'അല്പം പാടുപെടും': കയറു പിരി മത്സരത്തിൽ കൈവഴക്കത്തിന് മുന്നിൽ മുട്ടു മടക്കി ജർമ്മൻ വനിതകള്
10 മിനിറ്റ് കൊണ്ട് പരമാവധി നീളത്തിൽ കൈകൾ മാത്രം ഉപയോഗിച്ച് കയർ പിരിക്കണം.

German woman
- News18
- Last Updated: November 25, 2019, 12:31 PM IST
ആലപ്പുഴ കടൽതീരത്ത് കാറ്റൊക്കെ റ്റൊക്കെ കൊണ്ട് സുഖമായി നടക്കുന്നതിനിടയിലാണ് ജർമ്മനിയിൽ നിന്നെത്തിയ ജാക്വലിനും കരോളിനും ആൾകൂട്ടം ശ്രദ്ധിച്ചത്. നോക്കിയപ്പോൾ ചടുല വേഗത്തിൽ കുറെ നാരുകൾ ഉപയോഗിച്ച് സ്ത്രീകൾ എന്തൊക്കെയോ ചെയ്യുന്നു ..അവരുടെ കൈകൾക്കുള്ളിലൂടെ വളഞ്ഞു പിരിഞ്ഞു വള്ളിപോലെ എന്തൊ ഒന്ന് പിരിഞ്ഞിറങ്ങുന്നു നേരെ സംഘാടകർക്കടുത്തേക്ക് നീങ്ങി സംഭവം എന്തെന്ന് അന്വേഷിച്ചു. .തൊണ്ടു തല്ലിയെടുത്ത ചകിരി നാരുകൾ ഉപയോഗിച്ച് നമ്മുടെ സ്ത്രീകൾ കയർ പിരിക്കുകയാണെന്നു മറുപടിയും ലഭിച്ചു.
ആലപ്പുഴയിലേക്ക് തിരിക്കുന്നതിന് മുൻപ് തന്നെ ആലപ്പുഴയുടെ സ്വന്തം കയറിനെക്കുറിച്ച് എവിടെയോ വായിച്ച ഓർമ്മയിൽ ഓരം ചേർന്ന് കണ്ടുനിന്നു. മത്സരം ആണെന്ന് അറിഞ്ഞതോടെ ആദ്യം കയ്യടിച്ച് പ്രോത്സാഹിപ്പിച്ചു. പിന്നെ മത്സരിക്കാമെന്നായി. ഒടുവിൽ ആലപ്പുഴകർക്കൊപ്പം കയർ കൈപ്പിരി മത്സരത്തിലേക്ക്. 10 മിനിറ്റ് കൊണ്ട് പരമാവധി നീളത്തിൽ കൈകൾ മാത്രം ഉപയോഗിച്ച് കയർ പിരിക്കണം. ആദ്യം മുതിർന്ന കയർത്തൊഴിലാളിയായ ദേവകിയമ്മയുടെ വക ട്രെയിനിങ്.. പിന്നങ്ങു പിരിച്ചു തുടങ്ങി. പണിപ്പെട്ടു പണിപ്പെട്ടു പതുക്കെ അങ്ങ് പിരിച്ചു ..കൈ അടിച്ചു ആലപ്പുഴക്കാരും ചുറ്റും കൂടി ..പക്ഷെ ആലപ്പുഴയുടെ തനത് കൈപ്പിരിയിൽ പാവം ജർമ്മൻകാർ എങ്ങനെ വിജയിക്കാൻ. ഒടുവിൽ സമ്മാനാർഹരായവരെ കൈകൊടുത്തു അഭിനന്ദിച്ചു അവർ വിനോദങ്ങളിലേക്ക് യാത്ര പറഞ്ഞു

129 സ്ത്രീകളാണ് കയർ കേരള 2019 ന്റെ ഭാഗമായുള്ള മത്സരത്തിൽ പങ്കെടുത്തത് . ഒന്നാം സമ്മാനമായ 5000രൂപ അജിത ഷണ്മുഖന് ലഭിച്ചു ..രണ്ടും മൂന്നും സമ്മാനങ്ങൾ ആയ 2500,1000രൂപകൾ നസീമ സുകന്യ എന്നിവരും നേടി .


129 സ്ത്രീകളാണ് കയർ കേരള 2019 ന്റെ ഭാഗമായുള്ള മത്സരത്തിൽ പങ്കെടുത്തത് . ഒന്നാം സമ്മാനമായ 5000രൂപ അജിത ഷണ്മുഖന് ലഭിച്ചു ..രണ്ടും മൂന്നും സമ്മാനങ്ങൾ ആയ 2500,1000രൂപകൾ നസീമ സുകന്യ എന്നിവരും നേടി .