HOME » NEWS » Kerala » COCONUT TREE FALLS ON TRAIN AT KOZHIKODE KOYILANDY

ട്രെയിനിന് മുകളിൽ തെങ്ങ് വീണു; കോഴിക്കോട് കൊയിലാണ്ടിയിൽ ഗതാഗതം തടസപ്പെട്ടു

റെയിൽവെ ഇലട്രിക് ലൈനിലാണ് തെങ്ങ് വീണത്. റെയിൽവെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തെങ്ങ് മുറിച്ച് മാറ്റിയ ശേഷമാണ് ഗതാഗതം പുന:സ്ഥാപിച്ചത്.

News18 Malayalam | news18-malayalam
Updated: July 14, 2021, 8:06 PM IST
ട്രെയിനിന് മുകളിൽ തെങ്ങ് വീണു; കോഴിക്കോട് കൊയിലാണ്ടിയിൽ ഗതാഗതം തടസപ്പെട്ടു
Train
  • Share this:
കോഴിക്കോട്: ശക്തമായ കാറ്റിൽ ട്രെയിന് മുകളിൽ തെങ്ങുവീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. കൊയിലാണ്ടി കൊല്ലത്താണ് സംഭവം. ഇന്നു വൈകിട്ട് ഉണ്ടായ ശക്തമായ കാറ്റിൽ തെങ്ങ് പിഴുത് വീഴുകയായിരുന്നു. റെയിൽവെ വൈദ്യുതി ലൈനിന് മുകളിലൂടെയാണ് തെങ്ങ് വീണത്.

ഇതേ തുടർന്ന് കോഴിക്കോട് - കണ്ണൂർ പാതയിൽ ട്രെയിൻ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. തൊട്ടടുത്ത ട്രാക്കിൽ ഗുഡ്സ് ട്രെയിന്‍റെയും യാത്ര മുടങ്ങി. റെയിൽവെ ഇലട്രിക് ലൈനിലാണ് തെങ്ങ് വീണത്. റെയിൽവെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തെങ്ങ് മുറിച്ച് മാറ്റിയ ശേഷമാണ് ഗതാഗതം പുന:സ്ഥാപിച്ചത്.

അതേസമയം കോഴിക്കോടിൻറെ കിഴക്കൻ മലയോര മേഖലയിലെ വിവിധ ഇടങ്ങളിൽ ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണു. ഇതേത്തുടർന്ന് ഗതാഗതം തടസ്സപ്പെടുകയും വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ഓമശ്ശേരി, കൊടിയത്തൂർ , കാരശ്ശേരി, പഞ്ചായത്തുകളിലാണ് മരം കടപുഴകി വീണത്. സംസ്ഥാന പാതയില്‍ ഓമശ്ശേരി മുടൂരില്‍ കാറിനു മുകളിലേക്ക് മരം കടപുഴകി വീണു. ഇലക്ട്രിക് പോസ്റ്റും തകര്‍ന്നു. ആര്‍ക്കും പരുക്കില്ല. ഗതാഗതം തടസ്സപ്പെട്ടു. താമരശ്ശേരി മേഖലയില്‍ വിവിധയിടങ്ങളില്‍ മരം കടപുഴകി വീണു.

ദേശീയപാതയിൽ ഇരിങ്ങൽ മാങ്ങുൽ പാറയിൽ കൂറ്റൻ മരം കടപുഴകി ഗതാഗതം തടസ്സപ്പെട്ടു.ശക്തമായ കാറ്റിലും മഴയിലുമാണ് മരം വീണത്. ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് മരം മുറിച്ചു മാറ്റി. വാഹനങ്ങൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. രണ്ട് കിലോമീറ്റർ ദൂരത്തിൽ വാഹനങ്ങൾ നിർത്തിയിടേണ്ടി വന്നു. അഞ്ച് മണിയോടെയായിരുന്നു മരം വീണത്.

ലോക്ക്ഡൗൺ ഇളവുകൾക്ക് പിന്നാലെ യാത്രക്കാരും കൂടുന്നു; പക്ഷേ ആവശ്യത്തിന് ട്രെയിനുകൾ ഇല്ല

കോവിഡ്‌ രണ്ടാം തരംഗത്തിന് ശേഷം കാര്യങ്ങൾ പഴയപടിയിലേക്ക് നീങ്ങുകയാണ്. ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ നൽകുന്നു. സർക്കാർ ഓഫീസുകളിൽ ഹാജർ 100% ആക്കി. ബാങ്കുകളും മറ്റ് സ്വകാര്യ സ്ഥാപനങ്ങളും പൂർണതോതിൽ പ്രവർത്തനം ആരംഭിക്കുന്നു. ദിവസവും തൊഴിലിടങ്ങളിൽ പോയിവരാൻ നിരവധിപേരാണ് ഗതാഗത സംവിധാനങ്ങളെ ആശ്രയിക്കുന്നത്. രണ്ടാം ലോക്ക്ഡൗണിൽ  നിർത്തിവച്ച സർവീസുകൾ കെഎസ്ആർടിസി പുനരാരംഭിച്ചു. പക്ഷേ റെയിൽവേയ്ക്ക് മാത്രം മാറ്റമില്ല.

സ്പെഷ്യൽ ട്രെയിനുകളായി പ്രഖ്യാപിച്‌ നാമമാത്രമായ ട്രെയിനുകളാണ് ഇപ്പോഴും സർവീസ് നടത്തുന്നത്. സ്ഥിര യാത്രക്കാർക്ക് ഏറെ ഉപകാരപ്രദമായ പാസഞ്ചർ ,മെമു സർവീസുകൾ പുനരാരംഭിച്ചില്ല. എല്ലാ യാത്രികർക്കും റിസർവേഷൻ നിർബന്ധമാക്കിയതോടെ റെയിൽവേ കൗണ്ടറുകൾക്ക് മുന്നിൽ വൻ ആൾക്കൂട്ടം. ഓൺലൈൻ റിസർവേഷൻ നടത്തുന്നവർക്കാവട്ടെ അധികനിരക്കും നൽകണം. ചുരുക്കത്തിൽ യാത്രക്കാരോട് പുറംതിരിഞ്ഞു നിൽക്കുകയാണ് ഇന്ത്യൻ റെയിൽവേ.

പതിവ് യാത്രക്കാർക്ക് സീസൺ ടിക്കറ്റ് പുനഃസ്ഥാപിച്ചാൽ തന്നെ കൗണ്ടറുകളിലെ തിരക്കും സമ്പർക്കവും  പകുതിയിലേറയും ഇല്ലാതാക്കാം. അതിനിനിയും അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല. മഹാമാരി കാലത്ത് യാത്രക്കാർക്കിതുണ്ടാക്കുന്ന സാമ്പത്തിക ബാധ്യതയും ചെറുതല്ല.

മറ്റൊന്ന് സ്റ്റേഷനുകളിൽ ഏർപ്പെടുത്തിയിരിക്കുന്ന അശാസ്ത്രീയമായ നിയന്ത്രങ്ങളാണ്. ഉദാഹരണത്തിന് തിരുവനന്തപുരം സെൻട്രൽ (തമ്പാനൂർ ) റയിൽവേ സ്റ്റേഷനിലെ പുറത്തേക്കുള്ള വാതിലുകളെല്ലാം അടച്ചിട്ട് ഒരിടുങ്ങിയ ചെറിയ വഴി മാത്രമാണ് യാത്രക്കാർക്കായി തുറന്ന് വെച്ചിരിക്കുന്നത്. ഓരോ ട്രയിൻ എത്തുമ്പോഴും അഞ്ഞൂറിന് മുകളിൽ ആളുകൾ ഇറങ്ങുന് തമ്പാനൂർ റയിൽവേ സ്റ്റേഷനിൽ ഇത് ഗുണത്തിലേറെ ദോഷമാണ് സൃഷ്ടിക്കുന്നത്. സമയത്ത് ഓഫീസിലെത്താനുള്ള തിടുക്കം കൂടിയാകുമ്പോൾ നൂറുകണക്കിന് പേരാണ് വാതിലിൽ കൂട്ടം കൂടി തിക്കിതിരക്കുന്നത്.

You may also like:ഡൽഹിയിൽ ക്രൈസ്തവ ദേവാലയം തകർത്തത്‌ അപലപനീയം: സിറോമലബാർ സഭ

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ മറ്റു വകുപ്പുകൾ കോവിഡിന്റെ പശ്ചാത്തലത്തിൽ പൊതു ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന പല സൗകര്യങ്ങളും ഏർപ്പെടുത്തി. പക്ഷേ റെയിൽവേ മാത്രം യാത്രക്കാരോട് പുറംതിരിഞ്ഞു നിൽക്കുകയാണെന്ന് റെയിൽ യാത്രക്കാരുടെ സംഘടന  'ഫ്രണ്ട്‌സ് ഓൺ റെയിൽസ് ' ചൂണ്ടിക്കാട്ടുന്നു.
Published by: Anuraj GR
First published: July 14, 2021, 8:06 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories