നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • സഹകരണ വകുപ്പ്; സുപ്രീം കോടതി ഉത്തരവ് സ്വാഗതാര്‍ഹം; വിധി കേന്ദ്ര സര്‍ക്കാരിന് ഏറ്റ തിരിച്ചടി; വി എന്‍ വാസവന്‍

    സഹകരണ വകുപ്പ്; സുപ്രീം കോടതി ഉത്തരവ് സ്വാഗതാര്‍ഹം; വിധി കേന്ദ്ര സര്‍ക്കാരിന് ഏറ്റ തിരിച്ചടി; വി എന്‍ വാസവന്‍

    സംസ്ഥാനങ്ങളുടെ പരിധിയിലാണ് സഹകരണ വകുപ്പ് ഉള്ളത് എന്നായിരുന്നു സുപ്രീംകോടതി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്.

    വി എൻ വാസവൻ

    വി എൻ വാസവൻ

    • Share this:
    കോട്ടയം: നരേന്ദ്ര മോദി സർക്കാർ രണ്ടാം പുനസംഘടനയിൽ ആണ് സഹകരണ വകുപ്പ് രൂപീകരിച്ചുകൊണ്ട് നിർണായക തീരുമാനം കൈക്കൊണ്ടത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെ സഹകരണ വകുപ്പ് ഏറ്റെടുത്തതോടെയാണ് വലിയ ചർച്ചകളും  സംശയങ്ങളും ഇക്കാര്യത്തിൽ ഉണ്ടായത്. കേന്ദ്ര സർക്കാർ നടത്തിയ ഈ നീക്കത്തിൽ സുപ്രീം കോടതി ഇടപെട്ട് ഉത്തരവിറക്കിയതോടെയാണ് സംസ്ഥാന സഹകരണ മന്ത്രി വി എൻ വാസവൻ  പ്രതികരണവുമായി രംഗത്തെത്തിയത്.

    സംസ്ഥാനങ്ങളുടെ പരിധിയിലാണ് സഹകരണ വകുപ്പ് ഉള്ളത് എന്നായിരുന്നു സുപ്രീംകോടതി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. കേന്ദ്രഭരണ പ്രദേശങ്ങളിലെ സഹകരണബാങ്കുകൾ അടക്കമുള്ള വിഷയങ്ങളിൽ ഇടപെടാം എന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. അതായത് അധികാരമുള്ള സംസ്ഥാന സർക്കാരുകൾ പ്രവർത്തിക്കുന്ന ഇടങ്ങളിൽ കേന്ദ്ര സർക്കാർ രൂപീകരിച്ച സഹകരണ വകുപ്പിന് പൂർണാർഥത്തിൽ ഇടപെടാൻ ആകില്ല എന്നർത്ഥം.

    സുപ്രീംകോടതി ഉത്തരവിനെ സ്വാഗതം ചെയ്യുന്നുവെന്ന് സഹകരണ മന്ത്രി വി എൻ വാസവൻ പറഞ്ഞു. സുപ്രീംകോടതി പുറത്തിറക്കിയ ഉത്തരവ് കേന്ദ്രസർക്കാരിന്  കനത്ത തിരിച്ചടിയാണ്. ഫെഡറൽ തത്വങ്ങളെ ലംഘിക്കാനുള്ള  നീക്കങ്ങളാണ് കേന്ദ്രസർക്കാർ നടത്തിയിരുന്നത് എന്നും വി എൻ വാസവൻ കോട്ടയത്ത് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരം  പറഞ്ഞു.

    Also Read-'വടകര എംഎൽഎയുടെ പേരിൽ ലഭിച്ചതായി പ്രചരിക്കപ്പെടുന്ന ഭീഷണി കത്തിനെ കുറിച്ച് സമഗ്രമായ അന്വേഷണം വേണം': പി ജയരാജൻ

    സംസ്ഥാനത്ത് പ്രതിപക്ഷ പാർട്ടികളും കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ രംഗത്തു വന്നിരുന്നു. കേന്ദ്രസർക്കാർ തീരുമാനത്തിന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിശിതമായി വിമർശിച്ചിരുന്നു.ഒരു കാരണവശാലും കേന്ദ്ര സർക്കാർ എടുത്ത ഈ തീരുമാനത്തെ അംഗീകരിക്കാനാവില്ല  എന്നായിരുന്നു ഉമ്മൻചാണ്ടിയുടെ അന്നത്തെ പ്രതികരണം. ഇന്ത്യ ഒരു ഫെഡറൽ സംവിധാനത്തിൽ ആണ് പ്രവർത്തിച്ചു വരുന്നത്. ഭരണഘടന രൂപീകരണ സമയത്ത് തന്നെ ഭരണഘടനാ ശില്പിയായ ഡോക്ടർ അംബേദ്കർ, ജവഹർലാൽ നെഹ്റു,  സർദാർ വല്ലഭായി പട്ടേൽ എന്നിവർ ചേർന്ന് ഇക്കാര്യത്തിൽ ചർച്ചകൾ നടത്തിയിരുന്നു.

    ഫെഡറൽ സംവിധാനമായി നിലനിർത്താനുള്ള തീരുമാനം ഈ ചർച്ചയിലാണ് ഉരുത്തിരിഞ്ഞത്. കേന്ദ്ര സർക്കാർ കൈവശം വെക്കേണ്ട വകുപ്പുകളും സംസ്ഥാനത്തിന്റെ പരിധിയിൽ പൂർണമായും വരുന്ന വകുപ്പുകളും അന്നുതന്നെ പട്ടികയാക്കി തീരുമാനിച്ചിരുന്നു. ഇതിൽ സഹകരണ വകുപ്പ് സംസ്ഥാന പരിധിയിലാണ് വരുന്നതെന്ന്അന്ന് ഉമ്മൻചാണ്ടി ചൂണ്ടിക്കാട്ടിയിരുന്നു.

    Also Read-'ശശീന്ദ്രൻ രാജിവെക്കേണ്ടതില്ല'; പീഡന വിഷയത്തിൽ മന്ത്രി ഇടപെട്ടിട്ടില്ലെന്ന് പി സി ചാക്കോ

    സംസ്ഥാനസർക്കാരിന് സുപ്രീംകോടതിവിധി വലിയ ആശ്വാസമാണ് നൽകിയിരിക്കുന്നത്. നേരത്തെ നോട്ട് നിരോധന സമയത്തും സഹകരണ ബാങ്കുകളിൽ കള്ളപ്പണം ഉണ്ടെന്ന ആരോപണവുമായി ബിജെപി രംഗത്ത് വന്നിരുന്നു. ഇതിൽ സംസ്ഥാന കേന്ദ്ര സർക്കാരുകൾ തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായിരുന്നു. ഇതിന് പിന്നാലെ കേന്ദ്ര സർക്കാർ പുനസംഘടനയിൽ സഹകരണ വകുപ്പ് രൂപീകരിച്ച് അമിത് ഷാ തന്നെ മന്ത്രിയായത് ഏറെ സംശയത്തോടെയാണ് കേരളത്തിലെ സിപിഎമ്മും കോൺഗ്രസും  കണ്ടിരുന്നത്. ഏതായാലും  കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ അടക്കം ഇഡി അന്വേഷണം നടക്കുന്ന സാഹചര്യം ഉപയോഗിക്കാനാണ് ബിജെപി തീരുമാനം. സഹകരണ വകുപ്പ് വഴി നേരിട്ട് ഇടപെടൽ നടത്തിയില്ല എങ്കിലും കേന്ദ്രസർക്കാരിനു കീഴിലുള്ള  അന്വേഷണ സംഘങ്ങൾ  നടത്തുന്ന നീക്കങ്ങൾ സൂക്ഷ്മമായി വിലയിരുത്തുകയാണ് സിപിഎം.
    Published by:Jayesh Krishnan
    First published:
    )}