• HOME
  • »
  • NEWS
  • »
  • kerala
  • »
  • ആലപ്പുഴ ജില്ലയില്‍ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

ആലപ്പുഴ ജില്ലയില്‍ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

ആലപ്പുഴ ജില്ലയില്‍ 77 ദുരിതാശ്വാസ ക്യാമ്പുകളിലായി 11052 പേരാണ് കഴിയുന്നത്

heavy rain

heavy rain

  • Last Updated :
  • Share this:
    ആലപ്പുഴ: മഴക്കെടുതി തുടരുന്ന സാഹചര്യത്തില്‍ ആലപ്പുഴ ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലയില്‍ 77 ദുരിതാശ്വാസ ക്യാമ്പുകളിലായി 11052 പേരാണ് കഴിയുന്നത്. ഇന്ന് ഉയ്ക്ക് രണ്ടുമണിവരെയുള്ള റിപ്പോര്‍ട്ട് പ്രകാരമാണ് ആറു താലൂക്കുകളിലുമായി 77 ദുരിതാശ്വാസ ക്യാമ്പുകളുള്ളത്.

    ആകെ 3061 കുടുംബങ്ങളാണ് ദുരിതബാധിതരായി ക്യാമ്പിലെത്തിയിട്ടുള്ളത്. ഇതില്‍ 4188 പുരുഷന്മാരും 4835 സ്ത്രീകളും 2029 കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. ആലപ്പുഴയ്ക്ക് പുറമെ കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂര്‍ ജില്ലകളിലും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

    Also Read: പത്തനംതിട്ടയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും മറ്റനാളും അവധി

    First published: