തിരുവനന്തപുരം: കെ എസ് ആർ ടി സി ഡിപ്പോകള്‍ക്ക് കളക്ഷന്‍ ടാര്‍ഗെറ്റ് നിശ്ചയിച്ച് മാനേജ്മെന്റ്. എംപാനല്‍ ജീവനക്കാരെ പിരിച്ചു വിട്ടതിനെ തുടര്‍ന്ന് ഉണ്ടായ കെഎസ്ആര്‍ടിസിയിലെ കണ്ടക്ടര്‍ ക്ഷാമത്തിന് പരിഹാരം കാണുന്നതിന് മുമ്പേ മാനേജ്മെന്റിന്റെ നോട്ടീസ്. ക്രിസ്തുമസ് അവധിക്ക് ശേഷം നാളെ മുതല്‍ ട്രിപ്പുകള്‍ ക്രമീകരിച്ച് കൂടുതല്‍ വരുമാനം ഉണ്ടാക്കണം എന്നാണ് നിര്‍ദ്ദേശം.
നാലായിരത്തോളം താല്കാലിക ജീവനക്കാരെ പിരിച്ചുവിട്ടതിന് പകരമായി പിഎസ് സി നിയമനോപദേശം നല്കിയ 1500ഓളം കണ്ടക്ടര്‍മാരെ മാത്രമേ നിയമിക്കാന്‍ കെ എസ് ആർ ടിസിക്ക് കഴിഞ്ഞിട്ടുള്ളു. പുതിയ ജീവനക്കാര്‍ക്ക് സ്വതന്ത്ര ഡ്യൂട്ടി നല്കി തുടങ്ങിയെങ്കിലും ഇപ്പോഴും കണ്ടക്ടര്‍ ക്ഷാമം നിലനില്‍ക്കുന്നുണ്ട്.
പ്രതിപക്ഷ നേതാവിന്റെ 10 ചോദ്യങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി
ഇതിനിടെയാണ് വരുമാനം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് കെ എസ് ആർ ടി സി മാനേജ്മെന്റ് ഡിപ്പോകള്‍ക്ക് കത്ത് നല്‍കിയത്. ക്രിസ്തുമസ് അവധി കഴിഞ്ഞ് സ്കൂളുകള്‍ തുറക്കുന്ന നാളെ എട്ടരക്കോടി രൂപ വരുമാനം ഉണ്ടാക്കാനാണ് നിര്‍ദ്ദേശം. എല്ലാ ഡിപ്പോകളും നേടേണ്ട വരുമാനത്തിന്റെ കണക്ക് വേര്‍തിരിച്ച് നല്‍കിയാണ് മാനേജ്മെന്റ് നിര്‍ദ്ദേശം.
വനിതാ മതിലിന് പിന്തുണയുമായി സുഹാസിനി
തിരുവനന്തപുരം മേഖല മൂന്നുകോടി 39 ലക്ഷവും, എറണാകുളം മേഖല മൂന്നു കോടി 14 ലക്ഷവും, കോഴിക്കോട് മേഖല രണ്ട് കോടി പത്ത് ലക്ഷവും വരുമാനം ഉണ്ടാക്കണം. കണ്ടക്ടര്‍ ക്ഷാമം നേരിടുമ്പോള്‍ ഒന്നരക്കോടിയായി അധികം വരുമാനം കണ്ടെത്താനുള്ള മാനേജ്മെന്റ് നിര്‍ദ്ദേശത്തില്‍ പ്രതിഷേധത്തിലാണ് ജീവനക്കാര്‍.
ഇന്നുമുതല്‍ തന്നെ യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് ക്രമീകരണങ്ങള്‍ നടത്തണമെന്നും വിജിലന്‍സ് വിഭാഗം സ്ക്വാര്‍ഡുകള്‍ യാത്രാസൗകര്യം ഒരുക്കാന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. സാധാരണ ഏഴ് കോടിയോളം രൂപയാണ് തിങ്കളാഴ്ചകളില്‍ കെഎസ്ആര്‍ടിസിക്ക് ലഭിക്കാറുള്ള വരുമാനം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.