LIVE NOW

KSRTC Bus Accident Live | ജീവൻ പൊലിഞ്ഞവർക്ക് ആദരമർപ്പിച്ച് ആയിരങ്ങൾ

ബസിന്റെ ഡ്രൈവര്‍ ഗിരീഷിനും കണ്ടക്ടര്‍ ബൈജുവിനും എറണാകുളം ഡിപ്പോയിലെ സഹപ്രവര്‍ത്തകര്‍ അന്തിമോപചാരം അര്‍പ്പിച്ചു.

Malayalam.news18.com | February 21, 2020, 12:54 PM IST
facebook Twitter Linkedin
Last Updated February 21, 2020
auto-refresh
അവിനാശി അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു. ഇന്നു സംസ്‌കരിക്കും. മരിച്ച എറണാകുളം സ്വദേശികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു. എറണാകുളം സ്വദേശികളായ ഏഴുപേരുടെയും സംസ്‌കാരം ഇന്ന് നടക്കും. ബസിന്റെ ഡ്രൈവര്‍ ഗിരീഷിനും കണ്ടക്ടര്‍ ബൈജുവിനും എറണാകുളം ഡിപ്പോയിലെ സഹപ്രവര്‍ത്തകര്‍ അന്തിമോപചാരം അര്‍പ്പിച്ചു.

രാത്രി എട്ടരയോടെ ബൈജുവിന്റെ മൃതദേഹം ആണ് ആദ്യമെത്തിച്ചത്. ആംബുലന്‍സിനകത്ത് തന്നെ വച്ച മൃതദേഹത്തില്‍ കലക്ടറും ജനപ്രതിനിധികളും സഹപ്രവര്‍ത്തകരും അന്തിമോപചാരം അര്‍പ്പിച്ചു. Read More
Load More