നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഇ​റാ​നി​ല്‍ കു​ടു​ങ്ങിയ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ നാ​ട്ടി​ല്‍ എ​ത്തി​ക്കാൻ ഇടപെടണം; വി​ദേ​ശ​കാ​ര്യ​മ​ന്ത്രിക്ക് ക​ത്തു​ന​ല്‍​കി മു​ഖ്യ​മ​ന്ത്രി

  ഇ​റാ​നി​ല്‍ കു​ടു​ങ്ങിയ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ നാ​ട്ടി​ല്‍ എ​ത്തി​ക്കാൻ ഇടപെടണം; വി​ദേ​ശ​കാ​ര്യ​മ​ന്ത്രിക്ക് ക​ത്തു​ന​ല്‍​കി മു​ഖ്യ​മ​ന്ത്രി

  ഇ​റാ​നി​ല്‍ കൊ​റോ​ണ പ​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​വ​ര്‍​ക്ക് ആ​ര്‍​ക്കും പു​റ​ത്തി​റ​ങ്ങാ​ന്‍ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്

  മുഖ്യമന്ത്രി പിണറായി വിജയൻ

  മുഖ്യമന്ത്രി പിണറായി വിജയൻ

  • Share this:
   തി​രു​വ​ന​ന്ത​പു​രം: ഇ​റാ​നി​ല്‍ കു​ടു​ങ്ങി കി​ട​ക്കു​ന്ന മ​ത്സ്യ​ബ​ന്ധ​ന തൊ​ഴി​ലാ​ളി​ക​ളെ സു​ര​ക്ഷി​ത​മാ​യി നാ​ട്ടി​ല്‍ എ​ത്തി​ക്കു​ന്നതിനു വേണ്ടിയുള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.​ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഡോ. ​എ​സ് ജ​യ​ശ​ങ്ക​റി​ന് ഇ​ക്കാ​ര്യം ആവശ്യപ്പെട്ട് മു​ഖ്യ​മ​ന്ത്രി ക​ത്തു​ന​ല്‍​കി.

   ഇ​റാ​നി​ലെ തീ​ര​ന​ഗ​ര​മാ​യ അ​സ​ലൂ​രി​ലാ​ണ് മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ 23 പേ​ര്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത്. ഇ​തി​ല്‍ 17 പേ​ര്‍ മ​ല​യാ​ളി​ക​ളും ശേ​ഷി​ക്കു​ന്ന​വ​ര്‍ മ​റ്റു രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​രു​മാ​ണ്. ഇ​വ​രെ​ല്ലാം ഒ​രു മു​റി​യി​ലാ​ണ് ക​ഴി​യു​ന്ന​തെ​ന്നാ​ണ് ലഭിക്കുന്ന വിവരം.

   Also read: ഇറാനില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളുടെ മോചനം; നോര്‍ക്കയ്ക്ക് ചുമതല നൽകിയെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

   ഇ​റാ​നി​ല്‍ കൊ​റോ​ണ പ​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​വ​ര്‍​ക്ക് ആ​ര്‍​ക്കും പു​റ​ത്തി​റ​ങ്ങാ​ന്‍ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. അതേസമയം, അവരുമായി സംസാരിക്കാന്‍ ശ്രമം തുടങ്ങിയെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‍സിക്കുട്ടിയമ്മ പറഞ്ഞു. ആഹാരം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കും. അവരെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു.
   Published by:user_49
   First published:
   )}