HOME » NEWS » Kerala » COIMBATORE RESIDENT ARRESTED WITH 23 KG OF CANNABIS JJ TV

23.5 കിലോഗ്രാം കഞ്ചാവുമായി കോയമ്പത്തൂർ സ്വദേശി കൊണ്ടോട്ടിയിൽ പിടിയിൽ

ഇവരെ നിരീക്ഷിച്ചു വരികയാണ്. ഇയാളുടെ സംഘാംഗങ്ങളെ പിടികൂടുന്നതിനുള്ള അന്വേഷണം ഊർജ്ജിതമാക്കി.

News18 Malayalam | news18
Updated: January 6, 2021, 5:15 PM IST
23.5 കിലോഗ്രാം കഞ്ചാവുമായി കോയമ്പത്തൂർ സ്വദേശി കൊണ്ടോട്ടിയിൽ പിടിയിൽ
coimbatore cannabis
  • News18
  • Last Updated: January 6, 2021, 5:15 PM IST
  • Share this:
മലപ്പുറം: കോഴിക്കോട് - മലപ്പുറം ജില്ലകളിലേക്ക് വിതരണത്തിനായി കൊണ്ടുവന്ന 23.5 കിലോഗ്രം കഞ്ചാവുമായി തമിഴ്നാട് ഉക്കടം കുനിയമ്പത്തൂർ സ്വദേശി മേത്തരത്ത് നൂർ മുഹമ്മദ് (63) നെ മലപ്പുറം ജില്ലാ ആന്റി നാർക്കോട്ടിക്ക് സ്ക്വാഡും കൊണ്ടോട്ടി പൊലീസും ചേർന്ന് പിടികൂടി.

കൊണ്ടോട്ടി കോടങ്ങാട് വച്ചാണ് കഞ്ചാവ് കടത്താൻ ഉപയോഗിച്ച വാഹനം സഹിതം പിടികൂടിയത്. കോയമ്പത്തൂർ കേന്ദ്രീകരിച്ച് കേരളത്തിലെ വിവിധ ജില്ലകളിലേക്ക് വൻതോതിൽ കഞ്ചാവ് കടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയാണ് ഇപ്പോൾ പിടിയിലായത്. പിടികൂടിയ കഞ്ചാവിന് ചില്ലറ വിപണിയിൽ 15 ലക്ഷത്തോളം രൂപ വില വരും.

You may also like:Junk Food and Brain | ഒരാഴ്ച തുടർച്ചയായി ജങ്ക് ഫുഡ് കഴിച്ചാൽ അത് നിങ്ങളുടെ തലച്ചോറിനെ തകരാറിലാക്കിയേക്കാം [NEWS]
10 ദിവസം മുമ്പാണ് 5 ഗ്രാമോളം ബ്രൗൺ ഷുഗറുമായി തേഞ്ഞിപ്പാലം സ്വദേശികളെ കൊണ്ടോട്ടിയിൽ വച്ച് ജില്ലാ ആന്റി നാർക്കോട്ടിക് സ്ക്വാഡ് പിടികൂടിയത്. ജില്ലയിലെ ചെറുകിട കച്ചവടക്കാരെ ഒരു മാസത്തോളമായി നിരീക്ഷിച്ചു വന്നതിലാണ് കോയമ്പത്തൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരികടത്ത് സംഘത്തെക്കുറിച്ച് സൂചന ലഭിക്കുന്നത്.
ഹിന്ദു ദൈവങ്ങളെ അപമാനിച്ചു; കൊമേഡിയൻ മുനവർ ഫാറുഖിക്ക് ജാമ്യം നിഷേധിച്ച് കോടതി [NEWS]
ഇയാളെ ചോദ്യം ചെയ്തതിൽ മലപ്പുറം - കോഴിക്കോട് ജില്ലകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്ന് സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവരെ നിരീക്ഷിച്ചു വരികയാണ്. ഇയാളുടെ സംഘാംഗങ്ങളെ പിടികൂടുന്നതിനുള്ള അന്വേഷണം ഊർജ്ജിതമാക്കി.

മലപ്പുറം ജില്ലാ പൊലീസ് മേധാവി യു.അബ്ദുൾ കരീം ഐ പി എസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം ഡി വൈ എസ് പി ഹരിദാസൻ, നാർക്കോട്ടിക്ക് സെൽ ഡി വൈ എസ് പി പിപി ഷംസ് എന്നിവരുടെ നിർദ്ദേശപ്രകാരം കൊണ്ടോട്ടി ഇൻസ്പക്ടർ കെ.എം ബിജു, എസ്.ഐ വിനോദ് വലിയാറ്റൂർ എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ ആന്റി നാർക്കോട്ടിക്ക് സ്ക്വോഡ് അംഗങ്ങളായ അബ്ദുൾ അസീസ്, സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണൻ മാരാത്ത്, പി. സഞ്ജീവ് എന്നിവർക്ക് പുറമെ കൊണ്ടോട്ടി സ്റ്റേഷനിലെ ജൂനിയർ എസ്.ഐ ഷറഫുദ്ദീൻ, എ.എസ് ഐ മോഹൻദാസ് എന്നിവരാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത്.
Published by: Joys Joy
First published: January 6, 2021, 5:15 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories