കനത്ത മഴ: വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി

പ്രൊഫഷനൽ കോളേജുകൾ ഉൾപ്പടെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് നാളെ(ബുധൻ) 2019 ഓഗസ്റ്റ് ഏഴിന് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്

news18
Updated: August 6, 2019, 10:45 PM IST
കനത്ത മഴ: വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
News 18
  • News18
  • Last Updated: August 6, 2019, 10:45 PM IST
  • Share this:
കൽപ്പറ്റ: ശക്തമായ മഴയെ തുടർന്ന് വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. പ്രൊഫഷനൽ കോളേജുകൾ ഉൾപ്പടെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് നാളെ(ബുധൻ) 2019 ഓഗസ്റ്റ് ഏഴിന് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്. വയനാട് ജില്ലയിൽ കനത്ത മഴ തുടരുകയാണ്.

വയനാട്ടിൽ മണ്ണിടിഞ്ഞുവീണ് ഒരാൾ മരിച്ചു. അമ്പലവയല്‍ നെല്ലാറച്ചാലില്‍ മണ്ണിടിഞ്ഞ് വീണ് സുല്‍ത്താന്‍ ബത്തേരി കുപ്പാടി സ്വദേശി കരീമാണ് മരിച്ചു. കഴിഞ്ഞ പ്രളയകാലത്ത് തുടര്‍ച്ചയായി ഉരുള്‍പൊട്ടിയ പൊഴുതനയിലെ കുറിച്യര്‍ മലയില്‍ മണ്ണിടിച്ചിലുണ്ടായി. കുടിവെള്ള പദ്ധതിയുടെ പൈപ്പുകള്‍ തകര്‍ന്നു. സമീപത്തെ എസ്റ്റേറ്റിലേക്ക് പോകുന്ന പാലം ഒലിച്ചുപോയി.

First published: August 6, 2019, 10:45 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading