ദുരിതാശ്വാസത്തിന്റെ പേരിൽ തട്ടിപ്പുകാരും; കരുതിയിരിക്കാൻ മുന്നറിയിപ്പുമായി 'കളക്ടർ ബ്രോ' പ്രശാന്ത് നായർ
ദുരിതാശ്വാസത്തിന്റെ പേരിൽ തട്ടിപ്പുകാരും; കരുതിയിരിക്കാൻ മുന്നറിയിപ്പുമായി 'കളക്ടർ ബ്രോ' പ്രശാന്ത് നായർ
Collector bro Prasanth Nair warns to keep tabs on fraudulent activities in the name of flood relief | ദുരിത ബാധിത പ്രദേശങ്ങളിലേക്ക് വിതരണത്തിനായി പോകുന്ന ലോറികൾ വഴി മാറ്റി വിടുന്നത് മുതൽ സ്വകാര്യ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം വെട്ടിക്കുന്നത് വരെ എത്തി നിൽക്കുന്നു തട്ടിപ്പിന്റെ വിവിധ രൂപങ്ങൾ
ദുരിതാശ്വാസത്തിന്റെ പേരിൽ ജനം ലാഭ നഷ്ടങ്ങളില്ലാതെ സഹായ ഹസ്തവുമായി ഇറങ്ങുമ്പോൾ, കിട്ടുന്ന അവസരത്തിൽ തട്ടിപ്പു നടത്തുന്നവരുടെ എണ്ണവും പെരുകുന്നു. ദുരിത ബാധിത പ്രദേശങ്ങളിലേക്ക് വിതരണത്തിനായി പോകുന്ന ലോറികൾ വഴി മാറ്റി വിടുന്നത് മുതൽ സ്വകാര്യ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം വെട്ടിക്കുന്നത് വരെ എത്തി നിൽക്കുന്നു തട്ടിപ്പിന്റെ വിവിധ രൂപങ്ങൾ. ഇവരെ എങ്ങനെ തിരിച്ചറിയണമെന്നും പ്രതിവിധി എങ്ങനെ വേണമെന്നും കളക്ടർ ബ്രോ എന്നറിയപ്പെടുന്ന മുൻ കോഴിക്കോട് ജില്ലാ കളക്ടർ പ്രശാന്ത് നായർ ഫേസ്ബുക് പോസ്റ്റുകൾ വഴി പറയുന്നു.
ക്യാമ്പുകളിൽ എത്തുന്ന മെറ്റീരിയൽസ് തിരിമറി നടത്തുന്നത് ശ്രദ്ധയിൽപെട്ടാൽ ഉടനെ വീഡിയോ എടുത്തു തെളിവ് സഹിതം പൊലീസിന് കൈമാറുക. ദുരന്തനിവാരണ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പിട്ട് കേസെടുക്കാവുന്ന കുറ്റമാണിത്.
അത് പോലെ മെറ്റീരിയൽസുമായി എത്തുന്ന ലോറികൾ വഴിയിൽ തടഞ്ഞു നിർത്തി (""ഞങ്ങളുടെ" കളക്ഷൻ പോയിന്റിലേക്കു") ക്ഷണിക്കുന്നവരുടെയും വീഡിയോ പകർത്തി പോലീസിൽ ഏൽപ്പിക്കുക..
വയനാടിന്റെ ഉൾ ഏരിയയിൽ ഉള്ള പല ക്യാമ്പുകളിലും ഇപ്പോഴും സാധനങ്ങൾ ഷോട്ടേജ് ആണ്. അവർക്കെത്തുന്ന സാധനങ്ങൾ പോലും വഴിയിൽ തടഞ്ഞു നിർത്തി വഴി തിരിപ്പിക്കാൻ ചിലർ ശ്രമിക്കുന്നതായി പറയുന്നു.
എല്ലാരും ഒന്ന് ജാഗ്രത പാലിക്കുക. പോലീസ്/റവന്യു അധികൃതർ വിളിപ്പാടകലെ.
ഓരോ അരിമണിയും വിലപ്പെട്ടതാണ്..
മറ്റൊരു പോസ്റ്റ് ഇങ്ങനെ:
കുറേ കൂട്ടായ്മ ടീംസ് ഇറങ്ങീട്ടുണ്ട്. നിങ്ങളുടെ പോക്കറ്റിലെ പണം ചോദിക്കും. അവർക്ക് 'നന്മ' ചെയ്യാൻ മുട്ടി വയ്യാണ്ടായിട്ടാ. പണം സ്വകാര്യ അക്കൗണ്ടിലേക്കോ ക്യാഷായിട്ടോ ചോദിക്കും. (പരിചയക്കാരോ കൂട്ടുകാരോ ഏകോപിപ്പിക്കാൻ പിരിവിടുന്ന കാര്യമല്ല പറയുന്നത്)
ബ്രോസ്, ദുരിതാശ്വാസത്തിന്റെ പേരിൽ പേർസണൽ അക്കൗണ്ടിലേക്കു സംഭാവനകൾ അയക്കുന്നത് മാക്സിമം ഒഴിവാക്കുക. നിങ്ങൾക്ക് നിങ്ങളുടെ പണം ചെലവാക്കാൻ എന്തിന് വേറൊരു സൂര്യോദയം? സാധനസാമഗ്രികൾ നിങ്ങൾക്ക് തന്നെ വാങ്ങി ജില്ലാതലത്തിലെ കളക്ഷൻ പോയിന്റുകൾ വഴിയോ വിശ്വസ്തരായ സംഘടനകൾ വഴിയോ കൊടുത്തയക്കാവുന്നതേ ഉള്ളൂ.
പണമായിട്ട് കൊടുക്കാനാണെങ്കിൽ മുഖ്യമന്ത്രിയുടെ റിലീഫ് ഫണ്ട് (CMDRF) ആണ് ബെസ്റ്റ് ഓപ്ഷൻ. അല്ലെങ്കിൽ രജിസ്റ്റർ ചെയ്ത, നല്ല ട്രാക്ക് റക്കോർഡുള്ള സന്നദ്ധ സംഘടനകൾ. ഉഡായിപ്പുകൾ എന്ന് ഫീൽ ചെയ്യുന്ന കേസുകൾ പോലീസിൽ അറിയിക്കുക. ഇത്തരം പിരിവുകളും ദുരന്തനിവാരണ നിയമത്തിൽ കുറ്റകരമാണ്. അന്യന്റെ പോക്കറ്റിലെ പണം കണ്ട് പുണ്യം ചെയ്യാനിറങ്ങുന്ന പിരിവുകാരെ കാണുമ്പം താഴെക്കാണുന്ന എക്സ്പ്രഷൻ ഇട്ടാ മതി. CMDRF ഉള്ളപ്പൊ എന്തിന് വേറൊരു സൂര്യോദയം?
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.