തൊടുപുഴ: ഇടുക്കി (Idukki) തൊടുപുഴയിൽ (thodupuzha) ഇടിമിന്നലേറ്റ് തെങ്ങ് നിന്നു കത്തി. തൊടുപുഴയിൽ കോളനി ബൈപ്പാസ് റോഡിന് സമീപം ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. തീ പടർന്ന തെങ്ങിൽ നിന്നും തീപ്പൊരികൾ പാറുന്നതും ദൃശ്യങ്ങളിൽ കാണാം. തീപിടിച്ച തെങ്ങിന് സമീപം നിരവധി മരങ്ങളും തൊട്ടടുത്ത് പെട്രോൾ പമ്പും ഉണ്ടായിരുന്നു.
തീപിടിച്ച വിവരം അറിഞ്ഞ ഉടൻ തന്നെയെത്തിയ അഗ്നിശമന സേനാംഗങ്ങളുടെ സമയോചിതമായ ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്. തെങ്ങ് തീപിടിച്ച് കത്തുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഇന്നലെ സംസ്ഥാനത്ത് ശക്തമായ ഇടിമിന്നലും മഴയുമാണ് ഉണ്ടായത്.
ബുധനാഴ്ച വൈകുന്നേരം ഉണ്ടായ ശക്തമായ മിന്നലിൽ തൊടുപുഴ കോലാനി ബൈപാസിലെ പമ്പിനോട് ചേർന്ന സ്ഥലത്തെ തെങ്ങിന് തീ പിടിച്ചപ്പോൾ. ഫയർ ഫോഴ്സ് എത്തി തീയണച്ചു. #Thodupuzhapic.twitter.com/d39AElA2X2
എടപ്പാൾ ഇടിമിന്നലിൽ തെങ്ങിന് തീ പിടിച്ചു. കപ്പൂർ പഞ്ചായത്ത് പ്രസിഡണ്ട് ചേക്കോട് ഷറഫുദ്ദീൻ കളത്തിലിൻ്റെ വീടിനോട് ചേർന്നുള്ള തെങ്ങിനാണ് ഇടിമിന്നലിൽ തീ പിടിച്ചത്. ബുധനാഴ്ച വൈകീട്ട് 7.15 ഓടയായിരുന്നു സംഭവം. ഇടിമിന്നലിനോടപ്പം പെയ്ത മഴയിൽ തീ അണയുകയും ചെയ്തു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.