HOME /NEWS /Kerala / ഡോ. വന്ദനയെ അക്രമിയിൽനിന്ന് രക്ഷിക്കാനാകാത്ത നിസഹായാവസ്ഥയിൽ ദുഃഖമുണ്ടെന്ന് സഹപ്രവർത്തകർ

ഡോ. വന്ദനയെ അക്രമിയിൽനിന്ന് രക്ഷിക്കാനാകാത്ത നിസഹായാവസ്ഥയിൽ ദുഃഖമുണ്ടെന്ന് സഹപ്രവർത്തകർ

ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർമാർ ഉൾപ്പെടെയുള്ള മറ്റു ജീവനക്കാരും സ്വന്തം കാര്യമാണ് നോക്കിയതെന്നും ആർഎംഒ ഡോ. അനിൽകുമാർ കുറ്റപ്പെടുത്തി

ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർമാർ ഉൾപ്പെടെയുള്ള മറ്റു ജീവനക്കാരും സ്വന്തം കാര്യമാണ് നോക്കിയതെന്നും ആർഎംഒ ഡോ. അനിൽകുമാർ കുറ്റപ്പെടുത്തി

ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർമാർ ഉൾപ്പെടെയുള്ള മറ്റു ജീവനക്കാരും സ്വന്തം കാര്യമാണ് നോക്കിയതെന്നും ആർഎംഒ ഡോ. അനിൽകുമാർ കുറ്റപ്പെടുത്തി

  • Share this:

    വിനീഷ് കുമാർ

    കൊല്ലം: ഡോ. വന്ദനയെ അക്രമിയിൽ നിന്നും രക്ഷിക്കാനാകാഞ്ഞ നിസ്സഹായ അവസ്ഥയിൽ ദുഖമുണ്ടെന്ന് സഹപ്രവർത്തകർ. ഏതെങ്കിലും രീതിയിൽ അക്രമിയെ കീഴ്പ്പെടുത്തുകയോ ഡോക്ടറെ രക്ഷപ്പെടുത്തുകയോ ചെയ്യാൻ സാധിക്കാത്തത്തിൽ പോലീസിന് മാത്രമല്ല കൂടെ ജോലിചെയ്തവരിലും പിഴവ് സംഭവിച്ചതായി RMO ഡോക്ടർ അനിൽകുമാർ തുറന്ന് പറഞ്ഞു. ന്യൂസ്18നോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

    കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോക്ടർ വന്ദനദാസിനെ കൊലപ്പെടുത്തിയപ്പോൾ പോലീസ് ഓടി ഒളിക്കുകയാണ് ചെയ്തത്. സുരക്ഷാ ജീവനക്കാരും ആശുപത്രി വളപ്പിൽ ഉണ്ടായിട്ടും ഇടപെടാഞ്ഞത് ദുഃഖകരമാണന്ന് സഹപ്രവർത്തകർ ഏറ്റുപറയുന്നു. ആരോഗ്യപ്രവർത്തകർ ആയോധന കലകൾ പഠിച്ചവരല്ല എന്നാൽ ആയുധ പരിശീലനം ലഭിച്ച പോലീസുകാർ സംരക്ഷണം നൽകണമായിരുന്നു എന്നും ഡോക്ടർ അനിൽകുമാർ പറയുന്നു.

    Also Read- ഡോ. വന്ദനയുടെ മരണം: ആശുപത്രികളിൽ മോർട്ടാലിറ്റി ഓഡിറ്റ് നിർബന്ധമാക്കണമെന്ന് വിദഗ്ധർ

    ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർമാർ ഉൾപ്പെടെയുള്ള മറ്റു ജീവനക്കാരും സ്വന്തം കാര്യമാണ് നോക്കിയതെന്നും ഡോക്ടർ അനിൽകുമാർ കുറ്റപ്പെടുത്തി. ആശുപത്രിയിൽ സുരക്ഷാ വീഴ്ചയുണ്ടായതായി നഗരസഭ ചെയർമാൻപോലും സമ്മതിച്ചതായി ജനപ്രതിനിധികളും പറയുന്നു. എവിടെയെങ്കിലും ഒരു ആപത്ത് ഉണ്ടാകുമ്പോൾ മാത്രമാണ് സംവിധാനം ഉണർന്ന് പ്രവർത്തിക്കാൻ ശ്രമിക്കുന്നതെന്ന് എഴുകോൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് രതീഷ് കിളിത്തട്ടിൽ പറഞ്ഞു. ആശുപത്രികളിൽ മതിയായ സുരക്ഷ ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

    വന്ദന സംഭവത്തിന് പിന്നാലെ ആശുപത്രിയിൽ നിരീക്ഷണ ക്യാമറകൾ ശക്തമാക്കി, പോലീസ് സേവനവും, ആശുപത്രി സേവനവും വർധിപ്പിക്കണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്.

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    First published:

    Tags: Doctor murder, Kollam, Kottarakkara