നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Cochin Duty Free | രാജ്യാന്തര യാത്രക്കാര്‍ക്ക് പ്രീഓര്‍ഡര്‍ സൗകര്യമൊരുക്കി കൊച്ചിന്‍ ഡ്യൂട്ടി ഫ്രീ

    Cochin Duty Free | രാജ്യാന്തര യാത്രക്കാര്‍ക്ക് പ്രീഓര്‍ഡര്‍ സൗകര്യമൊരുക്കി കൊച്ചിന്‍ ഡ്യൂട്ടി ഫ്രീ

    പ്രീ ഓർഡർ ചെയ്യുന്ന ഉപഭോക്താക്കൾക്ക്  പ്രത്യേക ഡിസ്‌കൗണ്ടുകളും കൊച്ചിൻ ഡ്യൂട്ടി ഫ്രീ നൽകുന്നുണ്ട്

    • Share this:
    കൊച്ചി: വിദേശത്തുനിന്നും കൊച്ചിയിലെത്തുന്ന യാത്രക്കാർക്ക് ഉത്പന്നങ്ങൾ മുൻകൂട്ടി ഓൺലൈനായി ഓർഡർ ചെയ്യാനുള്ള നൂതന സൗകര്യമൊരുക്കി കൊച്ചിൻ ഡ്യൂട്ടി ഫ്രീ(Cochin Duty Free).  കൊച്ചിയിൽ നടന്ന ചടങ്ങിൽ ഒളിമ്പ്യൻ പി . ആർ .  ശ്രീജേഷ് (P R Sreejesh ) പ്രീ  ഓർഡറിങ്(Pre-Ordering) വെബ്സൈറ്റ് ഉദ്‌ഘാടനം ചെയ്തു .

    ഡ്യൂട്ടി ഫ്രീയുടെ അറൈവൽ സ്റ്റോറിലാണ് നിലവിൽ പ്രീ ഓർഡർ സൗകര്യം ലഭ്യമാവുക . ഷോപ്പിൽ എത്തിയാൽ പ്രത്യേക  കൗണ്ടറിൽ പണം നൽകി കസ്റ്റമർക്ക് ഓർഡർ ചെയ്‌ത പ്രോഡക്ടുകൾ സ്വീകരിക്കാം. ഇതുവഴി സമയം ലാഭിക്കാം എന്ന് മാത്രമല്ല , പ്രീ ഓർഡർ ചെയ്യുന്ന ഉപഭോക്താക്കൾക്ക്  പ്രത്യേക ഡിസ്‌കൗണ്ടുകളും കൊച്ചിൻ ഡ്യൂട്ടി ഫ്രീ നൽകുന്നുണ്ട് .

    വിദേശത്തുനിന്നെത്തുന്ന കുടുംബങ്ങൾക്ക് വളരെ പ്രയോജനപ്രദമായ സംരംഭമാണ് പ്രീ ഓർഡർ സംവിധാനമെന്ന് ശ്രീജേഷ്അ ഭിപ്രായപ്പെട്ടു . ക്യൂ വേണ്ട എന്നതുകൊണ്ടുതന്നെ സമയം ലാഭിക്കാം . പ്രവാസികൾക്കു പുറമെ വിദേശത്തുനിന്ന് ഇവിടെ ജോലിക്കെത്തുന്നവർക്കും ആദ്യമായി കൊച്ചിയിൽ എത്തുന്നവർക്കും ഈ സംവിധാനം ഏറെ ഗുണം ചെയ്യുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഡ്യൂട്ടി ഫ്രീയുടെ പ്രീ ഓർഡർ സംവിധാനം ഉറപ്പായും ഉപയോഗപ്പെടുത്തുമെന്നും ശ്രീജേഷ് കൂട്ടിച്ചേർത്തു .

    സിയാൽ മാനേജിങ് ഡയറക്ടറും സിയാൽ ഡ്യൂട്ടി ഫ്രീ എക്സിക്യൂട്ടീവ് ചെയർമാനുമായ എസ് . സുഹാസ് ഐ എ എസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നൂതന സംരംഭങ്ങളിലൂടെ യാത്രക്കാർക്ക് മികച്ച സേവനം ലഭ്യമാക്കുകയാണ് കൊച്ചിൻ ഡ്യൂട്ടി ഫ്രീയുടെ ലക്ഷ്യമെന്ന്  സുഹാസ്  ചൂണ്ടിക്കാട്ടി. പ്രവാസി മലയാളികൾക്ക് ഏറെ ഗുണം ചെയ്യുന്ന ഒരു സംരംഭമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊച്ചിൻ ഡ്യൂട്ടി ഫ്രീയുടെ ഔദ്യോഗിക വെബ്സൈറ്റായ cochindutyfree.com വഴി പ്രീ ഓർഡർ സംവിധാനത്തിലെത്തി പ്രൊഡക്ടുകൾ കണ്ട് തിരഞ്ഞെടുക്കാം. ഓഫറുകൾ, വില തുടങ്ങി എല്ലാ വിവരങ്ങളും ഇതിലൂടെ അറിയാം

    അതേ സമയം കൊച്ചി വിമാനത്താവളം ദിവസേന 150 വിമാന സർവീസുകളുമായി സാധാരണ നിലയിലേക്ക് എത്തുകയാണ്.
    ഈ കഴിഞ്ഞ 3 മാസകാലയളവിൽ തുടർച്ചയായ വളർച്ചയാണ്രേ ഖപ്പെടുത്തിയത്. നിലവിൽ പ്രതിദിനം 150ലേറെ സർവിസുകളുമായി   കോവിഡ്  പൂർവ കാലഘട്ടത്തിലെ വളർച്ചയിലേക്ക്‌ അടുക്കുകയാണ് സിയാൽ . എയർപോർട്ട് സ്ഥിതി വിവര കണക്കു അനുസരിച്ച് , 2021 സെപ്റ്റംബർ-നവംബർ കാലയളവിൽ സിയാൽ 11,891 വിമാന സർവീസുകളാണ് കൈകാര്യം ചെയ്തത്.ഇത് മുൻ കാലയളവിനേക്കാൾ 62% കൂടുതലാണ്.  യാത്രക്കാരുടെ എണ്ണത്തിൽ 2020 ലെ കാലയളവിനെ അപേക്ഷിച്ച് 2021 സെപ്റ്റംബർ-നവംബർ കാലയളവിൽ വിമാനത്താവളം 110% വളർച്ച രേഖപ്പെടുത്തി.

    മൂന്നു മാസത്തിനിടെ 6,73,238 രാജ്യാന്തര യാത്രക്കാർക്ക്‌ സൗകര്യമൊരുക്കാൻ സിയാലിനു സാധിച്ചു . ആഭ്യന്തര മേഖലയിലും യാത്രക്കാരുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ട് .  6,85,817 ആഭ്യന്തര യാത്രക്കാരാണ് ഈ കാലയളവിൽ സിയാൽ വഴി കടന്ന് പോയത് . മൂന്ന് മാസകാലയളവിലെ മൊത്തം യാത്രക്കാരുടെ എണ്ണം 13,59,055 ആണ്.2020- സമാന കാലയളവിൽ   ഇത് 6,46,761 ആയിരുന്നു.
    Published by:Jayesh Krishnan
    First published:
    )}