• HOME
  • »
  • NEWS
  • »
  • kerala
  • »
  • COLLECTIVE ACTION IN PALAKKAD PUTHUSSERY CPM AREA COMMITTEE KM TV

അഴിമതി ആരോപണങ്ങൾ: പാലക്കാട് പുതുശ്ശേരി സി പി എം ഏരിയാ കമ്മറ്റിയിൽ കൂട്ട നടപടി

വിവിധ പരാതികളില്‍ അന്വേഷണം നേരിട്ട ഇരുപതോളം പേര്‍ക്കെതിരെയാണ് ഏരിയാ കമ്മറ്റി അച്ചടക്ക നടപടിയ്ക്ക് ശുപാര്‍ശ നല്‍കിയത്

വിവിധ പരാതികളില്‍ അന്വേഷണം നേരിട്ട ഇരുപതോളം പേര്‍ക്കെതിരെയാണ് ഏരിയാ കമ്മറ്റി അച്ചടക്ക നടപടിയ്ക്ക് ശുപാര്‍ശ നല്‍കിയത്

വിവിധ പരാതികളില്‍ അന്വേഷണം നേരിട്ട ഇരുപതോളം പേര്‍ക്കെതിരെയാണ് ഏരിയാ കമ്മറ്റി അച്ചടക്ക നടപടിയ്ക്ക് ശുപാര്‍ശ നല്‍കിയത്

  • Share this:
പാര്‍ടി സമ്മേളനങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ പാലക്കാട് പുതുശ്ശേരി ഏരിയാ കമ്മറ്റിയില്‍ കൂട്ട നടപടി. വിവിധ പരാതികളില്‍ അന്വേഷണം നേരിട്ട ഇരുപതോളം പേര്‍ക്കെതിരെയാണ് ഏരിയാ കമ്മറ്റി അച്ചടക്ക നടപടിയ്ക്ക് ശുപാര്‍ശ നല്‍കിയത്.

കണ്ണാടി സര്‍വ്വീസ് സഹകരണ ബാങ്കിലെ ക്രമക്കേടുകള്‍, പാര്‍ടി വിരുദ്ധ പ്രവര്‍ത്തനം, അഴിമതി തുടങ്ങിയ ആരോപണങ്ങള്‍ നേരിട്ടവര്‍ക്കെതിരെയാണ് നടപടിയെടുത്തത്. കണ്ണാടി ലോക്കല്‍ കമ്മറ്റി അംഗവും കണ്ണാടി സര്‍വ്വീസ് സഹകരണ ബാങ്ക് സെക്രട്ടറിയുമായ വി.സുരേഷിനെ പാര്‍ടിയില്‍ നിന്നും പുറത്താക്കാനാണ് പുതുശ്ശേരി ഏരിയാ കമ്മിറ്റിയുടെ തീരുമാനം. ബാങ്ക് മുന്‍ ഭരണസമിതി അംഗങ്ങളായ ആര്‍ .ചന്ദ്രശേഖരന്‍, വി.ഗോപിനാഥന്‍, വി.പത്മനാഭന്‍, എസ്. ഉണ്ണിക്കൃഷ്ണന്‍ എന്നിവരെ ആറുമാസത്തേക്ക് സസ്‌പെന്റ് ചെയ്യുവാനും സുരേഷിനെ ബാങ്ക് സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റാനും യോഗം തീരുമാനിച്ചു.

പുതുശ്ശേരി ഏരിയാ സെന്റര്‍ അഗവും എലപ്പുള്ളി പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ വി.ഹരിദാസ്, പുതുശ്ശേരി മുന്‍ പഞ്ചായത്ത് പ്രസിഡന്റും ഏരിയാകമ്മറ്റി അംഗവുമായ ഉണ്ണിക്കൃഷ്ണന്‍ എന്നിവരെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി . കൊടുമ്പില്‍ നിന്നുള്ള ഏരിയാകമ്മറ്റി അംഗം രാജന്‍ ഉള്‍പ്പെടെ ഒമ്പതുപേര്‍ക്കെതിരെയും നടപടി എടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കൊടുമ്പ്, എലപ്പുള്ളി, കണ്ണാടി ലോക്കല്‍ സെക്രട്ടറിമാര്‍ ഉള്‍പ്പടെ നാലുപേരെ ആറു മാസത്തേക്ക് സസ്‌പെന്റ് ചെയ്യാനും കമ്മറ്റി തീരുമാനിച്ചു.

സംസ്ഥാന കമ്മറ്റി അംഗം എന്‍.എന്‍.കൃഷ്ണദാസ്, ഏരിയാ സെക്രട്ടറി സുഭാഷ് ചന്ദ്രബോസ് എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് അച്ചടക്ക നടപടിയ്ക്ക് ശുപാര്‍ശ ചെയ്തത്. എന്നാല്‍ സമ്മേളനം പ്രഖ്യാപിച്ചതിനാല്‍ ജില്ലാ കമ്മറ്റിയുടേയും സംസ്ഥാന കമ്മറ്റിയുടേയും അംഗീകാരമില്ലാതെ ഇവ നടപ്പാക്കാനാവില്ല. സമ്മേളനം പ്രഖ്യാപിച്ച ശേഷമുള്ള നടപടി എതിര്‍വിഭാഗത്തെ വെട്ടിനിരത്താനുള്ള നീക്കത്തിന്റെ ഭാഗമാണെന്നാണ് നടപടി നേരിട്ടവരുടെ വാദം.
Published by:Karthika M
First published:
)}