• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

കഫേ കോഫി ഡേ ബംഗളൂരു ടെക് പാർക്ക് 3000 കോടിക്ക് വിറ്റു

മരണത്തിനു മുമ്പ് സിദ്ധാർത്ഥ എഴുതിയതെന്ന് പറയപ്പെടുന്ന കുറിപ്പിൽ ടെക് പാർക്കിന് 3, 600 കോടി രൂപ വിലമതിക്കുമെന്ന് വ്യക്തമാക്കുന്നുണ്ട്.

news18
Updated: August 15, 2019, 3:45 PM IST
കഫേ കോഫി ഡേ ബംഗളൂരു ടെക് പാർക്ക് 3000 കോടിക്ക് വിറ്റു
പ്രതീകാത്മക ചിത്രം
news18
Updated: August 15, 2019, 3:45 PM IST
ബംഗളൂരു: ബംഗളൂരുവിലെ നൂറേക്കർ വരുന്ന കഫേ കോഫി ഡേയുടെ ടെക് പാർക്ക് അമേരിക്ക ആസ്ഥാനമായ സ്വകാര്യ ഇക്വിറ്റി ഫണ്ട് സ്ഥാപനമായ ബ്ലാക് സ്റ്റോണിന് വിറ്റു. 3000 കോടി രൂപയ്ക്കാണ് ടെക് പാർക് വിറ്റത്. അടുത്ത 30 - 45 ദിവസങ്ങൾക്കുള്ളിൽ ഇടപാട് പൂർത്തിയാകുമെന്നാണ് കരുതപ്പെടുന്നത്.

ഈ വർഷമാദ്യം തന്നെ ടെക് പാർക്ക് വിൽക്കുന്നതുമായി ബന്ധപ്പെട്ട് കോഫി ഡേ ബ്ലാക് സ്റ്റോണുമായി ചർച്ച ആരംഭിച്ചിരുന്നു. എന്നാൽ, ചർച്ച ആദ്യഘട്ടത്തിൽ പരാജയപ്പെട്ടിരുന്നു. ജൂലൈ 31ന് കഫേ കോഫി ഡേ സ്ഥാപകൻ വി.ജി സിദ്ധാർത്ഥയുടെ മരണത്തിനു ശേഷം ആസ്തികൾ വിറ്റ് കടം വീട്ടാൻ സിഡിഇഎൽ ബോർഡ് ഒരു എക്സിക്യുട്ടിവ് കമ്മിറ്റി രൂപീകരിച്ചിരുന്നു. ഇതിനെ തുടർന്ന് ബ്ലാക് സ്റ്റോണുമായുള്ള ചർച്ച വീണ്ടും ആരംഭിച്ചിരുന്നു.

അച്ഛനമ്മമാർ നഷ്ടപ്പെട്ട് ക്യാമ്പുകളിൽ ഒറ്റപ്പെട്ടു പോകുന്ന കുട്ടികളുടെ ഫോട്ടോയും വിശദാംശങ്ങളും പ്രചരിപ്പിക്കുന്നത് ശിക്ഷാർഹം

നൂറ് ഏക്കറോളം വിശാലമായി കിടക്കുന്ന ടെക് പാർക്കിൽ ഐടി കമ്പനികളായ മൈൻഡ് ട്രീ, എംഫസിസ് എന്നിവയെല്ലാമുണ്ട്. മരണത്തിനു മുമ്പ് സിദ്ധാർത്ഥ എഴുതിയതെന്ന് പറയപ്പെടുന്ന കുറിപ്പിൽ ടെക് പാർക്കിന് 3, 600 കോടി രൂപ വിലമതിക്കുമെന്ന് വ്യക്തമാക്കുന്നുണ്ട്. വാടക തുകയായി മാത്രം അടുത്ത 12 മാസം കൊണ്ട് 250 കോടി ലഭിക്കുമെന്നും വ്യക്തമാക്കുന്നു.

കമ്പനിയുടെ 65, 000 കോടി രൂപ വരുന്ന കടം വീട്ടാൻ സിസിഡി ബോർഡ് ഒരു എക്സിക്യുട്ടിവ് കമ്മിറ്റി ഈ മാസമാദ്യം രൂപീകരിച്ചിരുന്നു. സിദ്ധാർത്ഥ എഴുതിയെന്ന് കരുതപ്പെടുന്ന കത്തിൽ കൊക കോളയുമായും ഐ ടി സിയുമായും ബിസിനസ് ചർച്ചകൾ നടന്നിരുന്നെന്നും പറയുന്നു.

First published: August 15, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...