കോട്ടയം: കൂടുതൽ പേർ കൊറോണ ലക്ഷണങ്ങളുമായി നിരീക്ഷണത്തിലായ സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്. അങ്കണവാടികൾ, പോളി ടെക്നിക്കുകൾ, പ്രൊഫഷണൽ കോളേജുകൾ, എയ്ഡഡ്-അൺ എയ്ഡഡ് സ്കൂളുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച അവധിയായിരിക്കും.
അതേസമയം എസ്.എസ്.എൽ.സി പരീക്ഷയ്ക്കും നേരത്തെ നിശ്ചയിച്ചിട്ടുള്ള ബോർഡ്, യൂണിവേഴ്സിറ്റി പരീക്ഷകൾക്കും അവധി ബാധകമല്ലെന്ന് കളക്ടർ അറിയിച്ചു.
ആരാധനാലയങ്ങളിലെ ചടങ്ങുകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ച മൂന്നുപേരാണ് കോട്ടയം ജില്ലയിൽ ഐസൊലേഷൻ വാർഡിൽ കഴിയുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.