INFO: വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി
INFO: വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി
സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അധ്യാപകരും ജില്ലാ കളക്റുടെ അനുമതി ഇല്ലാതെ ജില്ല വിട്ട് പോകാന്‍ പാടുള്ളതല്ലെന്നും ഉത്തരവ്
rain
Last Updated :
Share this:
കല്‍പ്പറ്റ: കനത്ത മഴയെത്തുടര്‍ന്ന് വയനാട് ജില്ലയിലെ പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. അംഗന് വാടികള്‍ക്കും അവധി ബാധകമാണ്. യൂണിവേഴ്സിറ്റിയുടെയും മറ്റും പൊതു പരീക്ഷകള്‍ക്ക് മാറ്റം ഉണ്ടായിരിക്കില്ലെന്ന് കളക്ടർ അറിയിച്ചു.
മോഡല്‍ റെസിഡെന്‍ഷ്യല്‍ സ്കൂളുകള്‍ക്കും അവധി ബാധകമായിരിക്കില്ല. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ടതുള്ളതിനാല് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അധ്യാപകരും ജില്ലാ കളക്റുടറുടെ അനുമതി ഇല്ലാതെ ജില്ല വിട്ട് പോകാന്‍ പാടുള്ളതല്ലെന്നും കളക്ടർ വ്യക്തമാക്കിയിട്ടുണ്ട്.
ആഗസ്റ്റ് 10, 11 തിയ്യതികളിലും ഉദ്യോഗസ്ഥര്‍ ജില്ലയില്‍ ഉണ്ടായിരിക്കേണ്ടതാണെന്നും കളക്ടർ പറയുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.