• HOME
  • »
  • NEWS
  • »
  • kerala
  • »
  • കോയമ്പത്തൂർ കാർ സ്ഫോടനം; പാലക്കാടും NIA റെയ്ഡ്

കോയമ്പത്തൂർ കാർ സ്ഫോടനം; പാലക്കാടും NIA റെയ്ഡ്

മുതലമടയിൽ താമസിക്കുന്ന ഷെയ്ക്ക് മുസ്തഫയുടെ വീട്ടിലാണ് പരിശോധന നടത്തിയത്.

  • Share this:
പാലക്കാട്: കോയമ്പത്തൂർ കാർ സ്ഫോടന കേസുമായി ബന്ധപ്പെട്ട് പാലക്കാട് എൻഐഎ റെയ്ഡ്. പാലക്കാട് മുതലമടയിലാണ് പരിശോധന നടത്തിയത്. മുതലമടയിൽ താമസിക്കുന്ന ഷെയ്ക്ക് മുസ്തഫയുടെ വീട്ടിലാണ് പരിശോധന നടത്തിയത്. കേസിൽ എൻഐഎ മുൻപ് അറസ്റ്റ് ചെയ്ത റിയാസ് അബൂബക്കറിന്റെ ബന്ധുവാണ് ഇയാള്‍.

ഷെയ്ക്ക് മുസ്തഫയുടെ വീട്ടിൽ നിന്നും ഫോണും പാസ്പോർടും പിടിച്ചെടുത്തു. കോയമ്പത്തൂർ കാർ സ്ഫോടന കേസിൽ തമിഴ്‍‌നാട്ടിൽ ഇന്നു പുലർച്ചെ അഞ്ചു മണിമുതൽ എൻഐഎ വ്യാപക റെയ്ഡ് നടത്തിയിരുന്നു. 45 ഇടങ്ങളിലാണ് പരിശോധന നടന്നത്.

Also Read-കോയമ്പത്തൂർ കാർ സ്ഫോടനം: തമിഴ്നാട്ടിൽ 45 ഇടങ്ങളിൽ NIA റെയ്ഡ്

കാർ സ്ഫോടന കേസുമായി ബന്ധപ്പെട്ട് എൻഐഎയുടെ നിരീക്ഷണത്തിലുള്ളവരുടെ വീടുകളിലാണ് ഉദ്യോഗസ്ഥരെത്തിയത്. ഒക്ടോബര്‍ 23ന് പുലർച്ചെ 4.03നാണ് കോട്ടമേട് സംഗമേശ്വരർ ക്ഷേത്രത്തിനു മുന്നിൽ കാറിൽ രണ്ടു ചെറിയ സ്ഫോടനങ്ങളും ഒരു വൻ സ്ഫോടനവും നടന്നത്.

Also Read-കോയമ്പത്തൂർ സ്ഫോടനം: ചാവേറായ ജമേഷ മുബിന്റെ മരണം ഹൃദയത്തിൽ ആണി തുളഞ്ഞുകയറി

കാർ സ്ഫോടന കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആറുപേരെ ഇന്നലെ ചെന്നൈ പൂന്തമല്ലിയിലെ എൻഐഎ കോടതിയിൽ ഹാജരാക്കിയിരുന്നു. ആറുപേരെയും 22വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തതിനെ തുടർന്ന് കോയമ്പത്തൂർ ജയിലിലേക്ക് അയച്ചു.
Published by:Jayesh Krishnan
First published: