നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ദേശീയപാത വികസനത്തില്‍ വിട്ടുവീഴ്ച്ചക്കില്ല'

  'ദേശീയപാത വികസനത്തില്‍ വിട്ടുവീഴ്ച്ചക്കില്ല'

  പിണറായി വിജയൻ

  പിണറായി വിജയൻ

  • Share this:
   തിരുവനന്തപുരം: ദേശീയപാത വികസനത്തില്‍ വിട്ടുവീഴ്ച്ചക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിഷേധങ്ങള്‍ ഭയന്ന് ഒരു മീറ്റര്‍ പോലും വീതി കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഫെബ്രുവരിയോടെ ഭൂമി ഏറ്റെടുക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

   കോഴിക്കോട്-തൃശൂര്‍ ദേശീയപാത വീതി കൂട്ടാനുള്ള പദ്ധതിയിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. കുറ്റിപ്പുറത്തിനും ഇടിമൂഴിക്കലിനും ഇടയില്‍ 38 കിലോമീറ്റര്‍ സര്‍വേ പൂര്‍ത്തിയായി. 45 മീറ്റര്‍ വീതിയില്‍ ദേശീയപാത വീതി കൂട്ടുന്നതിനുള്ള ഭൂമി ഏറ്റെടുക്കല്‍ ഫെബ്രുവരിയോടെ ആരംഭിക്കും. പ്രതിഷേധങ്ങള്‍ ഭയന്ന് വീതി ഒരു മീറ്റര്‍ പോലും കുറയ്ക്കാന്‍ ഉദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

   'ഋഷിരാജ് സിംഗ് അയ്യപ്പജ്യോതിയിൽ'; വ്യാജപ്രചരണം നടത്തിയ ബിജെപി നേതാവ് അറസ്റ്റിൽ

   സര്‍വേ ഏപ്രില്‍ മാസത്തില്‍ പൂര്‍ത്തിയായെങ്കിലും ഭൂമി നഷ്ടപ്പെടുന്നവര്‍ക്കുള്ള നഷ്ടപരിഹാരത്തെക്കുറിച്ച് ധാരണയായിരുന്നില്ല. കാലിക്കറ്റ് സര്‍വകലാശാലയ്ക്കു് സമീപം എആര്‍ നഗറില്‍ 32 വീടുകള്‍ പാത വികസനത്തിന്റെ ഭാഗമായി പൊളിക്കേണ്ടി വരും. പകരമായി മറ്റ് അലൈന്‍മെന്റ് പ്രായോഗികമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
   First published:
   )}