നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • ബാഗേജ് പരിശോധനയ്ക്ക് അൾട്രാവൈലറ്റ് സംവിധാനം; പ്രവാസികളെ സ്വീകരിക്കാൻ സജ്ജമായി കൊച്ചി വിമാനത്താവളം

    ബാഗേജ് പരിശോധനയ്ക്ക് അൾട്രാവൈലറ്റ് സംവിധാനം; പ്രവാസികളെ സ്വീകരിക്കാൻ സജ്ജമായി കൊച്ചി വിമാനത്താവളം

    രോഗലക്ഷണമുള്ളവരെ പ്രത്യേക പാതയിലൂടെ ആംബുലൻസിലേക്ക് മാറ്റും. രോഗലക്ഷണമില്ലാത്തവർക്ക് ഹെൽത്ത് കൗണ്ടറുകളിൽ വീണ്ടും ആരോഗ്യ പരിശോധന നടത്തും.

    കൊച്ചി വിമാനത്താവളം

    കൊച്ചി വിമാനത്താവളം

    • Share this:
    കോവിഡ് 19  പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങളിൽ നിന്നും മടങ്ങിയെത്തുന്ന പ്രവാസികളെ സ്വീകരിക്കാൻ നെടുമ്പാശേരി വിമാനത്താവളം സജ്ജമായി. യാത്രക്കാരുമായി തിരികെയെത്തുന്ന വിമാനത്തിന് പ്രത്യേക പാർക്കിങ് ബേ, എയറോബ്രിഡ്ജുകൾ എന്നിവയും  ലഭ്യമാക്കും.

    ടെർമിനലിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ ടെമ്പറേച്ചർ ഗൺ, തെർമൽ സ്‌കാനർ ഇവ ഉപയോഗിച്ച് യാത്രക്കാരുടെ താപനില പരിശോധിക്കും. രോഗലക്ഷണമുള്ളവരെ പ്രത്യേക പാതയിലൂടെ ആംബുലൻസിലേക്ക് മാറ്റും.  രോഗലക്ഷണമില്ലാത്തവർക്ക് ഹെൽത്ത് കൗണ്ടറുകളിൽ വീണ്ടും ആരോഗ്യ പരിശോധന നടത്തും.
    TRENDING:COVID 19|'ആരോഗ്യസേതു ആപ്പിൽ സുരക്ഷാ വീഴ്ച്ച'; എത്തിക്കൽ ഹാക്കറുടെ മുന്നറിയിപ്പിന് കേന്ദ്രത്തിന്റ വിശദീകരണം [NEWS]ഗൂഗിള്‍ പേയ്ക്കും PayTmനും മറ്റൊരു എതിരാളി; വാട്ട്സ്‌ആപ്പ് പേ; മേയ് അവസാനത്തോടെ ഇന്ത്യയില്‍ [NEWS]#MeToo ആരോപണം; പതിനാലുകാരൻ ജീവനൊടുക്കി [NEWS]
    യാത്രക്കാരുടെ ബാഗുകൾ സോഡിയം ഹൈപ്പോക്ലോറേറ്റ് ഉപയോഗിച്ച് അണുവിമുക്തമാക്കും. തുടർന്ന് കൺവെയർ ബെൽറ്റിലൂടെ നീങ്ങുന്ന ബാഗേജുകൾ രണ്ട് ടണലുകളിലൂടെ കടന്നുപോകും. ഓരോ ടണലിന് മുമ്പിലും ബാഗിന്റെ ഓരോ വശത്തും അൾട്രാവയലറ്റ് രശ്മികൾ പതിപ്പിക്കും. ഇത് ഓട്ടോമാറ്റിക് സംവിധാനമാണ്. ഇതിനുശേഷമാകും യാത്രക്കാർ ബാഗുകളെടുക്കുന്ന കെറോസൽ ഭാഗത്തേയ്ക്ക് ഇവയെത്തുക.

    കളമശ്ശേരി മെഡിക്കൽ  കോളേജിന്റെ സഹായത്തോടെയാണ് എൻ.പി.ഒ.എൽ ഈ സംവിധാനം വികസിപ്പിച്ചത്. ഓരോ ബാഗിലും വൈറസ് ഉണ്ടെങ്കിൽ എത്ര അളവിൽ അൾട്രാവയലറ്റ് രശ്മി പതിപ്പിക്കണമെന്നതുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്.  യാത്രക്കാർക്ക് ഉപയോഗിക്കാനായി 500 ട്രോളികളും സജ്ജമാക്കി. യാത്രക്കാരുമായി നേരിട്ട് ബന്ധപ്പെടുന്ന ജീവിനക്കാർക്ക് പി.പി.ഇ കിറ്റുകൾ ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ യാത്രക്കാർക്കും കയ്യുറകൾ, ഭക്ഷണം, വെള്ളം എന്നിവയടങ്ങിയ പാക്കറ്റുകളും നൽകും.
    First published:
    )}