നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'മുഖ്യമന്ത്രിയുടെ ഓഫീസും AKG സെന്‍ററും സ്വര്‍ണ്ണക്കടത്തിനും മയക്കുമരുന്നു കച്ചവടത്തിനും ഉപയോഗിക്കുന്നു': കെ സുരേന്ദ്രന്‍

  'മുഖ്യമന്ത്രിയുടെ ഓഫീസും AKG സെന്‍ററും സ്വര്‍ണ്ണക്കടത്തിനും മയക്കുമരുന്നു കച്ചവടത്തിനും ഉപയോഗിക്കുന്നു': കെ സുരേന്ദ്രന്‍

  'ശതകോടികളുടെ ഇടപാടുകള്‍, ഹവാല, മയക്കുമരുന്ന്, സ്വര്‍ണ്ണക്കടത്ത് എന്നിവയ്ക്ക് പിന്നില്‍ സി.പി.എമ്മിന്റെ സെക്രട്ടറിയുടെ മകനാണ് എന്നത് ഞെട്ടിക്കുന്നതാണ്'

  കെ. സുരേന്ദ്രൻ

  കെ. സുരേന്ദ്രൻ

  • Last Updated :
  • Share this:
   തിരുവനന്തപുരം: എ.കെ.ജി സെന്ററും ക്ലിഫ് ഹൗസും കളങ്കപ്പെട്ടിരിക്കുകയാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസും എ.കെ.ജി സെന്ററും സ്വര്‍ണ്ണക്കടത്തിനും മയക്കുമരുന്നു കച്ചവടത്തിനും ഉപയോഗിക്കപ്പെട്ടിരിക്കുന്നുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.

   സ്വര്‍ണ്ണക്കള്ളക്കടത്ത് സംഘവും മയക്കുമരുന്ന് കള്ളക്കടത്ത് സംഘവും ഒരുമിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ശതകോടികളുടെ ഇടപാടുകള്‍, ഹവാല, മയക്കുമരുന്ന്, സ്വര്‍ണ്ണക്കടത്ത് എന്നിവയ്ക്ക് പിന്നില്‍ സി.പി.എമ്മിന്റെ സെക്രട്ടറിയുടെ മകനാണ് എന്നത് ഞെട്ടിക്കുന്നതാണ്.

   Also Read OK ഗുഡ്നൈറ്റ്; അറസ്റ്റിലായതിന് പിന്നാലെ ബിനീഷ് കോടിയേരിയെ ട്രോളി പി.കെ ഫിറോസ്

   എല്ലാം രാഷ്ട്രീയ ഗൂഢാലോചനയാണെന്ന സി.പി.എമ്മിന്റെ വാദം അപഹാസ്യമാണ്. തിരുവനന്തപുരം അന്താരാഷ്ട്ര സ്വര്‍ണ്ണക്കള്ളക്കടത്ത് പിടിച്ചത് എന്ത് രാഷ്ട്രീയ ഗൂഡാലോചനയാണ്. ബാംഗ്ലൂരില്‍ ബിനീഷ് കൊടിയേരിയുടെ സുഹൃത്തായ മയക്കുമരുന്ന് കച്ചവടക്കാരന്‍ പിടിയിലായത് എന്ത് ഗൂഢാലോചനയാണെന്നും സുരേന്ദ്രൻ ചോദിച്ചു

   നാല് ദിവസത്തെ പ്ലീനം നടത്തിയവര്‍ രാഷ്ട്രീയ ധാര്‍മ്മികത മറന്നു പോയിരിക്കുന്നു. കോടിയേരി ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെയ്ക്കണം. കോണ്‍ ഗ്രസായിരുന്നു കേന്ദ്രം ഭരിച്ചതെങ്കില്‍ ഈ കേസ് എവിടെയുമെത്തില്ലായിരുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.
   Published by:user_49
   First published: