അവിനാശി വാഹനാപകടം: കണ്ടെയ്നർ ലോറി എറണാകുളം സ്വദേശിയുടേത്; ഡ്രൈവര്‍ കീഴടങ്ങി

ലോറി ഡ്രൈവര്‍ ഹേമരാജാണ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്.

News18 Malayalam | news18-malayalam
Updated: February 20, 2020, 3:38 PM IST
അവിനാശി വാഹനാപകടം: കണ്ടെയ്നർ ലോറി എറണാകുളം സ്വദേശിയുടേത്; ഡ്രൈവര്‍ കീഴടങ്ങി
Avinashi Accident
  • Share this:
കൊച്ചി: കോയമ്പത്തൂർ അവിനാശിയിൽ 20 പേരുടെ മരണത്തിനിടയാക്കിയ കണ്ടെയ്നർ ലോറി എറണാകുളം സ്വദേശിയുടേത്. കടവന്ത്രയിൽ പ്രവർത്തിക്കുന്ന കോസ്റ്റ ഷിപ്പിംഗ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് ലോറി. ഒരു വർഷം മുൻപ് രജിസ്റ്റർ ചെയ്ത  ലോറിയാണ് അപകടമുണ്ടാക്കിയത്. ലോറിയുടെ ഡ്രൈവര്‍ ഹേമരാജ് പൊലീസ് സ്റ്റേഷനില്‍ ഹാജരായി. പാലക്കാട് സ്വദേശിയാണ് ഹേമരാജ്.

വല്ലാർപാടം ടെർമിനലിൽ നിന്നും ടൈല്‍ നിറച്ച കണ്ടെയ്നറുമായി പോകുകന്നതിനിടെയാണ് ലോറി അപകടത്തില്‍പ്പെട്ടത്. കോയമ്പത്തൂർ–സേലം ബൈപ്പാസിൽ മുന്‍വശത്തെ ടയർ പൊട്ടിയ ലോറി ഡിവൈഡർ മറികടന്ന് മറുഭാഗത്ത് വൺവേയില്‍ പോകുകയായിരുന്ന കെഎസ്ആർടിസി ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് വരുകയായിരുന്ന Kl 15 A 282 നമ്പർ ബാംഗ്ലൂർ– എറണാകുളം ബസാണ് അപകടത്തിൽപ്പെട്ടത്. ബസിൽ 48 സീറ്റിലും യാത്രക്കാർ ബുക്ക്‌ ചെയ്തിരുന്നെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. അപകടത്തിൽ മരിച്ച 19 പേരെയും തിരിച്ചറിഞ്ഞു. പാലക്കാട്, തൃശ്ശൂർ, എറണാകുളം, ഒറ്റപ്പാലം സ്വദേശികളാണ് മരിച്ചവരിലേറെയും.

ബസ് ഓടിച്ചിരുന്ന ഡ്രൈവറും കണ്ടക്ടറും മരിച്ചെന്ന് ഗതാഗതമന്ത്രിയും തിരുപ്പൂർ ജില്ലാ ഭരണകൂടവും സ്ഥിരീച്ചു. ഡ്രൈവർ കം കണ്ടക്ടർമാരായിരുന്ന വി ആർ ബൈജു, ഗിരീഷ് എന്നിവരാണ് മരിച്ചത്.

ഹെൽപ് ലൈൻ നമ്പറുകൾ:

പാലക്കാട് ഡിപിഒ-യുടെ ഹെൽപ് ലൈൻ നമ്പർ - 9447655223, 0491 2536688

കെഎസ്ആർടിസി ഹെൽപ് ലൈൻ നമ്പർ - 9495099910

കേരളാ പൊലീസിന്‍റെ ഹെൽപ് ലൈൻ നമ്പർ - 9497996977, 9497990090, 9497962891

തിരുപ്പൂര്‍ കളക്ടറേറ്റിലെ ഹെൽപ്പ്‍ലൈന്‍ നമ്പർ - 7708331194

Accident Live: 19 മരണം;18 പേരും മലയാളികള്‍: എല്ലാവരെയും തിരിച്ചറിഞ്ഞു
First published: February 20, 2020, 3:24 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading