Naseeba TC
   First published:
   )}