തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് സിബിഐക്കോ ഇൻർപോളിനോ അന്വേഷിക്കാമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഉപ്പ് തിന്നവർ വെള്ളം കുടിക്കും. സ്വർണക്കടത്ത് സംബന്ധിച്ച് ഏത് ഏജൻസിയുടെ അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നെന്നും കോടിയേരി ട്വീറ്റ് ചെയ്തു. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കേസും മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ആരോപണവും ശക്തമായ സാഹചര്യത്തിലാണ് കോടിയേരിയുടെ പ്രതികരണം.
സ്വര്‍ണക്കടത്ത് കേസിൽ തെറ്റ് ചെയ്തവർ ആരായാലും രക്ഷപ്പെടില്ലെന്ന് നേരത്തെ പ്രസ്താവനയിലും കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കിയിരുന്നു. അത്തരം നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട ആര്‍ക്കും എല്‍.ഡി.എഫിന്റെയോ സര്‍ക്കാരിന്റെയോ യാതൊരു സഹായവും ലഭിക്കില്ലെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
സിബിഐക്കോ ഇൻർപോളിനോ അന്വേഷിക്കാം, ഉപ്പ് തിന്നവർ വെള്ളം കുടിക്കും
സ്വർണക്കടത്ത് സംബന്ധിച്ച് ഏത് ഏജൻസിയുടെ അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു...#CPIM
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.