• HOME
  • »
  • NEWS
  • »
  • kerala
  • »
  • പൂരത്തിന് തിടമ്പേറ്റാന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനുണ്ടാകില്ല; വിലക്കിനെതിരെ ആനപ്രേമികള്‍

പൂരത്തിന് തിടമ്പേറ്റാന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനുണ്ടാകില്ല; വിലക്കിനെതിരെ ആനപ്രേമികള്‍

ഫെബ്രുവരിയില്‍ ഗുരുവായൂരിലെ കോട്ടപ്പടി ക്ഷേത്രത്തിലെ എഴുന്നള്ളത്തിനിടെ തെച്ചിക്കോട് രാമചന്ദ്രന്‍ ഇടഞ്ഞു. ഇതേത്തുടര്‍ന്നുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചതാണ് ആനയെ വിലക്കാന്‍ കാരണം

തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ

തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ

  • News18
  • Last Updated :
  • Share this:
    തൃശ്ശൂര്‍: ആനപ്രേമികളുടെ ഹീറോ ആയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എന്ന ആനയ്ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് തുടരാന്‍ നാട്ടാന നിരീക്ഷണ സമിതി തീരുമാനിച്ചു. ഇതോടെ അടുത്ത തൃശൂര്‍ പൂരത്തിന് തിടമ്പേറ്റാന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനുണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പായി. എഴുന്നള്ളത്തിനിടെ രണ്ടു പേര്‍ കൊല്ലപ്പെട്ട സംഭവത്തിനു പിന്നാലെയാണ് ആനയ്ക്ക് വിലക്കേര്‍പ്പെടുത്തിയത്. അതേസമയം ആനയ്ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് നീക്കണമെന്ന ആവശ്യവുമായി ആനപ്രേമികളും രംഗത്തെത്തിയിട്ടുണ്ട്.

    കഴിഞ്ഞ ഫെബ്രുവരിയില്‍ ഗുരുവായൂരിലെ കോട്ടപ്പടി ക്ഷേത്രത്തിലെ എഴുന്നള്ളത്തിനിടെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഇടഞ്ഞു. ഇതേത്തുടര്‍ന്നുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചതാണ് ആനയെ വിലക്കാന്‍ കാരണം. വ്യാഴാഴ്ച ജില്ലാ കളക്ടറുടെ അധ്യക്ഷതില്‍ ചേര്‍ന്ന ജില്ലാ തല നാട്ടാന നിരീക്ഷണ സമിതി രാമചന്ദ്രന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരാന്‍ തീരുമാനിക്കുകയായിരുന്നു. പിന്നാലെ ചേർന്ന തൃശ്ശൂര്‍ പൂരത്തിനുള്ള ആലോചനാ യോഗത്തിലും കളക്ടര്‍ ടി.വി അനുപമ ഇക്കാര്യം അറിയിച്ചു.

    രാമചന്ദ്രന് ഏര്‍പ്പെടുത്തിയിട്ടുള്ള വിലക്ക് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അടുത്തിടെ വനം മന്ത്രി കെ. രാജുവിനെ ആനപ്രേമികളുടെ സംഘടനാ നേതാക്കള്‍ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയിരുന്നു. പൂരത്തിന് മുന്‍പ് വിലക്ക് നീക്കാമെന്ന ഉറപ്പ് മന്ത്രി നല്‍കിയിരുന്നതായും സംഘടനാ നേതാക്കള്‍ പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ വ്യാഴാഴ്ചത്തെ യോഗത്തില്‍ വിലക്ക് നീക്കുമെന്ന പ്രതീക്ഷയിലായിരുന്നു ആന പ്രേമികള്‍.

    Also Read തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ  കുറിച്ച് അറിയേണ്ടതെല്ലാം

    വിലക്ക് നീക്കില്ലെന്നു കളക്ടര്‍ അറിയിച്ചതോടെ എലിഫന്റ് ഓണേഴ്‌സ് ഫെഡറേഷന്‍ നേതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി. സര്‍ക്കാരിന് ഒന്നും ചെയ്യാനാകില്ലെന്നും വിലക്ക് നീക്കേണ്ടത് നാട്ടാന നിരീക്ഷണ സമിതിയാണെന്നും യോഗത്തില്‍ പങ്കെടുത്ത മന്ത്രി വി.എസ് സുനില്‍കുമാറും വ്യക്തമാക്കി. ഇതോടെ പ്രതിഷേധവും ശക്തമായി. ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് മന്ത്രി ഉറപ്പു നല്‍കിയ ശേഷമാണ് പ്രതിഷേധം അവസാനിച്ചത്.

    First published: