• HOME
  • »
  • NEWS
  • »
  • kerala
  • »
  • കിടപ്പറയിൽ ശബ്ദം കേട്ടു ഉണർന്നു നോക്കിയപ്പോൾ മൂർഖൻ പാമ്പ്; രാത്രി ഉറങ്ങാതെ ഒരു കുടുംബം

കിടപ്പറയിൽ ശബ്ദം കേട്ടു ഉണർന്നു നോക്കിയപ്പോൾ മൂർഖൻ പാമ്പ്; രാത്രി ഉറങ്ങാതെ ഒരു കുടുംബം

കഴിഞ്ഞ ദിവസം രാത്രി രണ്ടു മണിയോടെയാണ് പാമ്പിനെ കണ്ടത്. ഉറക്കത്തിനിടെ മുറിയിൽനിന്ന് ചീറ്റുന്ന ശബ്ദം കേട്ടു ഉണർന്നു നോക്കിയപ്പോഴാണ് പാമ്പിനെ കണ്ടത്.

cobra

cobra

  • Last Updated :
  • Share this:
    പാലക്കാട്: രാത്രി രണ്ടു മണിക്ക് കിടപ്പറയിൽ ശബ്ദം കേട്ടു ഉണർന്നു നോക്കിയപ്പോൾ മൂർഖൻ പാമ്പ്. പാലക്കാട് കൊപ്പത്തെ എറയൂർ പയറിങ്കൽതൊടി മണികണ്ഠന്‍റെ വീട്ടിലാണ് കിടപ്പുമുറിയിൽ മൂർഖൻ പാമ്പ് കയറിയത്. പാമ്പിനെ കണ്ടതോടെ മണികണ്ഠനും കുടുംബവും ഒരു രാത്രി മുഴുവൻ ഉറങ്ങാതെ കാത്തിരുന്നു.

    കഴിഞ്ഞ ദിവസം രാത്രി രണ്ടു മണിയോടെയാണ് പാമ്പിനെ കണ്ടത്. ഉറക്കത്തിനിടെ മുറിയിൽനിന്ന് ചീറ്റുന്ന ശബ്ദം കേട്ടാണ് മണികണ്ഠൻ ഉണർന്നത്. ലൈറ്റിട്ട് നോക്കിയപ്പോൾ, തറയിൽ ഇരുന്ന കിടക്കപ്പായയിൽ പാമ്പ് കിടക്കുന്നതാണ് കണ്ടത്. ചുരുണ്ടു കൂടിയ നിലയിലായിരുന്നു പാമ്പ് കിടന്നിരുന്നത്.

    പാമ്പിനെ കണ്ടതോടെ ഭയപ്പാടിലായ വീട്ടുകാരെല്ലാം കൂടി മുറിയിൽ ഉറങ്ങാതെ കാത്തിരുന്നു. പാമ്പ് എവിടേക്കെങ്കിലും കയറിയാൽ അതിനെ കണ്ടെത്താൻ ബുദ്ധിമുട്ടാകുമെന്നതിനാലാണ് അവർ ഉറങ്ങാതെ കാത്തിരുന്നത്. പാതിരാത്രി ആയതിനാൽ അയൽക്കാരെ ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതി. നേരെ പുലർന്നതോടെ അയൽവാസികളെ ഫോണിൽ വിളിച്ചു വിവരം അറിയിക്കുകയായിരുന്നു. ഇവർ പാമ്പു പിടുത്തക്കാരനായ കൈപ്പുറം അബ്ബാസിനെ വിവരം അറിയിക്കുകയായിരുന്നു.

    അതിരാവിലെയോടെ തന്നെ കൈപ്പുറം അബ്ബാസ് സ്ഥലത്തെത്തി. ഏറെ ശ്രമകരമായി പാമ്പിനെ പിടികൂടുകയായിരുന്നു. രണ്ടു മീറ്ററിലേറെ വലുപ്പമുള്ള മൂർഖൻ പാമ്പിനെയാണ് പിടികൂടിയത്. പാമ്പിനെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടു തവണ വഴുതി പോയത് ഭീതി പടർത്തി. സംഭവമറിഞ്ഞു തടിച്ചുകൂടിയ നാട്ടുകാർക്കിടയിലേക്ക് പാമ്പ് ഇഴഞ്ഞെത്തിയത് ആശങ്ക ഉയർത്തിയെങ്കിലും അവർ ഓടി മാറിയതിനാൽ അപകടം ഒഴിവായി. തുടർന്ന് നടത്തിയ ശ്രമത്തിലാണ് മൂർഖൻ പാമ്പിനെ കൈപ്പുറം അബ്ബാസ് പിടികൂടിയത്. പാമ്പിനെ വനംവകുപ്പിന് കൈമാറുമെന്ന് കൈപ്പുറം അബ്ബാസ് അറിയിച്ചു. വനംവകുപ്പിന്‍റെ പാമ്പുപിടുത്തത്തിനുള്ള അംഗീകൃത അനുമതി ഉള്ളയാളാണ് കൈപ്പുറം അബ്ബാസ്.

    ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ കോ​ഴി​ക്കൂ​ട്ടി​ൽ ക​യ​റി മു​ട്ട​ക​ൾ വി​ഴു​ങ്ങി​യ മൂ​ർ​ഖ​നെ ഏറെ നേരത്തെ ശ്രമങ്ങൾക്കൊടുവിൽ പിടികൂടിയത് വലിയ വാർത്തയായിരുന്നു. തിരുവനന്തപുരം കാ​ട്ടാ​ക്ക​ട പ​ന്നി​യോ​ട് ക​ല്ലാ​മ​ത്താ​ണ് സം​ഭ​വം. ക​ല്ലാ​മ​ത്തെ വീ​ട്ടി​ലെ കോ​ഴി​ക്കൂട്ടി​ലാ​ണ് മൂ​ർ​ഖ​ൻ ക​റി​യ​ത്. കോഴികൾ ബഹളമുണ്ടാക്കിയതോടെ നടത്തിയ പരിശോധനയിലാണ് വീട്ടുകാർ പാമ്പിനെ കണ്ടെത്തിയത്.

    തുടർന്ന് പാ​മ്പ് പി​ടു​ത്ത​ക്കാ​ര​നാ​യ കാ​ട്ടാ​ക്ക​ട ര​തീ​ഷിനെ വിളിപ്പിക്കുകയായിരുന്നു. ഏറെ നേരത്തെ ശ്രമങ്ങൾക്കൊടുവിൽ രതീഷ് പാമ്പിനെ പിടികൂടി കു​പ്പി​യി​ലാ​ക്കി. സംഭവം അറിഞ്ഞു നിരവധിയാളുകൾ സ്ഥലത്തു തടിച്ചുകൂടിയിരുന്നു. പിടികൂടിയ പാമ്പിനെ വനംവകുപ്പ് ജീവനക്കാരുടെ സാന്നിദ്ധ്യത്തിൽ വനത്തിൽ തുറന്നുവിടുമെന്ന് രതീഷ് അറിയിച്ചു.

    കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിൽ മൂർഖൻ പാമ്പ് പത്തി വിടർത്തി സംഭവം കണ്ണൂർ മട്ടന്നൂരിൽ ഉണ്ടായിരുന്നു. പാമ്പിനെ കണ്ടതോടെ സ്കൂട്ടർ വേഗം കുറച്ചു യുവാക്കൾ ചാടി രക്ഷപെടുകയായിരുന്നു. ബേക്കറി ജീവനക്കാരനായ നിഹാലും സഹപ്രവർത്തകനായ ഷഹീറുമാണ് തലനാരിഴയ്ക്ക് പാമ്പിന്‍റെ കടിയേൽക്കാതെ രക്ഷപെട്ടത്.

    വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. മട്ടന്നൂർ ഉരുവച്ചാലിലെ സൌഭാഗ്യ ബേക്കറിയിലെ ജീവനക്കാരനാണ് നിഹാലും ഷഹീറും. ഇരുവരും ഉരുവച്ചാലിൽനിന്ന് മട്ടന്നൂരിലേക്കു യാത്ര ചെയ്യുകയായിരുന്നു. നിഹാലാണ് സ്കൂട്ടർ ഓടിച്ചിരുന്നത്. വേഗം കുറച്ചു പോകുന്നതിനിടെയാണ് സ്കൂട്ടറിന് മുന്നിലെ ലൈറ്റ് ബോക്സിൽനിന്ന് പാമ്പ് പത്തി വിടർത്തിയത്. വാഹനം ഓടിച്ചിരുന്ന നിഹാലിന് നേരെ എതിർദിശയിലാണ് പാമ്പ് തലപൊക്കിയത്.

    പാമ്പിനെ കണ്ടു ഭയന്നു പോയ നിഹാലും ഷഹീറും സ്കൂട്ടർ വേഗം കുറച്ചു ചാടി രക്ഷപെടുകയായിരുന്നു. ഇരുവരുടെയും ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടി. സ്കൂട്ടർ പരിശോധിച്ചപ്പോൾ പാമ്പ് വീണ്ടും ലൈറ്റ് ബോക്സിനുള്ളിലേക്കു കയറി പോയിരുന്നു. പിന്നീട് സ്കൂട്ടർ വെട്ടിപ്പൊളിച്ചാണ് പാമ്പിനെ പിടികൂടിയത്. ഇതിനിടെ വിവരം അറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ജീവനക്കാരും സ്ഥലത്തെത്തിയിരുന്നു.

    Also Read- പത്തു വയസ്സുകാരനെ പാമ്പ് കൊത്തി; കൊത്തിയ പാമ്പിന് കുട്ടി കൊടുത്ത പണി ഇങ്ങനെ

    പിടികൂടിയ പാമ്പിനെ വനംവകുപ്പ് ജീവനക്കാർക്ക് കൈമാറുകയായിരുന്നു. പാമ്പിനെ വനത്തിൽ വിടുമെന്ന് ജീവനക്കാർ അറിയിച്ചു. ബേക്കറിക്കു മുന്നിൽ പാർക്ക് ചെയ്തപ്പോൾ പാമ്പ് സ്കൂട്ടറിനുള്ളിൽ കയറി കൂടിയതാകാമെന്നാണ് നിഹാൽ പറയുന്നത്. ബേക്കറിക്കു സമീപത്തെ കാടുപിടിച്ചുകിടക്കുന്ന സ്ഥലത്തുനിന്നായിരിക്കും പാമ്പ് വന്നതെന്നും പറയപ്പെടുന്നു.
    Published by:Anuraj GR
    First published: