• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഏറ്റെടുത്ത് മുഖ്യമന്ത്രി ധ്രൂവീകരണ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുന്നു': SDPI

'ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഏറ്റെടുത്ത് മുഖ്യമന്ത്രി ധ്രൂവീകരണ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുന്നു': SDPI

'ന്യൂനപക്ഷ ആനുകൂല്യങ്ങൾ കൈപ്പറ്റുന്ന സമുദായങ്ങൾക്ക് ഇതു വരെ ലഭിച്ച ആനുകൂല്യങ്ങൾ എന്തൊക്കെയാണ് എന്ന് സമുദായം തിരിച്ച് പുറത്ത് വിടാൻ സർക്കാർ തയ്യാറാവണം'

SDPI

SDPI

  • Share this:
കോഴിക്കോട്: ചില കേന്ദ്രങ്ങളിൽ നിന്ന് ഉയർന്ന് വന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങളെ തുടർന്ന് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്ത നടപടി ധ്രൂവീകരണ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുന്നതും സാമൂഹ്യ ഘടനയിൽ വിളളലുകൾ വീഴ്ത്താൻ പര്യാപ്തവുമാണെന്ന് എസ് ഡി പി ഐ സംസ്ഥാന സെക്രട്ടേറിയേറ്റ്. ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഏത് മന്ത്രി കൈകാര്യം ചെയ്താലും അത് നീതിപൂർവ്വകമായിരിക്കണം എന്ന് മാത്രമേയുള്ളു. അത്  പൊതുജനങ്ങളെ ഒരു തരത്തിലും ബാധിക്കുന്ന പ്രശ്നവുമല്ല . എന്നാൽ ഒരു സമുദായം അവിഹിതവും അനർഹവുമായി സർക്കാർ ആനുകൂല്യങ്ങൾ നേടിയെടുത്തുവെന്ന് കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തെ വർഗ്ഗീയവൽക്കരിക്കുന്ന തരത്തിലുള്ള ആരോപണങ്ങൾ ഉയർത്തി ഒരാവശ്യം ഉന്നയിക്കുമ്പോൾ ഒരന്വേഷണവും നടത്താതെ പെട്ടെന്ന് തന്നെ അതംഗീകരിച്ച് കൊടുക്കുന്നത് ആ ആരോപണങ്ങൾ സർക്കാർ ശരിവെക്കുന്നതിന് തുല്യമാണെന്ന് എസ് ഡി പി ഐ പറഞ്ഞു.

ജനാധിപത്യത്തെ അർഥവത്താക്കുന്ന പ്രാതിനിധ്യ രാഷ്ട്രീയത്തെ പരിഗണിക്കാതെ മുന്നാക്ക വിഭാഗങ്ങൾക്ക് അമിത പ്രധാന്യം നൽകിയെന്ന് ചൂണ്ടികാണിച്ച് ഈ സർക്കാരിനെതിരെ വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഈ നടപടിയെന്നത് സർക്കാരിനെ കുറിച്ചുള്ള പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കും. അർഹമായതല്ലാതെ മറ്റൊന്നും ഒരു സമുദായവും നേടുന്നില്ലെന്നും ഒരു വിഭാഗത്തിനും ഒരവകാശവും നഷ്ടപ്പെടുന്നില്ലെന്നും  ഉറപ്പ് വരുത്തേണ്ടത് ഒരു മതേതര സർക്കാരിന്റെ ബാധ്യതയാണ്. അതുകൊണ്ട് തന്നെ ന്യൂനപക്ഷ ആനുകൂല്യങ്ങൾ കൈപ്പറ്റുന്ന സമുദായങ്ങൾക്ക് ഇതു വരെ ലഭിച്ച ആനുകൂല്യങ്ങൾ എന്തൊക്കെയാണ് എന്ന് സമുദായം തിരിച്ച് പുറത്ത് വിടാൻ സർക്കാർ തയ്യാറാവണം . സാമൂഹ്യനീതി ഉറപ്പ് വരുത്താനുള്ള സർക്കാരിന്റെ ഇടപെടലുകള വർഗ്ഗീയതയും ന്യൂനപക്ഷ പ്രീണനവും ആരോപിച്ച് തടയിടാനും വിഭാഗീയത വളർത്താനുമുളള  സംഘപരിവാർ രാഷ്ട്രീയത്തെ കരുതിയിരിക്കണമെന്നും എസ് ഡി പി ഐ സെക്രട്ടേറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

Also Read- 'വസ്തുത പറയുമ്പോൾ അട്ടിപ്പേറവകാശം എന്ന് പറഞ്ഞിട്ട് കാര്യമില്ല; വകുപ്പ് നൽകി തിരിച്ചെടുത്തത് സമുദായത്തെ അപമാനിക്കുന്നത്': മുസ്ലിം ലീഗ്

അതിനിടെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ കൈകാര്യം ചെയ്യുന്നതാണ് നല്ലതെന്ന് കായികവകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ. മുഖ്യമന്ത്രി ഈ വകുപ്പ് കൈകാര്യം ചെയ്യുന്നതിലൂടെ മത ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഏറ്റവും നല്ല കാലഘട്ടമായിരിക്കും ലഭിക്കുകയെന്ന് വി അബ്ദുറഹിമാന്‍ പറഞ്ഞു. മന്ത്രിയായി ചുമതലയേറ്റ ശേഷം ജന്‍മനാടായ തിരൂരിലെത്തിയപ്പോൾ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ന്യൂനപക്ഷ വകുപ്പ് സംബന്ധിച്ച് മാധ്യമങ്ങളിൽ വന്നത് തെറ്റായ വാർത്തയായിരുന്നുവെന്ന് മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു. ന്യൂനപക്ഷ വകുപ്പ് തനിക്കാണെന്നത് മാധ്യമങ്ങളുടെ സൃഷ്ടിയാണ്. ചീഫ് സെക്രട്ടറി തനിക്ക് നല്‍കിയ ലിസ്റ്റില്‍ ഈ വകുപ്പ് ഉള്‍പ്പെട്ടിരുന്നില്ല. എന്നാല്‍ ഈ വകുപ്പ് മാറ്റിയെന്ന് സംശയമുന്നയിക്കുന്നവര്‍ രാഷ്ടീയ ലാഭമാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

Also Read- 'മുസ്ലീംലീഗല്ല വകുപ്പ് നിശ്ചയിക്കുന്നത്; ലീഗിനല്ല മുസ്ലീങ്ങളുടെ അട്ടിപ്പേറവകാശം'; മുസ്ലീങ്ങൾക്ക് സര്‍ക്കാരിൽ വിശ്വാസമെന്ന് മുഖ്യമന്ത്രിവളര്‍ന്നുവരുന്ന പ്രതിഭകളെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനുമായിരിക്കും കായിക മന്ത്രിയെന്ന നിലയില്‍ പരിശ്രമിക്കുകയെന്ന് വി അബ്ദുറഹ്മാൻ പറഞ്ഞു. റെയില്‍വേയുമായി ബന്ധപ്പെട്ട് ഒട്ടേറെ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. മണ്ഡലത്തില്‍ തുടങ്ങിവെച്ച പദ്ധതികള്‍ പൂര്‍ത്തീകരിക്കണമെന്നും മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു.
Published by:Anuraj GR
First published: