നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മഞ്ചേശ്വരത്ത് നിരോധനാജ്ഞ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

  മഞ്ചേശ്വരത്ത് നിരോധനാജ്ഞ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

  • Last Updated :
  • Share this:
   പാലക്കാട്: ശബരിമല യുവതി പ്രവേശനത്തെ തുടർന്ന് ഇന്ന് നടത്തിയ ഹർത്താലിനിടെ വ്യാപക സംഘർഷമുണ്ടായ പശ്ചാത്തലത്തിൽ മഞ്ചേശ്വരം താലൂക്കിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലാ കളക്ടർ അറിയിച്ചതാണ് ഇക്കാര്യം. അടുത്ത 24 മണിക്കൂറിലേക്ക് Crpc144 പ്രകാരമുള്ള നിരോധനാജ്ഞയാണ് പ്രഖ്യാപിച്ചത്.

   EXCLUSIVE- ശബരിമല ദർശനത്തിന് മുമ്പ് ബിന്ദുവും കനകദുർഗയും തങ്ങിയത് കുടകിലെ ലോഡ്ജിൽ

   അന്യായമായ സംഘം ചേരൽ നിരോധിച്ചും അക്രമ പ്രവർത്തനങ്ങൾ അടിയന്തിരമായി അമർച്ച ചെയ്യുമെന്നും കളക്ടറുടെ ഉത്തരവിൽ പറയുന്നു. നിരോധനാജ്ഞ പ്രഖ്യാപിച്ച സാഹചര്യത്തിൽ മഞ്ചേശ്വരം പരിധിയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാലയങ്ങൾക്കും വെള്ളിയാഴ്ച അവധിയായിരിക്കും.
   First published: