HOME » NEWS » Kerala » CM WILL CONTACT ICMR FOR PERMISSION TO VACCINATE PREGNANT WOMEN AND BREAST FEEDING MOTHERS

Covid Vaccine | മുലയൂട്ടുന്ന അമ്മമാർക്കും ഗർഭിണികൾക്കും വാക്സിൻ; ICMRമായി ബന്ധപ്പെടുമെന്ന് മുഖ്യമന്ത്രി

കോവിഡ് സാഹചര്യം നിലനിൽക്കുന്നതിനാൽ ഗർഭകാല പരിശോധന കൃത്യമായി നടക്കാത്ത സാഹചര്യമുണ്ട്.

News18 Malayalam | news18
Updated: May 17, 2021, 8:11 PM IST
Covid Vaccine | മുലയൂട്ടുന്ന അമ്മമാർക്കും ഗർഭിണികൾക്കും വാക്സിൻ; ICMRമായി ബന്ധപ്പെടുമെന്ന്   മുഖ്യമന്ത്രി
മുഖ്യമന്ത്രി പിണറായി വിജയൻ
  • News18
  • Last Updated: May 17, 2021, 8:11 PM IST
  • Share this:
തിരുവനന്തപുരം: മുലയൂട്ടുന്ന അമ്മമാർക്കും ഗർഭിണികൾക്കും വാക്സിൻ നൽകുന്നതിന് അനുമതി തേടി ഐ സി എം ആറുമായി ബന്ധപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും നിലവിൽ കോവിഡ് വാക്സിൻ നൽകുന്നില്ല. വാക്സിൻ പരീക്ഷണം അവരിൽ പൂർത്തിയാകാത്തത് ആയിരുന്നു കാരണം. എന്നാൽ, ഇപ്പോൾ പരീക്ഷണം പൂർത്തിയായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും വാക്സിൻ നൽകുന്നതിൽ കുഴപ്പമില്ലെന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്. കേന്ദ്ര സർക്കാരിന് ഇക്കാര്യം സംബന്ധിച്ച് ഇന്ത്യയിൽ നാഷണൽ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പും നീതി ആയോഗും ശുപാർശ നൽകിയിട്ടുണ്ട്. അതിനാൽ ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും വാക്സിൻ നൽകാൻ അനുമതി തേടി ഐ സി എം ആറുമായി ബന്ധപ്പെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

COVID 19 | സാങ്കേതിക സർവകലാശാല വിദ്യാർത്ഥി കോവിഡ് ബാധിച്ച് അന്തരിച്ചു

കോവിഡ് സാഹചര്യം നിലനിൽക്കുന്നതിനാൽ ഗർഭകാല പരിശോധന കൃത്യമായി നടക്കാത്ത സാഹചര്യമുണ്ട്. അതിനാൽ, ഗർഭിണികളുടെ രക്തത്തിലെ ഗ്ലൂക്കോസ്, രക്തസമ്മർദ്ദം എന്നിവ വാർഡ് സമിതിയിലെ ആശാ വർക്കർമാരെ ഉപയോഗിച്ച് പരിശോധിക്കും.

അതേസമയം, സംസ്ഥാനത്ത് 18 വയസു മുതൽ 44 വയസ് വരെയുള്ളവർക്കുള്ള വാക്സിനേഷൻ ഇന്ന് ആരംഭിച്ചു. ഈ പ്രായപരിധിക്കുള്ളിൽ ഉൾപ്പെട്ട ഗുരുതര രോഗാവസ്ഥയിൽ ഉള്ളവർക്കാണ് വാക്സിൻ നൽകുക. അവർ കേന്ദ്രസർക്കാരിന്റെ കോവിൻ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത ശേഷം അവിടെ സമർപ്പിച്ച ഫോൺ നമ്പർ ഉപയോഗിച്ച് www.covid19.kerala.government.in/vaccine എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്യുകയും ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകുകയും ചെയ്യണം.

പ്രായം വെറും നമ്പർ മാത്രം; 110കാരന്റെയും 100 വയസുകാരിയുടെയും മുന്നിൽ മുട്ട് മടക്കി കൊറോണ

ഇതിനോടൊപ്പം വെബ്സൈറ്റിൽ നിന്ന് കോ- മോർബിഡിറ്റി സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്ത് രജിസ്ട്രേഡ് മെഡിക്കൽ പ്രാക്ടീഷണറെക്കൊണ്ട് പൂരിപ്പിച്ച് അപ് ലോഡ് ചെയ്യണം. ഇതിനു പകരം മറ്റെന്തെങ്കിലും സർട്ടിഫിക്കറ്റോ രേഖയോ സമർപ്പിച്ചാൽ അപേക്ഷ തള്ളിപ്പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതുവരെ 50178 പേരാണ് അപേക്ഷ സമർപ്പിച്ചത്. 45525 അപേക്ഷകളാണ് വേരിഫൈ ചെയ്തിരിക്കുന്നത്. അപേക്ഷ സമർപ്പിക്കുന്നവർ തെറ്റു കൂടാതെ നിർദ്ദേശങ്ങൾ പാലിക്കാൻ ശ്രദ്ധിക്കണം. എന്നാൽ, ഇക്കാര്യത്തിൽ ചില പ്രായോഗിക പ്രശ്നങ്ങൾ ഉന്നയിക്കപ്പെട്ടിട്ടുണ്ടെന്നും അവ പരിഗണിച്ച് പെട്ടെന്ന് പരിഹാരം കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വാക്സിനുള്ള ആഗോള ടെണ്ടർ നടപടികൾ ആരംഭിക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. ടെണ്ടർ നോട്ടിഫിക്കേഷൻ ഇന്നു തന്നെ ഇറങ്ങുമെന്നും വിപണയിൽ നിന്ന് മൂന്നു കോടി ഡോസ് കണ്ടെത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
Published by: Joys Joy
First published: May 17, 2021, 8:11 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories