നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മോഡലുകള്‍ ഉള്‍പ്പെട്ട കാറപകടം; DVR കണ്ടെത്താന്‍ കോസ്റ്റ് ഗാര്‍ഡ്; അന്വേഷണം അവസാന ഘട്ടത്തില്‍

  മോഡലുകള്‍ ഉള്‍പ്പെട്ട കാറപകടം; DVR കണ്ടെത്താന്‍ കോസ്റ്റ് ഗാര്‍ഡ്; അന്വേഷണം അവസാന ഘട്ടത്തില്‍

  ഹോട്ടലിൽ നടന്നതായി പോലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്ന ലഹരിയുടെ ഉപയോഗം സംബന്ധിച്ച തെളിവുകൾ അടങ്ങിയ ദൃശ്യങ്ങൾ ഇതിൽ ഉണ്ട് എന്നാണ് നിഗമനം

  News18

  News18

  • Share this:
  കൊച്ചി: മോഡലുകളുടെ മരണം സംബന്ധിച്ച കേസിൽ നിർണ്ണായക ദൃശ്യങ്ങൾ അടങ്ങിയ ഡി വി ആർ (DVR)) കണ്ടെത്താൻ കോസ്റ്റ് ഗാർഡ്(Coast Guard) എത്തുന്നു. കായലിന്റെ അടിത്തട്ടിൽ പരിശോധന നടത്താൻ തീര സംരക്ഷണ സേനയുടെ സഹായം  നൽകുമെന്ന് കമ്മിഷണർ സി. എച്.നാഗരാജു പറഞ്ഞു. പാർട്ടിയിലെ മുഴുവൻ ആളുകളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ്. ദൃശ്യങ്ങൾ ലഭിച്ചാൽ മാത്രമേ ആരൊക്കെ പങ്കെടുത്തു എന്ന് പറയാനാകൂ. ഔഡി കാർ ഓടിച്ചിരുന്ന ഷൈജുവിനെ കണ്ടെത്താൻ ശ്രമം നടക്കുകയാണ്. കാർ ഓടിച്ചിരുന്ന അബ്ദു റഹ്മാനെ വീണ്ടും ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.കേസ് ആദ്യം അപകടമരണമായിട്ടാണ് പരിഗണിച്ചത്. കേസ് ഇപ്പോൾ അവസാന ഘട്ടത്തിലാണെന്നും കമ്മീഷണർ വ്യക്തമാക്കി.

  മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷിച്ച ഡി വി ആർ ഇന്നലത്തെ പരിശോധനയിൽ കണ്ടെത്താനായില്ല. ഹോട്ടലിൽ നടന്നതായി പോലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്ന ലഹരിയുടെ ഉപയോഗം സംബന്ധിച്ച തെളിവുകൾ അടങ്ങിയ ദൃശ്യങ്ങൾ ഇതിൽ ഉണ്ട് എന്നാണ് നിഗമനം. ഇതിനായി  അഗ്നിശമന സേനയിലെ നാലംഗ സ്കൂബ ഡൈവേഴ്സാണ് തിരച്ചിലിൽ നടത്തിയത്. കായലിലെ ഒഴുക്കും അഞ്ചടിയോളം കനത്തിലുള്ള ചെളിയും പ്രതിസന്ധിയായി. ഉച്ചയ്ക്ക് ഒരു മണിയോടെ ആരംഭിച്ച തിരച്ചിൽ വൈകിട്ട് അഞ്ചര വരെ നീണ്ടുനിന്നു.

  നാലുപേരടങ്ങുന്ന സംഘം  രണ്ടായി തിരിഞ്ഞായിരുന്നു തിരച്ചിൽ നടത്തിയത്.  ഡി വി ആർ എറിഞ്ഞതായി പറയുന്ന സ്ഥലം ആദ്യം അടയാളപ്പെടുത്തുകയും പിന്നീട് ഇവിടെ മുങ്ങി പരിശോധന നടത്തുകയും ആണ് ചെയ്തത്. എന്നാൽ കായലിൻ്റെ അടിത്തട്ടിലേക്ക് പോകുന്തോറും ചെളിയും ഒഴുക്കും ശക്തമായി . എങ്കിലും പോലീസ് നിർദ്ദേശിച്ച സ്ഥലം മുഴുവനായും പരിശോധിച്ചു . യാതൊരു ഫലവും കാണാത്തതിനെ തുടർന്നാണ് തിരച്ചിൽ നിർത്തി വെച്ചത് .

  ഡി വി ആർ കായലിൽ ഉപേക്ഷിച്ചു എന്ന മൊഴി നൽകിയ പ്രതികളായ മെൽവിൻ , വിഷ്ണുരാജ് എന്നിവരും പോലീസിന് ഒപ്പമുണ്ടായിരുന്നു . ജാമ്യ നടപടിയുടെ ഭാഗമായി പോലീസ് സ്റ്റേഷനിൽ ഒപ്പുവയ്ക്കാൻ എത്തിയപ്പോഴാണ് പോലീസ് ഇവരുമായി പാലത്തിലേക്ക് തിരിച്ചത്. കായലിനെ മധ്യഭാഗത്ത് ഡിവിആർ ഉപേക്ഷിച്ചു എന്നാണ് മൊഴി . കേസിൽ ഇത് കണ്ടെടുക്കുക എന്നത് നിർണായകമാണ്.

  Also Read-മോഡലുകൾ ഉൾപ്പെട്ട കാറപകടം; ഡിവിആറിനായി കായലിൽ തിരച്ചിൽ തുടങ്ങി

  കാറപകടത്തിൽ മരിച്ച മുൻ മിസ് കേരള അടക്കമുള്ള  മോഡലുകൾക്ക് ഹോട്ടലുടമ മദ്യവും മയക്കുമരുന്നും നൽകി എന്ന നിഗമനത്തിലാണ് പൊലീസ്. ഇക്കാര്യങ്ങൾ പുറത്ത് വരാതെ ഇരിക്കാനാണ് ദൃശ്യങ്ങൾ നശിപ്പിച്ചതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. അതേ സമയം കേസെറ്റെടുത്ത ക്രൈം ബ്രാഞ്ച് പാർട്ടിയിൽ പങ്കെടുത്തവരുടെ ചോദ്യം ചെയ്യൽ തുടങ്ങി.നമ്പർ 18 ഹോട്ടലിലെ ലഹരി ഇടപാടിനെ കുറിച്ച് സൂചന നൽകുന്നതാണ് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. ഇതിനെക്കുറിച്ച് കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും പോലീസ് റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.

  നിശാ പാർട്ടികൾ നടന്ന രണ്ട് ഹാളിലെയും ഇവിടേക്കുള്ള പ്രവേശന കവാടത്തിലും ദൃശ്യങ്ങളാണ് പോലീസ് അന്വേഷിക്കുന്നത്. മോഡലുകൾക്ക് ലഹരി നൽകിയെന്ന്  റിമാൻഡ് റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ ഇവിടങ്ങളിലെ ദൃശ്യങ്ങളിൽ ഉണ്ടാകുമെന്നാണ് കരുതുന്നത്.ഹോട്ടലിൽ വെച്ച് മറ്റെന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടോ എന്നും പരിശോധിച്ചിരുന്നു.
  Published by:Jayesh Krishnan
  First published:
  )}