• HOME
  • »
  • NEWS
  • »
  • kerala
  • »
  • ജോലി കഴിഞ്ഞെത്തിയപ്പോൾ വീട് ജപ്തി ചെയ്ത നിലയിൽ; അമ്മയോടും മക്കളോടും സഹകരണബാങ്കിന്റെ ക്രൂരത

ജോലി കഴിഞ്ഞെത്തിയപ്പോൾ വീട് ജപ്തി ചെയ്ത നിലയിൽ; അമ്മയോടും മക്കളോടും സഹകരണബാങ്കിന്റെ ക്രൂരത

ഓമനയും മഹേഷും തിങ്കളാഴ്ച വൈകിട്ട് ജോലി കഴിഞ്ഞു വന്നപ്പോഴാണ് വീട് സീൽചെയ്തതായി കണ്ടത്. വീടിന്റെ മുന്നിലും പിന്നിലുമുള്ള വാതിലുകൾ സീൽ ചെയ്തിരുന്നതിനാൽ അമ്മയ്ക്കും മകനും ശൗചാലയത്തിൽ പോലും പോകാൻ കഴിയാത്ത സ്ഥിതിയായിരുന്നു

ജോലി കഴിഞ്ഞെത്തിയപ്പോൾ വീട് ജപ്തി ചെയ്ത നിലയിൽ; അമ്മയോടും മക്കളോടും സഹകരണബാങ്കിന്റെ ക്രൂരത
  • Share this:
    തൃശൂർ: കൂലിപ്പണിക്കാരായ പട്ടികജാതി കുടുംബത്തോട് സഹകരണ ബാങ്കിന്റെ ക്രൂരത. തൃശൂരിലെ മുണ്ടൂർ ചെറവല്ലൂർ വീട്ടിൽ ഓമന (58)യെയും മക്കളെയും പെരുവഴിയിലാക്കി വീട് ജപ്തി ചെയ്തു. ത‍ൃശ്ശൂർ അർബൻ ബാങ്കിന്റെ പാട്ടുരായ്ക്കൽ ബ്രാഞ്ചിൽ നിന്ന് എടുത്ത തുക തിരിച്ചടയ്ക്കാത്തതിനാണ് നടപടി. വീട് നിർമാണത്തിനായി ഒന്നര ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഭർത്താവിന് ക്യാൻസർ ബാധിച്ച് മരിച്ചതോടെ തിരിച്ചടവ് മുടങ്ങി. ഇതോടെ ബാങ്ക് അധികൃതർ ഭീഷണിപ്പെടുത്താൻ തുടങ്ങി.

    ഓമന, മക്കളായ മഹേഷ് (29), ഗിരീഷ് (35) എന്നിവരാണ് ഇവിടെ താമസിക്കുന്നത്. വീട്ടുപണിചെയ്താണ് ഓമന കുടുംബം പോറ്റുന്നത്. മഹേഷ് വെൽഡിങ് തൊഴിലാളിയാണ്. മൂത്തമകൻ ഗിരീഷ് സ്ഥലത്തില്ലായിരുന്നു. ഓമനയും മഹേഷും തിങ്കളാഴ്ച വൈകിട്ട് ജോലി കഴിഞ്ഞു വന്നപ്പോഴാണ് വീട് സീൽചെയ്തതായി കണ്ടത്. വീടിന്റെ മുന്നിലും പിന്നിലുമുള്ള വാതിലുകൾ സീൽ ചെയ്തിരുന്നതിനാൽ അമ്മയ്ക്കും മകനും ശൗചാലയത്തിൽ പോലും പോകാൻ കഴിയാത്ത സ്ഥിതിയായിരുന്നു.

    Also Read- സ്കൂളിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ പ്ലസ് ടു വിദ്യാർത്ഥിനി യുവാവിനൊപ്പം മരിച്ച നിലയിൽ

    സി ജെ എം കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷനും പേരാമംഗലം പോലീസും ബാങ്ക് പ്രതിനിധിയും ചേർന്ന് തിങ്കളാഴ്ച മൂന്നിനുശേഷമെത്തിയാണ് ജപ്തി നടപടി സ്വീകരിച്ചത്. ഭക്ഷണം കഴിച്ചില്ലെന്നും ജോലിക്ക് പോകുമ്പോൾ ധരിച്ച വസ്ത്രം മാറാൻ കഴിഞ്ഞില്ലെന്നും ഓമന പറയുന്നു. 1,20,000 രൂപ ബാങ്കിൽ അടച്ചതാണെന്നും ബാക്കി തുക ഗഡുക്കളായി അടയ്ക്കാമെന്നു ബാങ്ക് അധികൃതരെ അറിയിച്ചെങ്കിലും പരിഗണിച്ചില്ലെന്നും ഇവർ പറയുന്നു. മുതലും പലിശയും ഉൾപ്പെടെ 5 ലക്ഷം രൂപ ഒരുമിച്ച് അടയ്ക്കണമെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്. നോട്ടീസ് നൽകാതെയാണ് ജപ്തിയെന്ന് വാർഡ് അംഗം ശശി പറഞ്ഞു.

    Also Read-  ഓട്ടോയിൽ നിന്ന് തെറിച്ച് വീണ് 10 വയസുകാരി മരിച്ചു; അപകടം മതിലിടിഞ്ഞ് റോഡിൽ വീണ കല്ലിൽ തട്ടി

    സർക്കാർ നയത്തിന് വിരുദ്ധമാണ് നിലപാടെന്ന് മുൻ മന്ത്രി വി എസ് സുനിൽകുമാർ പ്രതികരിച്ചു. രാവിലെ പത്തുമണിയോട് കൂടിപരിഹാരം കാണാമെന്ന ഉറപ്പിൽ കുടുംബം അർദ്ധരാത്രി ബന്ധു വീട്ടിലേക്ക് മാറി. ജോയിന്റ് രജിസ്ട്രാർ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർ ഓമനയുടെ വീട്ടിൽ എത്തും..
    Published by:Rajesh V
    First published: